Iran ISrael War: തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിൽ മിസൈൽ ആക്രമണം; ടെൽ അവീവിൽ സൈറണുകൾ മുഴങ്ങുന്നു
Iran-Israel Conflict: ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ 16 പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.പരിക്കേറ്റവരില്‍ കുട്ടികളുമുണ്ടെന്നാണ് വിവരം. ഇതിൽ ഒരാളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്.

ടെൽ അവീവ്: അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേലില്‍ വീണ്ടും ആക്രമണം നടത്തി ഇറാന്‍. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകൾ പതിച്ചെന്ന് ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി. കനത്ത മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ 16 പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.പരിക്കേറ്റവരില്‍ കുട്ടികളുമുണ്ടെന്നാണ് വിവരം. ഇതിൽ ഒരാളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിഇസ്രായേൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇസ്രയേലിലെ വിവിധ പ്രദേശങ്ങളിൽ സ്‌ഫോടനശബ്ദം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടെൽ അവീവിൽ സൈറണുകൾ മുഴങ്ങി. ആക്രമണം പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഇസ്രയേല്‍ സേന വ്യക്തമാക്കി.
30-ഓളം മിസൈലുകള്‍ ഉപയോഗിച്ചാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർദേശം ലഭിക്കുന്നത് വരെ പൊതുജനത്തോട് സുരക്ഷിത സ്ഥലങ്ങളിൽ മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇസ്രയേലിലെ പ്രധാനപ്പെട്ട ഓഫീസുകളും കേന്ദ്രങ്ങളും അടച്ചു. അത്യാവശ്യ സേവനങ്ങള്‍ മാത്രം തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി.
Also Read:ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ നിർദ്ദേശം? പ്രത്യാക്രമണം പ്രതീക്ഷിച്ച് ഇസ്രയേൽ; കനത്ത ജാഗ്രത
അതേസമയം അമേരിക്കയിലും കനത്ത ജാഗ്രത നിർദേശമാണ് ഒരുക്കിയിട്ടുള്ളത്. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇറാൻ തിരിച്ചടിക്കാനുള്ള സാധ്യത അമേരിക്ക മുന്‍കൂട്ടികാണുന്നുണ്ട്.
ഇന്ന് പുലർച്ചെയായിരുന്നു ഇറാൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയത്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ വെളിപ്പെടുത്തിയിരുന്നു.സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഇതിനു പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് ഇറാൻ രംഗത്ത് എത്തിയിരുന്നു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പ്രതിരോധത്തിന് എല്ലാവഴികളും സ്വീകരിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അരാഗ്ചി പറഞ്ഞു.