5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Donald Trump: ‘കുതന്ത്രവും അശ്ലീലവും’; അമേരിക്കയിലുടനീളം ട്രംപിന്റെ നഗ്ന പ്രതിമ

US Presidential Elections 2024: 2016ലെ തെരഞ്ഞെടുപ്പ് സമയത്തും സമാനമായ രീതിയില്‍ പ്രതിമകള്‍ സ്ഥാപിച്ചിരുന്നു. ജോഷ്യ ജിഞ്ചര്‍ എന്ന വ്യക്തിയെയാണ് അന്ന് പ്രതിമ നിര്‍മ്മിക്കാനായി ഏല്‍പ്പിച്ചിരുന്നത്. 2016ല്‍ നിര്‍മിച്ച പ്രതിമ 2018ല്‍ ലേലത്തില്‍ സാക് ബാഗന്‍സ് എന്നയാള്‍ 28,000 ഡോളറിന് സ്വന്തമാക്കി. അന്ന് നിര്‍മിച്ചതിനേക്കാള്‍ ഇരട്ടിവലിപ്പമുള്ള പ്രതിമയാണ് ഇപ്പോഴത്തേത്.

Donald Trump: ‘കുതന്ത്രവും അശ്ലീലവും’; അമേരിക്കയിലുടനീളം ട്രംപിന്റെ നഗ്ന പ്രതിമ
ഡൊണാള്‍ഡ് ട്രംപ്‌ (Image Credits: PTI)
Follow Us
shiji-mk
SHIJI M K | Published: 30 Sep 2024 15:26 PM

വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന്റെ നഗ്ന പ്രതിമ നടുറോഡില്‍. നൊവാഡയിലെ ലാസ് വേഗസിലാണ് ട്രംപിന്റെ നഗ്ന പ്രതിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 43 അടിയാണ് പ്രതിമയുടെ ഉയരം. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ടാബ്ലോയിഡ് ന്യൂസ് ഔട്ട്‌ലെറ്റായ ടിഎംഇസഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കുതന്ത്രവും അശ്ലീലവും എന്ന അടിക്കുറിപ്പാണ് പ്രതിമയ്ക്ക് താഴെ നല്‍കിയിരിക്കുന്നത്.

പഞ്ഞിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് 6,000 പൗണ്ട് ഭാരമുള്ള പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ചെമ്പന്‍ മുടിയും ചാടിയ വയറമുള്ള പ്രതിമ വിഷാദഭാവത്തിലാണ്. ഇതാദ്യമായല്ല ട്രംപിന്റെ നഗ്ന പ്രതിമ തെരുവുകളില്‍ ഇടംപിടിക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പ് സമയത്തും സമാനമായ രീതിയില്‍ പ്രതിമകള്‍ സ്ഥാപിച്ചിരുന്നു. ജോഷ്യ ജിഞ്ചര്‍ എന്ന വ്യക്തിയെയാണ് അന്ന് പ്രതിമ നിര്‍മ്മിക്കാനായി ഏല്‍പ്പിച്ചിരുന്നത്. 2016ല്‍ നിര്‍മിച്ച പ്രതിമ 2018ല്‍ ലേലത്തില്‍ സാക് ബാഗന്‍സ് എന്നയാള്‍ 28,000 ഡോളറിന് സ്വന്തമാക്കി. അന്ന് നിര്‍മിച്ചതിനേക്കാള്‍ ഇരട്ടിവലിപ്പമുള്ള പ്രതിമയാണ് ഇപ്പോഴത്തേത്.

Also Read: US Presidential Election: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സുനിതയും വില്‍മോറും ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യും

അതേസമയം, തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന വേളയില്‍ വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനാണ് മുന്‍തൂക്കം. ഷിക്കാഗോ സര്‍വകലാശാലയിലെ നോര്‍ക്ക് സംഘടിപ്പിച്ച സര്‍വേ വ്യക്തമാക്കുന്നത് അനുസരിച്ച് ട്രംപിനേക്കാള്‍ 38 പോയിന്റിനാണ് കമല മുന്നിട്ട് നില്‍ക്കുന്നത്.

മാത്രമല്ല ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് യുവാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലും കമല ഹാരിസ് തന്നെയാണ് മുന്നില്‍. പതിനെട്ട് വയസിനും 29 വയസിനുമിടയില്‍ പ്രായമുള്ളവരിലാണ് സര്‍വേ നടത്തിയിരുന്നത്. 32 ശതമാനം വോട്ട് സാധ്യതയാണ് കമലയ്ക്ക് കാണുന്നത്.

ഇതുകൂടാതെ റോയിട്ടേഴ്‌സ്-ഇപ്‌സോസ് സര്‍വേയിലും കമല ഹാരിസ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഏഴ് പോയിന്റിനാണ് കമല ലീഡ് ചെയ്യുന്നത്. കമല ഹാരിസിന് 47 ശതമാനവും ഡോണള്‍ഡ് ട്രംപിന് 40 ശതമാനവും പോയിന്റാണ് റോയിട്ടേഴ്‌സ്-ഇപ്‌സോസ് സര്‍വേ പ്രവചിക്കുന്നത്. എന്നാല്‍ വെറും ഒരു പോയിന്റിന്റെ വ്യത്യാസമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ സര്‍വേ പ്രവചിക്കുന്നത്. വാള്‌സ്ട്രീറ്റ് ജേണല്‍ സര്‍വേ പ്രകാരം 48 ശതമാനമാണ് കമല ഹാരിസിനുള്ള പിന്തുണ. ഡൊണാള്‍ഡ് ട്രംപിന് 47 ശതമാനം പേരുടെ പിന്തുണയുമാണുള്ളത്. സര്‍വേ ഫലത്തില്‍ 2.5 ശതമാനം പിഴവ് സാധ്യതയുണ്ടെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: Donald Trump: ട്രംപ് സുരക്ഷിതൻ; ആശ്വാസമെന്ന് ജോ ബൈഡനും കമലാ ഹാരിസും

അതേസമയം, ഇത്തവണ പരാജയപ്പെട്ടാല്‍ വീണ്ടും മത്സരിക്കാനില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നാല്‍ ഇനിയൊരങ്കത്തിനില്ലെന്ന് സിന്‍ക്ലയര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് പറയുന്നത്. കമലയുമായുള്ള സംവാദത്തിനുള്ള ക്ഷണം ട്രംപ് നിരസിച്ചിരുന്നു. പരാജയ ഭീതി മൂലമാണ് ട്രംപ് സംവാദത്തില്‍ പങ്കെടുക്കാത്തതെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിക്കുന്നത്. സിഎന്‍എന്‍ ആണ് കമലയുമായി സംവാദം നടത്താന്‍ ട്രംപിനെ രണ്ടാമതും ക്ഷണിച്ചത്. എന്നാല്‍, കമല ക്ഷണം സ്വീകരിച്ചപ്പോള്‍ ട്രംപ് നിരസിക്കുകയായിരുന്നു.

Latest News