AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Love Story: ഈ പ്രണയകഥ ആരെയും അമ്പരപ്പിക്കും! ഏഴ് വര്‍ഷത്തിനിടെ 43 തവണ പ്രൊപ്പോസ് ചെയ്ത് യുവാവ്: ഒടുവിൽ സമ്മതം മൂളി യുവതി

കാമുകിയിൽ നിന്ന് അനുകൂല മറുപടിക്കായി യുവാവ് കാത്തിരുന്നത് ഏഴ് വർഷമാണ്. ഈ ഏഴുവർഷത്തിനിടെ 43 തവണയാണ് ഇയാൾ യുവതിയെ പ്രൊപ്പോസ് ചെയ്തത്.

Viral Love Story: ഈ പ്രണയകഥ ആരെയും അമ്പരപ്പിക്കും! ഏഴ് വര്‍ഷത്തിനിടെ  43 തവണ പ്രൊപ്പോസ് ചെയ്ത് യുവാവ്: ഒടുവിൽ സമ്മതം മൂളി യുവതി
Luke And Sarah Wintrip.
sarika-kp
Sarika KP | Published: 06 Aug 2025 15:38 PM

ഒരാളോട് പ്രണയം തോന്നുന്നതും തുറന്നുപറയുന്നതും സ്വാഭാവികമാണ്. പിന്നീട് മറുവശത്ത് നിൽക്കുന്ന ആളുടെ അനുകൂല മറുപടിക്കായുള്ള കാത്തിരിപ്പ്. ഇത് കാലങ്ങളോളം നീണ്ട പോകാറുമുണ്ട്. അത്തരത്തിലുള്ള ഒരു പ്രണയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കാമുകിയിൽ നിന്ന് അനുകൂല മറുപടിക്കായി യുവാവ് കാത്തിരുന്നത് ഏഴ് വർഷമാണ്. ഈ ഏഴുവർഷത്തിനിടെ 43 തവണയാണ് ഇയാൾ യുവതിയെ പ്രൊപ്പോസ് ചെയ്തത്.

ലൂക്കെ വിൻട്രിപ്പ് എന്ന യുവാവാണ് ഇത്രയേറെ തവണ സാറ വിൻട്രിപ്പ് എന്ന യുവതിയെ പ്രൊപ്പോസ് ചെയ്തത്. 2018ലാണ് ലുക്കെ സാറയോട് ആദ്യമായി ഇഷ്ടം തുറന്നുപറയുന്നത്. ഇത് കേട്ട സാറ അത് നിരസിക്കുകയായിരുന്നു. എന്നാൽ ഇവിടം കൊണ്ട് നിർത്താൻ ലൂക്കെ തയ്യാറായില്ല. വീണ്ടും പ്രൊപ്പോസ് ചെയ്തും. ഒന്നും രണ്ടുമല്ല, 42 തവണയാണ് ലൂക്കെ പ്രൊപ്പോസ് ചെയ്തതും, സാറ നിരസിച്ചതും. നാൽപ്പത്തി മൂന്നാമത്തെ തവണത്തെ വിവാഹ അഭ്യാർത്ഥനയിൽ സാറ സമ്മതം മൂളി. മേയ് 17നായിരുന്നു സാറയുടെയും ലൂക്കെയുടെയും വിവാഹം.

മറ്റൊരു ബന്ധം തകർന്ന സമയത്തായിരുന്നു സാറയും ലൂക്കെയും പരിചയപ്പെടുന്നത്. ഈ ബന്ധത്തിൽ സാറയ്ക്ക് മൂന്നു കുട്ടികളുണ്ട്. തനിക്ക് അവനെ ഇഷ്ടമായിരുന്നുവെന്നും എന്നാൽ മുൻകാല അനുഭവങ്ങൾ കാരണമാണ് സമ്മതം പറയുന്നതിൽ നിന്ന് പിറകോട്ടു വലിച്ചതെന്നാണ് യുവതി പറയുന്നത്. കുട്ടികൾ കൂടി അംഗീകരിക്കുന്ന രീതിയിൽ മുന്നോട്ടു പോകുമോ എന്ന് തനിക്ക് അറിയണമായിരുന്നു. അതുകൊണ്ട് സമ്മതമല്ലെന്നു പറഞ്ഞുവെന്നാണ് സാറ കെന്നഡി പറഞ്ഞത്.

Also Read: മകനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് ദമ്പതിമാർ അവധിയാഘോഷിക്കാൻ പറന്നു; കാരണം ഞെട്ടിക്കുന്നത്

ഏഴുവർഷത്തിനിടെ പലപ്പോഴും തികച്ചും വ്യത്യസ്തമായ രീതികളിൽ ലൂക്കെ വിവാഹാഭ്യർഥന നടത്തി. 42–ാമത്തെ വിവാഹാഭ്യർഥനയ്ക്കു ശേഷം അടുത്ത തവണ സമ്മതം നൽകുമെന്ന് സാറ ലൂക്കെയോടു പറഞ്ഞു. അടുത്ത വർഷത്തിനായി കാത്തിരുന്ന ലൂക്ക വിവാഹാഭ്യർഥനയ്ക്കായി തിരഞ്ഞെടുത്തത് സൗത്ത് ഈസ്റ്റ് ലണ്ടനിലെ പ്രശസ്തമായ ഗ്രീൻവിച്ചാണ്.

‘ഭൂമിയുടെ കേന്ദ്രബിന്ദുവാണിത്. തന്റെ ലോകത്തിന്റെ കേന്ദ്ര ബിന്ദു നീയാണ് എന്നായിരുന്നു ലൂക്കെയുടെ സാറയോടുള്ള അഭ്യർഥന. ഈ വാക്കുകൾ തന്റെ ഹൃദയത്തെ സ്പർശിച്ചു എന്നാണ് സാറ പറയുന്നത്. ‘അവന് ഗിന്നസ് ലോക റെക്കോർഡ് കിട്ടുമെന്നാണ് താൻ കരുതുന്നത്. തനിക്കായി ഇത്രയും കാലം കാത്തിരുന്നതിനു നന്ദി എന്നാണ് സാറ പറഞ്ഞത്.