Iran-US Conflict: പന്ത്രണ്ടാം രാത്രിയിലും ഇറാന് പ്രഹരം, ആക്രമണം തുടര്‍ന്ന് യുഎസ്; കുവൈറ്റില്‍ ഡ്രോണ്‍ മഴ

Iran Retaliates Across Gulf After US Carries Out 12th Consecutive Night of Strikes: ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം വീണ്ടെടുക്കുക, അന്താരാഷ്ട്ര ഷിപ്പിങ് പുനഃസ്ഥാപിക്കുക എന്നിവയ്ക്കായി അമേരിക്ക ശ്രമിക്കുമ്പോള്‍ പ്രാദേശിക ജലാശയങ്ങളിലൂടെ കടന്നുപോകുന്ന നാവികരെയും വാണിജ്യ കപ്പലുകളെയും ഇറാന്‍ ഭീഷണിപ്പെടുത്തുകയാണ്. ഇത് ചെയ്യാനുള്ള ഇറാന്റെ കഴിവിനെ ഇല്ലാതാക്കുകയാണ് അമേരിക്ക.

Iran-US Conflict: പന്ത്രണ്ടാം രാത്രിയിലും ഇറാന് പ്രഹരം, ആക്രമണം തുടര്‍ന്ന് യുഎസ്; കുവൈറ്റില്‍ ഡ്രോണ്‍ മഴ

ഡൊണാൾഡ് ട്രംപ്

Published: 

23 Jul 2026 | 06:13 AM

ടെഹ്‌റാന്‍: തുടര്‍ച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനില്‍ ആക്രമണം തുടര്‍ന്ന് യുഎസ്. ഹോര്‍മുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണം വീണ്ടെടുക്കുകയാണ് ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇരുരാജ്യങ്ങളും തമ്മില്‍ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇറാനിലെ തെക്കന്‍ തീരദേശ നഗരമായ ബുഷെഹറില്‍ യുഎസ് സൈന്യം ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം വീണ്ടെടുക്കുക, അന്താരാഷ്ട്ര ഷിപ്പിങ് പുനഃസ്ഥാപിക്കുക എന്നിവയ്ക്കായി അമേരിക്ക ശ്രമിക്കുമ്പോള്‍ പ്രാദേശിക ജലാശയങ്ങളിലൂടെ കടന്നുപോകുന്ന നാവികരെയും വാണിജ്യ കപ്പലുകളെയും ഇറാന്‍ ഭീഷണിപ്പെടുത്തുകയാണ്. ഇത് ചെയ്യാനുള്ള ഇറാന്റെ കഴിവിനെ ഇല്ലാതാക്കുകയാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആവര്‍ത്തിച്ചു.

ഹോര്‍മുസ് കടലിടുക്കിലോ അല്ലെങ്കില്‍ മറ്റ് ജലാശയങ്ങളില്‍ വെച്ചോ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഓരോ തവണ വെടിയുതിര്‍ക്കുമ്പോഴും, അവിടുത്തെ പാലമോ വൈദ്യുത നിലയമോ തകര്‍ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇനി മുതല്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകള്‍ക്ക് നേരെ മിസൈല്‍, റോക്കറ്റ്, ഡ്രോണ്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഉപകരണങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുമ്പോള്‍, അമേരിക്ക ഒരു പാലമോ വൈദ്യുതി നിലയമോ ബോംബ് വെച്ച് നശിപ്പിക്കും, ഡൊണാള്‍ഡ് ട്രംപ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

തിരിച്ചടി നല്‍കാന്‍ ഞങ്ങള്‍ക്ക് മടിയില്ല

അമേരിക്ക നടത്തുന്ന ഓരോ ആക്രമണത്തിനും ശക്തമായ ഭാഷയില്‍ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. തന്റെ രാജ്യം കണ്ണിന് കണ്ണ് എന്ന പ്രതിരോധ സിദ്ധാന്തം സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ, ഇറാനെതിരായ ഏതൊരു ആക്രമണത്തിനും ശക്തവും നിര്‍ണായകവുമായ പ്രതികരണം ഉണ്ടാകും, അരാഗ്ചി എക്‌സില്‍ കുറിച്ചു.

Also Read: Iran-US Conflict: ന്യൂക്ലിയര്‍ സെന്‍ട്രിഫ്യൂജുകള്‍ പിക്കാകസ് പര്‍വതത്തിലേക്ക് മാറ്റി ഇറാന്‍; 11ാം രാത്രിയും യുഎസ് ആക്രമണം

ബുധനാഴ്ച രാത്രി വരെ ഇറാനും യുഎസ് തമ്മില്‍ നടന്നത് അതിശക്തമായ ആക്രമണമാണ്. ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ ഉണ്ടായ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനം നേരിട്ടു. അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ജോര്‍ദാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. അയല്‍രാജ്യങ്ങളിലെ കുടിവെള്ള-ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളും ഡീസലൈനേഷന്‍ പ്ലാന്റുകളും ലക്ഷ്യമിട്ടാണ് ഇറാന്‍ യുഎസ് ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുന്നത്.

ആക്രമണങ്ങള്‍ തടഞ്ഞ് കുവൈറ്റ്

ഇറാനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി കുവൈറ്റ്. ആക്രമണങ്ങള്‍ തടയാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനങ്ങള്‍ കൃത്യമായി തടയുന്നുണ്ടെന്നും അധികാരികള്‍ നല്‍കുന്ന സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ തയാറാകണമെന്നും സൈനിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

English Summary

The United States said it carried out a 12th consecutive night of military strikes on targets in Iran, marking a further escalation in the conflict. In response, Tehran reportedly launched retaliatory attacks targeting Gulf countries, raising concerns over regional stability.

Loading...
Unable to load recommendations.
Follow Us
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ