India vs Pakistan Conflict: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടില്ല? അത് തങ്ങളുടെ കാര്യമല്ലെന്ന് ജെ.ഡി. വാന്‍സ്‌

JD Vance on the India-Pakistan conflict: ആണവ ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ വലിയ സംഘര്‍ഷമുണ്ടാകുമെന്നും, അതില്‍ ആശങ്കയുണ്ടെന്ന് തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വാന്‍സ്. ഈ വിഷയം എത്രയും വേഗം ശാന്തമാക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പറഞ്ഞിട്ടുണ്ടെന്നും വാന്‍സ്

India vs Pakistan Conflict: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടില്ല? അത് തങ്ങളുടെ കാര്യമല്ലെന്ന് ജെ.ഡി. വാന്‍സ്‌

ജെഡി വാന്‍സ്‌

Published: 

09 May 2025 | 04:23 AM

ഇന്ത്യ-പാക് സംഘര്‍ഷം തങ്ങളുടെ കാര്യമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വാന്‍സ് നിലപാട് വ്യക്തമാക്കിയത്. ആണവ ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ വലിയ സംഘര്‍ഷമുണ്ടാകുമെന്നും, അതില്‍ ആശങ്കയുണ്ടെന്ന് തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വാന്‍സ് പറഞ്ഞു. ഈ വിഷയം എത്രയും വേഗം ശാന്തമാക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാനപരമായി ഇന്ത്യയ്ക്ക് പാകിസ്ഥാനുമായി വിദ്വേഷമുണ്ട്. ഈ രാജ്യങ്ങളെ തങ്ങള്‍ക്ക്‌ നിയന്ത്രിക്കാൻ കഴിയില്ല. സംഘർഷം ലഘൂകരിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ചെയ്യാൻ കഴിയുന്നത്. എന്നാല്‍ സംഘര്‍ഷത്തിന്റെ മധ്യത്തില്‍ തങ്ങള്‍ ഇടപെടാന്‍ പോകുന്നില്ല. ഇത് തങ്ങളുടെ കാര്യമല്ല. അമേരിക്കയുടെ നിയന്ത്രണ ശേഷിയുമായി ഇതിന് ബന്ധമില്ലെന്നും വാന്‍സ് പറഞ്ഞു.

Read Also: India vs Pakistan Conflict Live : പാക് മണ്ണിൽ ഇന്ത്യയുടെ കനത്ത പ്രഹരം; നാവികസേന കറാച്ചി തുറമുഖത്ത് ആക്രമണം നടത്തി

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണമാണ് നിലവിലെ സംഘര്‍ഷങ്ങളിലേക്ക് നയിച്ചത്. പഹല്‍ഗാം ഭീകരാക്രമണം നടക്കുന്ന സമയത്ത് വാന്‍സ് കുടുംബസമേതം ഇന്ത്യയിലുണ്ടായിരുന്നു. ഇന്ത്യയും, പാകിസ്ഥാനുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും, സംഘര്‍ഷം പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. അതിനിടെ മാര്‍ക്കോ റൂബിയോയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ സംസാരിച്ചിരുന്നു.

Loading...
Unable to load recommendations.
Follow Us
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്