യുകെയിൽ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു; മലയാളി യുവാവിനെ നാടുകടത്തുമെന്ന് കോടതി
സംഭവത്തിൽ യുവാവിനെ മൂന്ന് തവണ പോലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയാണ് ഉണ്ടായത്. ഏറ്റവും ഒടുവിൽ ജാമ്യവ്യവസ്ഥ തെറ്റിച്ചതിന് യുവാവിനെതിരെ ആറ് മാസത്തേക്ക് ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തു.
ലണ്ടൺ : സഹപ്രവർത്തകയായ വിദേശവനിതയെ ശല്യം ചെയ്തതിന് മലയാളി യുവാവിനെ നാടുകടത്തുമെന്ന് അവസാന താക്കീത് നൽകി യുകെ കോടതി. യുവതിയുടെ പരാതിയെ തുടർന്ന് മൂന്ന് തവണയാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്, തുടർന്ന് ജാമ്യത്തിൽ വിടുകയും ചെയ്തു. ഏറ്റവും ഒടുവിൽ ജാമ്യവ്യവസ്ഥ തെറ്റിച്ചതോടെയാണ് മലയാളി യുവാവിനെ നാടുകടത്തുമെന്ന് യുകെ കോടതി അവസാന താക്കീത് നൽകിയത്. കൊച്ചി സ്വദേശിയായ ആശിഷ് ജോസ് പോളിനെതിരെയാണ് കോടതി നടപടി സ്വീകരിച്ചതെന്ന് യുകെ മാധ്യമമായ ദി ഡെയിലി മെയിലിനെ ഉദ്ദരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
ആംഗ്ലീയ റസ്കിൻ സർവകലാശാലയിൽ പിജിക്ക് പഠിക്കുന്ന ആശിഷ് ലണ്ടണിലെ മൃഗശാലയിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയാണ്. മൃഗശാലയിൽ മറ്റൊരു ഡിപ്പാർട്ടമെൻ്റിൽ ജോലി ചെയ്യുന്ന യുവതിയെ പരിചയപ്പെട്ട യുവാവ് പ്രണയഭ്യർഥന നടത്തി. യുവതി ഇത് നിരസിച്ചതോടെ ആശിഷ് തുടർച്ചയായി പലതരത്തിൽ പ്രണയഭ്യർഥന നടത്തി ശല്യം ചെയ്തു. പൂക്കളും ചോക്ലേറ്റും മറ്റ് നൽകിയാണ് യുവതി യുവാവ് പിന്തുടർന്ന് ശല്യം ചെയ്തെന്ന് ഡെയിലി മെയിലിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
ഫോണിലൂടെ മസേജ് അയച്ചും ശല്യം ചെയ്യുന്നത് തുടർന്ന യുവതി ആശിഷിനെ ബ്ലോക്ക് ചെയ്തു. തുടർന്ന് യുവതി ജോലി ചെയ്യുന്നയിടത്ത് നേരിട്ടെത്തി വിവാഹാഭ്യർഥന ഉൾപ്പെടെ നടത്തി. ശേഷം പോലീസ് അറസ്റ്റ് ചെയത് യുവാവിനെ യുവതിയുമായി സമ്പർക്കം പാടില്ല എന്ന നിബന്ധനകളോടെ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. എന്നാൽ ശല്യം ചെയ്യുന്നത് വീണ്ടും തുടർന്നതോടെ ആശിഷിനെ രണ്ടാമതും പോലീസ് അറസ്റ്റ് ചെയ്തു. യുവതി ജോലി സ്ഥലത്തിൻ്റെ 50 മീറ്റർറിനുള്ള പോകാൻ പാടില്ലയെന്ന കടുത്ത വ്യവസ്ഥയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
എന്നാൽ അതും ലംഘിച്ച് യുവാവ് യുവതി ജോലി ചെയ്യുന്നയിടത്തെത്തി താൻ പ്രണയത്തിലാണെന്ന് വിളിച്ചു പറഞ്ഞു. ഇതോടെ പോലീസ് വീണ്ടമെത്തി മൂന്നാമതും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മലയാളി യുവാവിൻ്റെ ശല്യം ഭയന്ന് തനിക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാൻ ഭയമാണെന്നും ഇത് കാരണം തനിക്ക് മാനസികമായ ബുദ്ധിമുട്ട് ഉണ്ടായെന്നും യുവതി കോടതിയോട് പറഞ്ഞു. യുവതിയുടെ വാദം അംഗീകരിച്ച കോടതി ആശിഷിനെ ആറ് മാസത്തേക്ക് ജയിൽ ശിക്ഷ വിധിച്ചു. ഇനി വീണ്ടും ശല്യം ചെയ്യുകയാണെങ്കിൽ മലയാളി യുവാവിനെ അഞ്ച് വർഷത്തേക്ക് തടവ് ശിക്ഷ വിധിക്കുമെന്നും സ്വദേശത്തേക്ക് നാടുകടത്തുമെന്ന് കോടതി അവസാന താക്കീതും നൽകി