ടെസ്റ്റ്ട്യൂബ് പൊട്ടി, നൂറുകണക്കിന് പേർ ക്വാറൻ്റൈനിൽ, ആശുപത്രികൾ അടച്ചുപൂട്ടി; റഷ്യയിൽ പ്ലേഗ് ബാധ?
മംഗോളിയൻ അതിർത്തിക്കടുത്തുള്ള ബുറിയാറ്റിയയിൽ ഫീൽഡ് പ്രവർത്തനങ്ങൾക്കിടയിലാണ് ഇവർക്ക് അസുഖബാധയുണ്ടായതായി പറയുന്നത്. തുടർന്ന് ഗുരുതരമായതോടെ തുടർന്ന് സെപ്റ്റംബർ 29 നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിനകം ഇവർ മരിച്ചു എന്നാണ് വിവരം. എന്നാൽ കാരണമറിയാത്ത ന്യുമോണിയയാണ് ഗവേഷകയുടെ മരണത്തിന് പിന്നിലെന്ന് റഷ്യയുടെ പൊതുജനാരോഗ്യ നിരീക്ഷണ ഏജൻസിയായ റോസ്പോട്രെബ്നാഡ്സർ വ്യക്തമാക്കുന്നു.
മോസ്കോ: റഷ്യയിൽ പ്ലേഗ് ബാധയെന്ന് സംശയം. സൈബീരിയയിലെ ആൻ്റി പ്ലേഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷക മരിച്ചതോടെയാണ് സംശയം ബലപ്പെടുന്നത്. ന്യൂമോണിയ ബാധയെ തുടർന്നായിരുന്നു ഇവരുടെ മരണം. ഇതോടെ ഇൻസ്റ്റിറ്റ്യൂട്ടിലെ അടക്കം 200 പേരെ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടുകളിൽ ഡാരിയ ഷിപിലോവ എന്ന ഗവേഷകയാണ് മരിച്ചതെന്ന് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇർകുട്സ് ആന്റി-പ്ലേഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്ന ഷിപിലോവയുടെ കയ്യിൽ നിന്നും ഗവേഷക ആവശ്യത്തിനെടുത്ത് ടെസ്റ്റ്ട്യൂബ വീണുടയുകയായിരുന്നു. ഇതിൽ ജീവനുള്ള ബാക്ടീരിയകൾ ഉണ്ടായിരുന്നതായി ഇവർ ആരോഗ്യ വിദഗ്ധരോട് പറഞ്ഞിരുന്നു.
മംഗോളിയൻ അതിർത്തിക്കടുത്തുള്ള ബുറിയാറ്റിയയിൽ ഫീൽഡ് പ്രവർത്തനങ്ങൾക്കിടയിലാണ് ഇവർക്ക് അസുഖബാധയുണ്ടായതായി പറയുന്നത്. തുടർന്ന് ഗുരുതരമായതോടെ തുടർന്ന് സെപ്റ്റംബർ 29 നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിനകം ഇവർ മരിച്ചു എന്നാണ് വിവരം. എന്നാൽ കാരണമറിയാത്ത ന്യുമോണിയയാണ് ഗവേഷകയുടെ മരണത്തിന് പിന്നിലെന്ന് റഷ്യയുടെ പൊതുജനാരോഗ്യ നിരീക്ഷണ ഏജൻസിയായ റോസ്പോട്രെബ്നാഡ്സർ വ്യക്തമാക്കുന്നു. ഗവേഷകയുടെ തൊഴിലുമായി ബന്ധപ്പെട്ട സൂക്ഷ്മാണുക്കളൊന്നും ഇവരുടെ ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്നും ഏജൻസി വ്യക്തമാക്കി.
ലബോറട്ടറിയിൽ എന്താണ് സംഭവിച്ചത്
പല വിധത്തിലും അപകടകരമായ പകർച്ചവ്യാധികളെക്കുറിച്ച് പഠിക്കുന്ന ഗവേഷണ കേന്ദ്രമായതിനാൽ ലബോറട്ടറിയിൽ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പല കോണുകളിൽ നിന്നും സംശയങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിൽ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി റഷ്യൻ സർക്കാർ വിഷയത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം പ്ലേഗാണ് ഇതിന് പിന്നിലെന്ന് റഷ്യ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
ന്യൂമോണിക് പ്ലേഗ്
യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന മൂന്ന് തരം പ്ലേഗുകളിൽ ഒന്നാണ് ന്യൂമോണിക് പ്ലേഗ്. ഇത് ശ്വാസകോശത്തെ ബാധിക്കുകയും ആളുകൾക്കിടയിൽ പടരുകയും ചെയ്യും. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രകാരം, പനി, തലവേദന, ബലഹീനത, ശ്വാസതടസ്സം, നെഞ്ചുവേദന, ചുമ എന്നിവ പനി ലക്ഷണങ്ങളിൽ ഉൾപ്പെടാം. കഠിനമായ കേസുകളിൽ, രോഗികൾക്ക് രക്തരൂക്ഷിതമായതോ വെള്ളമുള്ളതോ ആയ കഫം ചുമയ്ക്കാം. ചികിത്സിച്ചില്ലെങ്കിൽ പ്ലേഗിന് ഉയർന്ന മരണനിരക്ക് ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു, പക്ഷേ നേരത്തെ കണ്ടെത്തിയാൽ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് വിജയകരമായി ചികിത്സിച്ച് ഭേദമാക്കാനും കഴിയുന്നതാണിത്.
English Summary
Unknown Virus Outbreak in Russia Possibility’s Leading to Plague from a Broken test tube. 200 People in quarantine. Hospitals are Quarantine