AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: എതിർപ്പ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൽ, മോദി മഹാനായ നേതാവും സുഹൃത്തും; ഡൊണാൾഡ് ട്രംപ്

US President Donald Trump About Narendra Modi: ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പെന്നും, ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കും എന്നുമാണ് പറഞ്ഞിരിക്കുന്നത്. അതേസമയം ഇന്ത്യ സത്യം അഭിമുഖീകരിക്കാൻ തയ്യാറല്ലെന്നാണ് ട്രംപിൻ്റെ ഉപദേഷ്ടാവ് പീറ്റർ നവാറോയുടെ നിലപാട്. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യയ്ക്ക് ലാഭം ഉണ്ടാക്കാൻ തന്നെയാണെന്ന നവാറോയുടെ പ്രസ്താവന ഇന്ത്യ ഇന്നലെ തള്ളിയിരുന്നു.

Donald Trump: എതിർപ്പ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൽ, മോദി മഹാനായ നേതാവും സുഹൃത്തും; ഡൊണാൾഡ് ട്രംപ്
Donald Trump And Narendra ModiImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 06 Sep 2025 07:07 AM

വാഷിംഗ്ടൺ: നിലപാടുകൾ മാറ്റിമറിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ ചൈനീസ് പക്ഷത്താണെന്ന ട്രംപിൻ്റെ നിലപാടിലാണ് മാറ്റം. ‘ഇരുണ്ട ദുരൂഹ’ ചൈനയുടെ പക്ഷത്തെത്തി എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്. അതേസമയം ഇന്ന് നിലപാട് നേരെ തിരിയുകയാണ്. ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണ് തനിക്ക് മോദിയുമായി നല്ല ബന്ധമാണെന്നുമാണ് ട്രംപിൻ്റെ നിലപാട്.

കൂടാതെ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പെന്നും, ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കും എന്നുമാണ് പറഞ്ഞിരിക്കുന്നത്. അതേസമയം ഇന്ത്യ സത്യം അഭിമുഖീകരിക്കാൻ തയ്യാറല്ലെന്നാണ് ട്രംപിൻ്റെ ഉപദേഷ്ടാവ് പീറ്റർ നവാറോയുടെ നിലപാട്. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യയ്ക്ക് ലാഭം ഉണ്ടാക്കാൻ തന്നെയാണെന്ന നവാറോയുടെ പ്രസ്താവന ഇന്ത്യ ഇന്നലെ തള്ളിയിരുന്നു.

ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായെന്ന സൂചനയാണ് നൽകിയത്. അപ്പോഴാണ് ട്രംപ് വീണ്ടും നിലപാട് മാറ്റിയിരിക്കുന്നത്. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ട്രംപ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആതിഥേയത്വം വഹിച്ച ടിയാൻജിൻ എസ്‍സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിനും ഉൾപ്പെടെ പങ്കെടുത്തിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നയങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയുമായുള്ള ബന്ധം വഷളായത്. താരിഫുകളെ അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്.