AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: കുടിയേറ്റക്കാർക്കെതിരെയുള്ള റെയ്ഡ് വിവരം ചോർത്തി; പിടികൂടാൻ നുണപരിശോധന നീക്കവുമായി ഡൊണാൾ‍ഡ് ട്രംപ്

Donald Trump Immigration Crackdown: എന്നാൽ ഏതെല്ലാം മേഖലയിലെ ഉദ്യോ​ഗസ്ഥരാണ് നുണപരിശോധനയ്ക്ക് വിധേയരായെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിവരം ചോർത്തിയവരെ കണ്ടെത്തിയാൽ ശക്തമായ നടപടികളുണ്ടാവുമെന്നാണ് റിപ്പോർട്ട്. നുണപരിശോധനകൾ കഴിഞ്ഞ മൂന്നാഴ്ച്ചയായി നടന്നുവരുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Donald Trump: കുടിയേറ്റക്കാർക്കെതിരെയുള്ള റെയ്ഡ് വിവരം ചോർത്തി; പിടികൂടാൻ നുണപരിശോധന നീക്കവുമായി ഡൊണാൾ‍ഡ് ട്രംപ്
യുഎസ് പ്രസിഡൻ്റെ് ഡൊണാൾ‍ഡ് ട്രംപ്Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 09 Mar 2025 21:49 PM

വാഷിങ്ടൺ: കുടിയേറ്റക്കാർക്കെതിരെയുള്ള റെയ്ഡ് വിവരം ചോർത്തിയവരെ കണ്ടെത്തുന്നതിന് പുതിയ നീക്കവുമായി യുഎസ് പ്രസിഡൻ്റെ് ഡൊണാൾ‍ഡ് ട്രംപ്. കുടിയേറ്റക്കാർക്കെതിരെ റെയ്ഡ് നടത്താൻ തീരുമാനിച്ച വിവരം ചോർത്തിയവരെ കണ്ടെത്താൻ നുണപരിശോധന നടത്താനാണ് നീക്കം. തന്റെ പേഴ്‌സണൽ സ്റ്റാഫ് സംഘാംഗങ്ങൾക്കിടിയിലാണ് ട്രംപ് നുണപരിശോധന നടത്താനൊരുങ്ങുന്നത്. നുണപരിശോധനകൾ കഴിഞ്ഞ മൂന്നാഴ്ച്ചയായി നടന്നുവരുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ ഏതെല്ലാം മേഖലയിലെ ഉദ്യോ​ഗസ്ഥരാണ് നുണപരിശോധനയ്ക്ക് വിധേയരായെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിവരം ചോർത്തിയവരെ കണ്ടെത്തിയാൽ ശക്തമായ നടപടികളുണ്ടാവുമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് യുഎസ് ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി ന്യോം എക്‌സിൽ ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു.

വിവരം ചോർത്തിയരെ കണ്ടെത്തിയതായും അവർക്ക് 10 വർഷം ജയിൽ ശിക്ഷ ലഭിക്കുമെന്നുമാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. കണ്ടെത്തിയവരിലൂടെ മറ്റ് ആളുകളുടെ മുഴുവൻ ശൃംഖലയെയും കണ്ടെത്തി തക്കതായ ശിക്ഷ നൽകി അമേരിക്കൻ ജനതയ്ക്കായി നീതി നടപ്പിലാക്കുമെന്ന് ഇവർ പറയുന്നു. നുണപരിശോധന നടത്താൻ ഒരുങ്ങുന്നതായി ഫെബ്രുവരി 18നാണ് ക്രിസ്റ്റി പ്രഖ്യാപിച്ചത്.

യുഎസ് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ ഇന്ത്യക്കാരടക്കം 5,000-ഓളം അനധികൃത കുടിയേറ്റക്കാരെയാണ് അമേരിക്ക ആദ്യഘട്ടത്തിൽ തിരിച്ചയയ്ക്കുന്നത്. ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഇത്രയും കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള അമേരിക്കൻ സൈനിക വിമാനം എത്തിച്ചേർന്നത്.

അതേസമയം യുഎസ് ഉൾപ്പെടെ ലോകത്ത് എവിടെയാണെങ്കിലും അനധികൃതമായി താമസിക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ ഇതിനോട് പ്രതികരിച്ചത്. അതിനിടെ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിന് അമേരിക്കയുടെ സൈനിക വിമാനം ഉപയോ​ഗിക്കുന്നത് നിർത്തിയതായി ട്രംപ് ഭരണകൂടം അറിയിച്ചിരുന്നു. താങ്ങാനാവുന്നതിലും അധികം ചിലവാണ് ഇത്തരത്തിൽ യുഎസ് നേരിടേണ്ടി വന്നതെന്ന് ചൂണ്ടികാട്ടിയാണ് നടപടി.