Vietnam Boat Tragedy: വിയറ്റ്നാം ബോട്ട് ദുരന്തം: സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹംഗ്

Vietnam Boat Tragedy Latest:മെയ് റൂട്ട് എൻഗോയ് ഐലറ്റിൽ നിന്ന് ആൻ തോയ് അന്താരാഷ്ട്ര തുറമുഖത്തേക്ക് 32 ഇന്ത്യൻ വിനോദസഞ്ചാരികളെയും മൂന്ന് ക്രൂ അംഗങ്ങളെയും ഒരു വിയറ്റ്നാമീസ് ടൂർ ഗൈഡിനെയും വഹിച്ചുകൊണ്ട് പോകുകയായിരുന്ന AG-26751 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള സ്പീഡ് ബോട്ട് ആണ് ഉച്ചയ്ക്ക് ഒരുമണിയോടെ ശക്തമായ കാറ്റിനെ തുടർന്ന് കരയിൽ നിന്നും 400 മീറ്റർ...........

Vietnam Boat Tragedy: വിയറ്റ്നാം ബോട്ട് ദുരന്തം: സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹംഗ്

Vietnam Boat Tragedy

Updated On: 

12 Jul 2026 | 12:00 PM

വിയറ്റ്നാം: വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ സമഗ്രമായ അന്വേഷണത്തിന ഉത്തരവിട്ട് വിയറ്റ്നാമീസ് പ്രധാനമന്ത്രി ലെ മിൻ ഹംഗ്. ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൂടാതെ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും ലഭ്യമായ എല്ലാ മെഡിക്കൽ സംവിധാനങ്ങളും അടിയന്തര സഹായങ്ങളും എത്തിച്ചു നൽകുവാനായി മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയതായും റിപ്പോർട്ട്.

ALSO READ:ഇടവം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ഇനി കൈ നിറയെ പണം! 1 മാസം ചിങ്ങത്തിൽ ശുക്രൻ

മെയ് റൂട്ട് എൻഗോയ് ഐലറ്റിൽ നിന്ന് ആൻ തോയ് അന്താരാഷ്ട്ര തുറമുഖത്തേക്ക് 32 ഇന്ത്യൻ വിനോദസഞ്ചാരികളെയും മൂന്ന് ക്രൂ അംഗങ്ങളെയും ഒരു വിയറ്റ്നാമീസ് ടൂർ ഗൈഡിനെയും വഹിച്ചുകൊണ്ട് പോകുകയായിരുന്ന AG-26751 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള സ്പീഡ് ബോട്ട് ആണ് ഉച്ചയ്ക്ക് ഒരുമണിയോടെ ശക്തമായ കാറ്റിനെ തുടർന്ന് കരയിൽ നിന്നും 400 മീറ്റർ അകലെയായി മറിഞ്ഞ് വലിയ ദുരന്തം ഉണ്ടായത്.

രക്ഷാപ്രവർത്തകർ അടിയന്തരമായി ഇടപെട്ടതോടെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ബോട്ടിൽ ഉണ്ടായിരുന്ന 36 പേരെയും പുറത്തെടുക്കുവാൻ സാധിച്ചു.  21 പേർ രക്ഷപ്പെട്ടെങ്കിലും 15 ഇന്ത്യൻ വിനോദസഞ്ചാരികളാണ് മരിച്ചത്. അതിൽ ഒരു മലയാളി ദമ്പതികളും ഉണ്ടായിരുന്നു.കൊട്ടാരക്കര സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്‌.എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചതെന്ന് റിപ്പോർട്ട്. ദമ്പതികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി ഇന്ത്യൻ എംബസിയിൽ ഇടപെടൽ ശക്തമാക്കി.

കണ്ടെടുത്ത മൃതദേഹങ്ങളിൽ അഞ്ച് എണ്ണം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ബാക്കിയുള്ള 10 എണ്ണം തിരിച്ചറിയൽ നടപടിക്രമങ്ങളും മറ്റാവശ്യമായ നടപടിക്രമങ്ങളും പൂർത്തിയാക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലെ ചോ റേ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആൻ ജിയാങ് പ്രവിശ്യാ അധികൃതർ അറിയിച്ചു.

അതേസമയം മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികർമ്മങ്ങൾ ഇന്ത്യൻ എംബസി ആണ് റിപ്പോർട്ട്. പരിക്കേറ്റ് ഒരാൾ സുഖം പ്രാപിച്ചു വരികയാണെന്നും രക്ഷപ്പെടുത്തിയ വിനോദസഞ്ചാരികൾ ഞായറാഴ്ചയോടെ ഇന്ത്യയിലേക്ക് മടങ്ങിയേക്കും എന്നും സൂചന. സ്വദേശത്തേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ രോഗമിക്കുകയാണെന്നും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.

ENGLSH SUMMARY

Vietnamese Prime Minister Le Minh Hung has ordered a thorough investigation into the boat accident that killed 15 Indian tourists off Vietnam’s Phu Quoc island. He has also promised strict action against those responsible for the tragedy, local media reported.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബായിൽ വാടക കെട്ടിടങ്ങളിൽ ഒന്നിച്ച് താമസിക്കുന്ന മലയാളികളുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 10 ലക്ഷം ദിർഹം പിഴ!
Nepal Flash Floods: ഭൂചലനമല്ല, നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം മഞ്ഞൂമല ഇടിഞ്ഞുവീണതെന്ന് യു.എസ്.ജി.എസ്
ഇറാൻ പരമോന്നത നേതാവ് മരിച്ചിട്ടുണ്ടാവില്ല, പക്ഷേ ഗുരുതരമായി പരിക്കേറ്റു; വെളിപ്പെടുത്തലുമായി ട്രംപ്
Nepal Flash Floods: എവിടെയാണെന്ന് ഒരു വിവരവുമില്ല; 77 കൈലാസ തീര്‍ത്ഥാടകരെ നേപ്പാള്‍ പ്രളയത്തില്‍ കാണാനില്ലെന്ന് സദ്ഗുരു
Nepal Flash Floods: 133 ഇന്ത്യക്കാര്‍ കാണാമറയത്ത്; നേപ്പാളിലെ വെള്ളപ്പൊക്കത്തില്‍ മരണം 157 കടന്നു
Nepal Flash Flood: നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, 105 ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിപേരെ കാണാനില്ല
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി