Viral Video: ഹോട്ടലിലെ കോഫി മേക്കറിൽ അടിവസ്ത്രം കഴുകാമെന്ന് ഇൻഫ്ലുവൻസർ; അറപ്പോടെ ലോകം, വീഡിയോ

Travel Influencer Viral Video: യാത്രകൾ ചെയ്യുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് ആവശ്യത്തിന് അടിവസ്ത്രമില്ലെന്ന് മനസ്സിലാകുന്ന സാഹചര്യങ്ങളിലാണ് ഈ രീതി ഉപയോ​ഗപ്രദമാകുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് അവർ വീഡിയോ തുടങ്ങുന്നത്. അവരുടെ അരികിൽ ആ ഹോട്ടലിലെ കോഫി മേക്കറും കാണാം.

Viral Video: ഹോട്ടലിലെ കോഫി മേക്കറിൽ അടിവസ്ത്രം കഴുകാമെന്ന് ഇൻഫ്ലുവൻസർ; അറപ്പോടെ ലോകം, വീഡിയോ

Travel Influencer Viral Video

Published: 

20 Feb 2026 | 03:31 PM

യാത്രകൾ പോകുമ്പോൾ എപ്പോഴും താമസിക്കാൻ ഹോട്ടലുകളോ റിസോർട്ടുകളോ നമ്മൾ തിരഞ്ഞെടുക്കാറുണ്ട്. നമ്മുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും നോക്കിയാണ് പലരും ഇത്തരത്തിൽ താമസസ്ഥലം തിരഞ്ഞെടുക്കുന്നത്. എന്നാൽ ചിലരുടെ യാത്രാ അനുഭവങ്ങൾ കേൾക്കുമ്പോൾ ഹോട്ടൽ മുറികളിലെ പല വസ്തുക്കളും ഉപയോ​ഗിക്കാൻ നമ്മൾ മടിക്കാറുണ്ട്. പുതപ്പ്, ടവൽ, കെറ്റിൽ, കോഫി മേക്കർ തുടങ്ങിയ വസ്തുക്കൾ ശുചിത്വമില്ലായ്മ മൂലമാണ് നാം ഉപയോ​ഗിക്കാൻ മടിക്കുന്നത്.

ഇപ്പോഴിതാ ഹോട്ടൽ റൂമിലെത്തിയ ഇൻഫ്ലുവൻസറിൻ്റെ അറപ്പുളവാക്കുന്ന മറ്റൊരു വീഡിയോയാണ് ഇൻ്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്. @HustleBitch_ എന്ന ഉപയോക്താവ് X-ൽ പങ്കിട്ട ഒരു വീഡിയോയാണ് നിമിഷനേരം കൊണ്ട് വൈറലായിരിക്കുന്നത്. ഒരു ട്രാവൽ ഇൻഫ്ലുവൻസർ ഹോട്ടൽ റൂമിലെ കോഫി മെഷീനിൽ എങ്ങനെ അടിവസ്ത്രം കഴുകാം എന്ന് വിശദീകരിക്കുന്നതിൻ്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. @tarawoodcox11 എന്ന ടിക്ക് ടോക്ക് അക്കൗണ്ടിലാണ് ഇൻഫ്ലുവൻസർ തൻ്റെ വീഡിയോ പുറത്തുവിട്ടത്.

ALSO READ: പാകിസ്ഥാന്റെ വെള്ളംകുടി മുട്ടും; ഷാപൂര്‍ കണ്ടി അണക്കെട്ട് നിര്‍മാണം അവസാനഘട്ടത്തില്‍

യാത്രകൾ ചെയ്യുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് ആവശ്യത്തിന് അടിവസ്ത്രമില്ലെന്ന് മനസ്സിലാകുന്ന സാഹചര്യങ്ങളിലാണ് ഈ രീതി ഉപയോ​ഗപ്രദമാകുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് അവർ വീഡിയോ തുടങ്ങുന്നത്. അവരുടെ അരികിൽ ആ ഹോട്ടലിലെ കോഫി മേക്കറും കാണാം. പിന്നീട് എങ്ങനെ കോഫി മേക്കറിൽ അടിവസ്ത്രം കഴികാമെന്നുള്ളത് ഘട്ടം ഘട്ടമായി അവർ പറയുന്നത് കേൾക്കാം. വസ്ത്രം പൂർണമായി ഉണക്കുന്നതിന് അവർ പിന്നീട് ഒരു ഹെയർ ഡ്രയർ ഉപയോഗിക്കുന്നുവെന്നും പറയുന്നുണ്ട്.

വീഡിയോ വൈറലായതോടെ സമൂഹ മാധ്യമങ്ങളിലൂടെ ഇവർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. “അടുത്ത തവണ ഒരാൾക്ക് അതേ മെഷീനിൽ കോഫി ഉണ്ടാക്കി കുടിക്കേണ്ടി വരും എന്ന ബോധമില്ലേ?” എന്നാണ് പലരും കമൻ്റിലൂടെ ചോദിക്കുന്നത്. ഹോട്ടലിലെ ഉപകരണങ്ങൾ പൊതുവായ ഒന്നാണെന്നും അവ ഇത്തരത്തിൽ ഉപയോഗിക്കുന്നത് തികഞ്ഞ വൃത്തികേടാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. “ഹോട്ടൽ മുറികളിലെ ഗ്ലാസും കോഫി മേക്കറും ഉപയോഗിക്കുന്നതിന് മുൻപ് പത്തുതവണ ചിന്തിക്കണം എന്ന് ഈ വീഡിയോ നമ്മെ പഠിപ്പിക്കുന്നു,” എന്നായിരുന്നു മറ്റൊരാളുടെ കമൻ്റ്.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ