AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

US Visa Rules: അമേരിക്കന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി, ആ നിയന്ത്രണങ്ങള്‍ പണിയാകും

US New restrictions: വിദേശ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ യുഎസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടി. ട്രംപിന്റെ പുതിയ നയം ഇന്ത്യക്കാര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടിയാകുന്നത്

US Visa Rules: അമേരിക്കന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി, ആ നിയന്ത്രണങ്ങള്‍ പണിയാകും
പ്രതീകാത്മക ചിത്രം Image Credit source: Alexander W Helin/Getty Images Creative
Jayadevan AM
Jayadevan AM | Published: 23 Oct 2025 | 02:02 PM

വിദേശ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ യുഎസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായേക്കുമെന്ന് ആശങ്ക. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് ആണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. എച്ച് വണ്‍ ബി വിസ ഫീസ് കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം നിലവില്‍ യുഎസിലുള്ള ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഗുണം ചെയ്യുമെങ്കിലും, പുതിയ അധിക നിയന്ത്രണങ്ങള്‍ അമേരിക്കയിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് ആശങ്ക.

സര്‍വകലാശാലകളില്‍ ആകെ പതിനഞ്ച് ശതമാനം വിദേശ വിദ്യാര്‍ത്ഥികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നതാണ് അടുത്തിടെ പുറത്തിറക്കിയ നിര്‍ദ്ദേശം. ഓരോ രാജ്യത്തുനിന്നും പരമാവധി അഞ്ച് ശതമാനം വിദ്യാര്‍ത്ഥികളെ മാത്രമേ അനുവദിക്കൂ. അതായത് സര്‍വലാശാലയ്ക്ക് അഞ്ച് ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാത്രമേ പ്രവേശിപ്പിക്കാനാകൂവെന്ന് ചുരുക്കം.

നിരവധി വിദേശ വിദ്യാര്‍ത്ഥികല്‍ പ്രവേശനത്തിന് എത്തിയിരുന്ന ഒമ്പത് സര്‍വകലാശാലകള്‍ക്കാണ്‌ ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ ഇതുമായി ബന്ധപ്പെട്ട്‌ മെമ്മോ അയച്ചത്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പെൻസിൽവാനിയ സർവകലാശാല, അരിസോണ സർവകലാശാല, ബ്രൗൺ സർവകലാശാല, ഡാർട്ട്മൗത്ത് കോളേജ്, സതേൺ കാലിഫോർണിയ സർവകലാശാല, ടെക്സസ് സർവകലാശാല, വിർജീനിയ സർവകലാശാല, വാൻഡർബിൽറ്റ് സർവകലാശാല എന്നിവയ്ക്കാണ് മെമ്മോ അയച്ചത്.

Also Read: US-Russia: പുടിന്‍ സത്യസന്ധനല്ല; രണ്ട് റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് യുഎസ് ഉപരോധം

പുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഈ നിയന്ത്രണത്തെ വിപരീത ഫലമുണ്ടാക്കുമെന്ന്‌ ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് ചൂണ്ടിക്കാട്ടി. യുഎസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ പഠിക്കാനും, പിന്നീട് വര്‍ക്ക് വിസ നേടാനും ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ പുതിയ നയം ഇന്ത്യക്കാര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടിയാകുന്നത്. കാരണം നിലവില്‍ യുഎസിലേക്ക് പഠിക്കാന്‍ പോകുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ കൂടുതലും ഇന്ത്യക്കാരാണ്.