Viral Video: ഞെട്ടിയത് മാതാപിതാക്കൾ കുട്ടിയെ സംസാരിക്കാൻ പഠിപ്പിച്ചപ്പോൾ, മിണ്ടിയത് നായ
Malayalam Viral Video: വെറും കുറച്ച് സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ കണ്ടത് മില്യൺ ആളുകളാണ്. 1.1 ദശലക്ഷത്തിലധികം ആളുകൾ ഇത് ലൈക്ക് ചെയ്തു.

Viral Video Pet Dog
സോഷ്യൽ മീഡിയയിലെ യഥാർത്ഥ സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിൽ, അത് നായ്ക്കളായിരിക്കും. ഇവരുടെ ക്യൂട്ട്നെസ്സ് എല്ലാവരുടെയും ഹൃദയം കീഴടക്കുന്നതാണ് പതിവ്. ഇവരുടെ ബുദ്ധിശക്തി പോലും ആളുകളെ അമ്പരപ്പിക്കും. ഇത്തരത്തിൽ ഇൻ്റർനെറ്റിൽ വൈറലാകുന്ന ഒരു നായയുടെ വീഡിയോയാണ് പരിശോധിക്കുന്നത്. വീഡിയോ കണ്ടാൽ ചിലപ്പോൾ നിങ്ങൾക്ക് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ല.
@Excitdaily എന്ന അക്കൗണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, ഒരു കൊച്ചുകുട്ടിയും അവരുടെ വളർത്തുനായയും ഒരുമിച്ച് ഇരിക്കുന്നത് കാണാം. മാതാപിതാക്കൾ തങ്ങളുടെ കുട്ടിയെ “അമ്മ” എന്ന് പറയാൻ പഠിപ്പിക്കുകയാണ്. കുട്ടി “അമ്മ” എന്ന് പറയാൻ പഠിച്ച പണി പതിനെട്ടും മാതാപിതാക്കൾ നോക്കുന്നുണ്ട്. എന്നാൽ പിന്നീട് ഒരു ട്വിസ്റ്റ് വന്നു. കുട്ടി വിളിച്ചില്ലെങ്കിലുപം വീഡിയോയിൽ, വളർത്തുനായ “അമ്മ” എന്ന് വിളിച്ചു ഇത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.ആദ്യം ചെറിയ മുരൾച്ച പോലെയാണെങ്കിലും അത് അമ്മയെന്ന് കേൾക്കുന്നതിന് തുല്യമായിരുന്നു. സംഭവം എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
വെറും കുറച്ച് സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ കണ്ടത് മില്യൺ ആളുകളാണ്. 1.1 ദശലക്ഷത്തിലധികം ആളുകൾ ഇത് ലൈക്ക് ചെയ്തു.നായയുടെ കഴിവിൽ നെറ്റിസൺസ് അത്ഭുതപ്പെടുകയും ചെയ്തു. സംഭവം എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
വീഡിയോ കാണാം