Viral Video: നൊമ്പര കാഴ്ച; ആശുപത്രിയില്‍ കിടക്കുന്ന പാപ്പാനെക്കാണാൻ ആന എത്തി; തുമ്പിക്കൈനീട്ടി ആശ്വാസിപ്പിച്ച് മടക്കം
Emotional Video Of an Elephant: രോഗിയായി ആശുപത്രി കിടക്കയിൽ കിടക്കുന്ന പാപ്പാനെകാണാൻ എത്തുന്ന ആനയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹൃദയം നിറയ്ക്കുന്ന ഈ നൊമ്പര കാഴ്ച കണ്ടുനിന്നവരുടെ കണ്ണും മനസ്സും നിറച്ചു.
വന്യജീവി ആക്രമണം നിത്യ സംഭവമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇവയെ തുടർന്നുള്ള കെടുതികളും മുന്‍പെങ്ങുമില്ലാത്ത വിധം വർധിച്ചിരിക്കുകയാണ്. കാട്ടാനയുടെയും കടുവയുടെയും ആക്രമണത്തിൽ കേരളത്തിൽതന്നെ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. ഇതോടെ ആകെ ഭീതിയിലാണ് കാടിനോട് ചേർന്ന് ജീവിക്കുന്നവർ.
എന്നാൽ മറ്റൊരു വശത്ത് വലിയ രീതിയിലുള്ള ബന്ധം കാത്ത് സൂക്ഷിക്കാനും ആനയ്ക്ക് സാധിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ആനയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രോഗിയായി ആശുപത്രി കിടക്കയിൽ കിടക്കുന്ന പാപ്പാനെകാണാൻ എത്തുന്ന ആനയുടെ വീഡിയോ ആണ് അത്. ഹൃദയം നിറയ്ക്കുന്ന ഈ നൊമ്പര കാഴ്ച കണ്ടുനിന്നവരുടെ കണ്ണും മനസ്സും നിറച്ചു.
Also Read: 2 വർഷം സൂക്ഷിച്ചുവെച്ചു; മരിക്കുന്നതിന് മുൻപ് ഭർത്താവുണ്ടാക്കിയ ഭക്ഷണം കഴിച്ച് യുവതി; വീഡിയോ വൈറൽ
വീഡിയോയിൽ ആശുപത്രി കിടക്കയിൽ കിടക്കുന്ന പാപ്പാനെ കാണാൻ എത്തുന്ന ആനയെയാണ് കാണുന്നത്. മുറിയുടെ കവാടത്തിൽ നിന്ന് ആന വരുന്നതുമുതലാണ് വീഡിയോ ആരംഭിക്കുന്നത്. വളരെ ശ്രദ്ധപൂർവം ആശുപത്രിയുടെ മുറിയുടെ അകത്ത് പ്രവേശിച്ച ആന കിടക്കയിൽ കിടക്കുന്ന രോഗിയുടെ അടുത്ത് എത്തുന്നു. തുടർന്ന് പാപ്പാന് നേരെ തുമ്പിക്കൈ നീട്ടുന്നതും വീഡിയോയിൽ കാണാം. ഈ സമയം അവിടെയുള്ള സ്ത്രീ, ആനയുടെ തുമ്പിക്കൈയില്‍ തൊടാനും ലാളിക്കാനുമായി രോഗിയുടെ കൈ ഉയർത്തി നൽകുന്നതും കാണാം. ഇവരുടെ സ്നേഹം കണ്ടുനിന്നവരെയും കരയിപ്പിക്കും.
Elephant brought to hospital to say goodbye to his terminally ill caretaker. 🥲😞 pic.twitter.com/TKSNS6vy88
— Nature is Amazing ☘️ (@AMAZlNGNATURE) February 6, 2025
‘ഗുരുതര രോഗം ബാധിച്ച തന്റെ പരിചാരകനോട് വിടപറയാന്‍ ആനയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിനകം മില്യണ്‍ കണക്കിന് വ്യൂസ് ആണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ആത്മാർത്ഥ സ്‌നേഹമെന്നും, ഉപകാരങ്ങള്‍ മറക്കാത്തവരാണ് മൃഗങ്ങളെന്നും തുടങ്ങിയ നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.