കോംഗോയിലെ കൊബോൾട്ട് ഖനനം; ആയിരക്കണക്കിന് ടൺ യുറേനിയം അനധികൃതമായി ചൈനയിലെത്തി?

Study Reveals Massive Unreported Uranium Exports from DRC to China: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ യുറേനിയം ഉത്പാദനം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊബോൾട്ട് വിതരണ ശൃംഖല വഴിയാണ് വലിയ അളവിൽ യുറേനിയം കടത്തിയത് എന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു

കോംഗോയിലെ കൊബോൾട്ട് ഖനനം; ആയിരക്കണക്കിന് ടൺ യുറേനിയം അനധികൃതമായി ചൈനയിലെത്തി?

പ്രതീകാത്മക ചിത്രം

Published: 

31 Jul 2026 | 12:10 PM

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് ആയിരക്കണക്കിന് ടൺ യുറേനിയം അനധികൃതമായി ചൈനയിലേക്ക് കടത്തിയതായി റിപ്പോർട്ട്. 2000-നും 2024-നും ഇടയിൽ ഏകദേശം 2000 മുതൽ 5000 മെട്രിക് ടൺ യുറേനിയം വരെ ഖനനം ചെയ്ത് ചൈനയിലേക്ക് കയറ്റുമതി ചെയ്തതായാണ് യു,എസ് സൃവകലാശാലകളായ വിസ്കോസിൻ മാഡിസൺ, പിൻസ്റ്റൺ എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ യുറേനിയം ഉത്പാദനം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊബോൾട്ട് വിതരണ ശൃംഖല വഴിയാണ് വലിയ അളവിൽ യുറേനിയം കടത്തിയത് എന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രോണിക് വാനഹങ്ങളിലെ ലിഥിയം അയൺ ബാറ്ററികൾ ഉൾപ്പടെയുള്ളവയ്ക്ക് ആവശ്യമായ പ്രധാന ഘടകമാണ് കൊബോൾട്ട്. കൊബോൾട്ടിൻ്റെ ലോകത്തിലെ ഏറ്റവും വലിയ ഉൽപ്പാദകർ കോംഗോയാണ്.

കോംഗോയിലെ കോപ്പർബെൽറ്റ് മേഖലയിൽ കൊബോൾട്ടിനൊപ്പം തന്നെ യുറേനിയവും ധാരാളമായി കാണപ്പെടുന്നുണ്ട്. ഇവ വേർതിരിച്ചല്ല കയറ്റുമതി ചെയ്യുന്നത് എന്നതിനാൽ കൊബോൾട്ടിനൊപ്പം യുറേനിയവും കയറ്റുമതി ചെയ്യപ്പെടുകയാണ് എന്നാണ് കണ്ടെത്തൽ. ഈ മേഖലയിൽ ഖനനം നടത്തുന്ന കമ്പനികൾ വലിയ അളവിൽ യുറേനിയവും പുറത്തെടുക്കുന്നുണ്ട് എന്ന് ഗവേഷകനായ റയാൻ മൻസുക് പറയുന്നു. ഇത്തരത്തിൽ യുറേനിയം ഖനനം ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും അന്താരാഷ്ട്ര ആണവോർജ്ജ ഏജസിയെ അറിയിച്ചിട്ടില്ല എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.

Also Read: ‘ഹമാസിനെ പൂർണമായും നിരായുധീകരിക്കും’; കരാർ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

ആഗോള തലത്തിൽ പ്രതിവർഷം 55,000 മുതൽ 65,000 മെട്രിക് ടൺ വരെയാണ് യുറേനിയം ഉത്പാദനം. ഇതിനിടെയാണ് ഈ കണക്കിൽപ്പെടാതെ വലിയ അളവിൽ യുറേനിയം കയറ്റുമതി ചെയ്യപ്പെടുന്നത്. കോംഗോയിൽ നിന്നുള്ള കൊബോൾട്ടിൻ്റെ സിംഗ ഭാഗവും ശുദ്ധീകരിക്കുന്നത് ചൈനയിലാണ്. ലോകത്തിലെ കോബോൾട്ട് റിഫൈനിംഗ് സംവിധാനങ്ങളുടെ 95 ശതാമാനവും ചൈനയിലാണ് എന്ന് ഓർക്കണം. അതിനാൽ കൊബോൾട്ടിനൊപ്പം ഖനനം ചെയ്തെടുക്കുന്ന യുറേനിയം ചൈനയിലേക്കാണ് എത്തുന്നത് എന്നാണ് ഗവേഷകരുടെ വാദം. നിലവിൽ ഈ വിധത്തിൽ ചൈനായിലെത്തിയ യുറേനിയം ഉപയോഗിച്ച് ഒരു ലൈറ്റ് വാട്ടർ ആണവ റിയാക്ടർ 25 വർഷത്തേക്ക് പ്രവർത്തിപ്പിക്കാനാകും എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

ഇതേ യുറേനിയം കൂടുതൽ സമ്പുഷ്ടീകരിച്ചാൽ ആണവായുധങ്ങളിൽ ഉപയോഗിക്കാനാകും എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. നിലവിൽ സൈനിക ആവശ്യങ്ങൾക്കായി ഈ യുറേനിയം ഉപയോഗിക്കുന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും നൂറുകണക്കിന് ആണവായുധങ്ങൾ നിർമ്മിക്കാൻ ഈ യുറേനിയം മതിയാകുമെന്ന് പഠനം വ്യക്താമാക്കുന്നു. എന്നാൽ യുറേനിയം കടത്തിയത് മനപ്പൂർവമാകണമെന്നില്ലെന്നും ഖനനത്തിനിടെ അബദ്ധത്തിൽ സംഭവിച്ചതാകാം എന്നും ഗവേഷകർ കരുതുന്നു. കോംഗോയിലെ ഖനനത്തെ കുറിച്ച് വിശദമായ പരിശോധന നടത്തണമെന്നും, കൊബൊൾട്ട് വിതരണ ശൃംഖലയിൽ നിന്നും യുറേനിയം സുരക്ഷിതമായി വേർതിരിക്കുന്നതിന് പ്രത്യേക നിയമങ്ങളും നിരീക്ഷണ സംവിധാനങ്ങളും കൊണ്ടുവരണമെന്നും ഗവേഷകർ ആവശ്യപ്പെടുന്നു.

English Summary

A new study reveals that up to 5,000 metric tons of undeclared uranium were unintentionally exported from the Democratic Republic of Congo to China between 2000 and 2024. Mixed within the cobalt supply chain, this unmonitored uranium raises severe nuclear oversight concerns, prompting calls for stricter mining regulations.

Follow Us
Related Stories
കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക എന്ന് പറഞ്ഞത് വെറുതേയല്ല! വിഷപ്പാമ്പിൽ നിന്ന് പുതിയ ആന്റിവെനം
UAE August Guide: പൊതു അവധി മുതൽ വിമാന സർവീസുകളിലെ മാറ്റം വരെ; യു.എ.ഇയിൽ ഓഗസ്റ്റിൽ പ്രതീക്ഷിക്കാവുന്ന പ്രധാന കാര്യങ്ങൾ
‘ഹമാസിനെ പൂർണമായും നിരായുധീകരിക്കും’; കരാർ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്
Middle East Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷം കവര്‍ന്നത് 16 ഇന്ത്യക്കാരെ; കണക്കുകള്‍ പുറത്ത്‌
Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
താരനും പേനും പമ്പ കടക്കും! വീട്ടിൽ തന്നെയുണ്ട് മരുന്ന്
എഥനോള്‍ വാഹനങ്ങള്‍ക്ക് ദോഷമാണോ? മൈലേജ്, എഞ്ചിന്‍, വില അറിയേണ്ടതെല്ലാം
പാവയ്ക്ക എല്ലാവർക്കും അനുയോജ്യമാണോ?
രാത്രി അ‌ൺലിമിറ്റഡ് ഫ്രീ ഡാറ്റ കിട്ടുന്ന VI പ്ലാനുകൾ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി