ക്രിട്ടിക്കല്‍ മിനറല്‍സ് മന്ത്രിതല യോഗത്തില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
Critical Minerals Ministerial Meeting: യുഎസ് ട്രഷറി ആതിഥേയത്വം വഹിച്ച ധനകാര്യ മന്ത്രിതല യോഗത്തില്‍ നിര്‍ണായക ധാതുക്കളുടെ വിതരണ ശൃംഖലകളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേട്ടതില്‍ എനിക്ക് സന്തോഷമുണ്ട്, യുഎസ് ട്രഷറി സെക്രട്ടറി എക്‌സില്‍ കുറിച്ചു.

യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍
ന്യൂഡല്‍ഹി: അമേരിക്കയില്‍ വെച്ച് നടന്ന ക്രിട്ടിക്കല്‍ മിനറല്‍സ് മന്ത്രിതല യോഗത്തില്‍ പങ്കെടുത്ത് കേന്ദ്ര റെയില്‍വേ, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജിഅശ്വിനി വൈഷ്ണവ്. ഇന്ത്യയുടെ ഉത്പാദന ശേഷിയുടെയും അതിവേഗം വളരുന്ന ഇലക്ട്രോണിക്‌സ് മേഖലയുടെയും മികവ് വര്‍ധിപ്പിക്കുന്നതിനാവശ്യമായ നിര്‍ണായക ധാതു വിതണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നതായി അദ്ദേഹം പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ ആതിഥേയത്വത്തിലാണ് യോഗം ചേര്‍ന്നത്.
യുഎസ് ട്രഷറി ആതിഥേയത്വം വഹിച്ച ധനകാര്യ മന്ത്രിതല യോഗത്തില്‍ നിര്‍ണായക ധാതുക്കളുടെ വിതരണ ശൃംഖലകളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേട്ടതില്‍ എനിക്ക് സന്തോഷമുണ്ട്, യുഎസ് ട്രഷറി സെക്രട്ടറി എക്‌സില്‍ കുറിച്ചു.
നിര്‍ണായക ധാതുക്കളുടെ കാര്യത്തില്‍ ശക്തമായ നടപടി അടിയന്തരമായി ഉണ്ടാകുമെന്ന് രാജ്യങ്ങള്‍ക്ക് ഉറപ്പുനല്‍കിയതായി ബെസെന്റ് യോഗത്തില്‍ പറഞ്ഞു.
അശ്വിനി വൈഷ്ണവിന്റെ എക്‌സ് പോസ്റ്റ്
Participated in the Critical Minerals Ministerial Meeting hosted by Treasury Secretary @SecScottBessent
Strengthening critical mineral supply chains is vital to enhancing the resilience of India’s manufacturing capabilities and rapidly growing electronics sector. https://t.co/I0944K8u8N
— Ashwini Vaishnaw (@AshwiniVaishnaw) January 13, 2026
Also Read: Donald Trump: വീണ്ടും തന്ത്രവുമായി ട്രംപ്; ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്ക് 25% അധിക തീരുവ
ഓസ്‌ട്രേലിയ, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ജപ്പാന്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തതായി യുഎസ് ട്രഷറി വ്യക്തമാക്കുന്നു.