AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Weather: യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത; രാത്രി അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുമെന്ന് മുന്നറിയിപ്പ്

UAE Weather Update Today: യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മേഘാവൃതമായ അന്തരീക്ഷമാവുമെന്നും രാത്രി ഈർപ്പം വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

UAE Weather: യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത; രാത്രി അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുമെന്ന് മുന്നറിയിപ്പ്
യുഎഇ കാലാവസ്ഥImage Credit source: Social Media
abdul-basith
Abdul Basith | Published: 22 Jun 2025 15:09 PM

യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് ആകെ മേഘാവൃതമായ അന്തരീക്ഷമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. അതുകൊണ്ട് തന്നെ രാത്രി ഈർപ്പം വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്. ജൂൺ 22 ശനിയാഴ്ച രാത്രി മുതൽ 23 തിങ്കളാഴ്ച രാവിലെ വരെ ഈ നില തുടരുമെന്നും പ്രവചനത്തിൽ പറയുന്നു.

കുറഞ്ഞത് മുതൽ സാധാരണ വരെയുള്ള കാറ്റിനും ഇന്ന് സാധ്യതയുണ്ട്. ഇത് പകൽ പൊടിക്കാറ്റിനുള്ള സാധ്യതയുണ്ടാക്കും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിലുള്ളതും ചില അവസരങ്ങളിൽ 35 കിലോമീറ്റർ വരെ വേഗത്തിലുള്ളതുമായ കാറ്റിന് സാധ്യതയുണ്ട്. ഒമാൻ സമുദ്രത്തിലെയും അറബിക്കടലിലെയും സ്ഥിതി മോശമായേക്കും.

അബുദാബിയിൽ ഏറ്റവും ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസുമാവും. ദുബായിൽ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 30 ഡിഗ്രി സെൽഷ്യസും. ഷാർജയിൽ ഏറ്റവും ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ആവാം. കുറഞ്ഞ താപനില 29 ഡിഗ്രി സെൽഷ്യസ്.