5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Lebanon Walkie-Talkies Explotion: ലെബനനിൽ വീണ്ടും സ്ഫോടനം; വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചു, ശ്രമം ഹിസ്ബുളളയുടെ ആശയവിനിമയ ശൃംഖല തകർക്കാൻ

Walkie Talkies Explode in Hezbollah Beirut Stronghold: ബെയ്‌റൂട്ട്, ബെക്കാ വാലി, ദക്ഷിണ ലെബനൻ എന്നിങ്ങനെ മൂന്നിടത്ത് ഉണ്ടായ വാക്കി-ടോക്കി സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.

Lebanon Walkie-Talkies Explotion:  ലെബനനിൽ വീണ്ടും സ്ഫോടനം; വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചു, ശ്രമം ഹിസ്ബുളളയുടെ ആശയവിനിമയ ശൃംഖല തകർക്കാൻ
പേജറുകൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ ആളുകളെ അമേരിക്കൻ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ പുറത്ത് തടിച്ചുകൂടിയ ജനങ്ങൾ. (Image Courtesy: PTI)
Follow Us
nandha-das
Nandha Das | Updated On: 18 Sep 2024 21:38 PM

ബെയ്‌റൂട്ട്: ലെബനനിൽ പേജർ സ്ഫോടനം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴേക്കും വീണ്ടും സ്ഫോടനങ്ങൾ. ഹിസ്ബുള്ള ശക്തി കേന്ദ്രങ്ങളിൽ വാക്കി ടോക്കികൾ പൊട്ടിത്തെറിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ചയുണ്ടായ പേജർ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. 2,800-ഓളം പേർക്കാണ് പരിക്കേറ്റത്.

അതേസമയം, എത്ര വാക്കി ടോക്കികളാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. ബെയ്‌റൂട്ട്, ബെക്കാ വാലി, ദക്ഷിണ ലെബനൻ എന്നിങ്ങനെ മൂന്ന് മൂന്ന് സ്ഥലങ്ങളിലാണ് സ്ഫോടനം ഉണ്ടായതെന്ന് ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനം നടന്നത് ഹിസ്ബുള്ള നേതാക്കളുടെ സംസ്കാര ചടങ്ങിനിടെയാണെന്നും റിപോർട്ടുകൾ ഉണ്ട്.

ഇറാൻ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയിലെ അംഗങ്ങളാണ് ചൊവ്വാഴ്ച്ച ഉണ്ടായ പേജർ ആക്രമണത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും. ഇതിൽ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമാണ്. മിക്കവർക്കും പരിക്കേറ്റത് മുഖത്തും കൈയിലും വയറ്റിലുമാണ്. ലെബനനിലെ ഇറാൻ സ്ഥാനപതിയായ മൊജ്താബ അമാനിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഹിസ്ബുള്ളയുടെ എംപിമാരായ അലി അമ്മാർ, ഹസ്സൻ ഹദ്ലുള്ള എന്നിവരുടെ ആണ്മക്കളും, ഒരു ഹിസ്ബുള്ള അംഗത്തിന്റെ പത്തു വയസുകാരി മകളും ഉണ്ടെന്നാണ് റിപ്പോർട്ട്.

ഇറാൻ്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമാണ് ഹിസ്ബുള്ള. സിറിയയും ഇറാഖും വഴി ഇവർക്കാവശ്യമായുള്ള വെടിക്കോപ്പുകളും നൂതന ഉപകരണങ്ങളും എത്തിക്കുന്നത് ഇറാനാണ്. ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം നടത്തി മണിക്കൂറുകൾ പിന്നിടുമ്പോഴേക്കുമാണ് തുടരെ തുടരെ ആക്രമണങ്ങൾ ഉണ്ടാകുന്നത്.

ALSO READ: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചു; ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് മരണം

അതെ സമയം, ലോകചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത ഇലക്ട്രോണിക് ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയിരിന്നു. കഴിഞ്ഞ ദിവസം ലെബനനിൽ ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല ഇതോടെ തകർക്കപ്പെടുകയായിരുന്നു. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമാകുമെന്ന് കരുതിയാണ് ഹിസ്ബുള്ള ഇപ്പോഴും പഴയകാല പേജർ യന്ത്രങ്ങൾ ഉപയോഗിക്കുന്നതെന്നാണ് നി​ഗമനം.

ഇറാന്റെ തെക്ക്-കിഴക്ക് പ്രദേശങ്ങൾ, ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിലുള്ള പ്രാന്ത പ്രദേശങ്ങൾ എന്നിവടങ്ങളിലാണ് ഒരേസമയം സ്‌ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. ഹിസ്ബുള്ളയുടെ ആശയവിനിമയ ഉപകരണങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

Latest News