AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video : ഇനി പറ തെറ്റ് ആരുടെ ഭാഗത്തെന്ന്? ഫോണിൽ നോക്കികൊണ്ട് റോഡ് ക്രോസ് ചെയ്ത പെൺകുട്ടിയെ കാറിടിച്ചു തെറിപ്പിച്ചു, വീഡിയോ

Viral Accident Video : സിംഗപൂരിൽ ഈ കഴിഞ്ഞ നവംബറിലാണ് ഈ സംഭവം നടന്നത്. കാറിനുള്ളിൽ ഘടിപ്പിച്ചിരുന്ന ഡാഷ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

Viral Video : ഇനി പറ തെറ്റ് ആരുടെ ഭാഗത്തെന്ന്? ഫോണിൽ നോക്കികൊണ്ട് റോഡ് ക്രോസ് ചെയ്ത പെൺകുട്ടിയെ കാറിടിച്ചു തെറിപ്പിച്ചു, വീഡിയോ
അപകടത്തിൻ്റെ ദൃശ്യങ്ങൾ (Image Courtesy : Screengrab @OnlyBangersEth X Post)
Jenish Thomas
Jenish Thomas | Updated On: 15 Nov 2024 | 04:55 PM

ഒരു ദിവസം നമ്മുടെ നാട്ടിൽ എത്ര റോഡ് അപകടങ്ങളാണ് സംഭവിക്കുന്നത്, ചിലപ്പോൾ എണ്ണിയാൽ പോലും തീരില്ല. ട്രാഫിക് മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായ പ്രകാരം റോഡ് അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് അശ്രദ്ധ മൂലമാണെന്നാണ്. ഒരു ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങളിലേക്ക് നയിക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും വലിയ ഉദ്ദഹാരണമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചർച്ചയായികൊണ്ടിരിക്കുയും ചെയ്യുന്നത്. ഫോണിൽ നോക്കികൊണ്ട് റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച യുവതിയെ കാറിടിച്ച് തെറിപ്പിക്കുന്നതാണ് വീഡിയോ.

ഈ കഴിഞ്ഞ നംവബറിൽ 13ന് സിംഗപൂരിലെ ഓർക്കാഡ് റോഡിൽ വെച്ച് നടന്ന സംഭവമാണിതെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ഇൻഡിപെൻഡെൻ്റ് റിപ്പോർട്ട് ചെയ്യുന്നത്. കാറിനുള്ളിൽ ഘടിപ്പിച്ചിരുന്ന ഡാഷ് ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളാണ് ഈ സംഭവത്തിന് ആധാരമായി വൈറലായിരിക്കുന്നത്.

ALSO READ : Viral News: മകള്‍ക്ക് സൗന്ദര്യം കൂടുതല്‍; ഡിഎന്‍എ ടെസ്റ്റ് നടത്തി പിതാവ്, പിന്നെ ട്വിസ്റ്റോട് ട്വിസ്റ്റ്‌

സംഭവം ഇങ്ങനെ, കാൽനടക്കാർക്കുള്ള ചുവപ്പ് സിഗ്നലും ശ്രദ്ധിക്കാതെ ഫോണിൽ നോക്കികൊണ്ട് ഒരു പെൺകുട്ടി റോഡ് മുറിച്ച് കടക്കുകയാണ്. ഈ സമയം അതുവഴി വന്ന കാർ പെൺകുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. ശ്വാസം ഒരു നിമിഷം നിന്ന് പോകും വിധമാണ് അപകടത്തിൻ്റെ ദൃശ്യങ്ങൾ. ഭാഗ്യം എന്ന് തന്നെ പറയട്ടെ ജീവിന് ഭീഷിണിയാകും വിധത്തിലുള്ള അപകടം പെൺകുട്ടി സംഭവിച്ചില്ലയെന്ന് ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. വീഡിയോ കാണാം:


@OnlyBangersEth എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്നത്തെ തലമുറയുടെ അമിതമായ ഫോൺ ഉപയോഗത്തെയാണ് പലരും വീഡിയോയ്ക്ക് താഴെയായി കമൻ്റ് രേഖപ്പെടുത്തിട്ടുള്ളത്. ഡാഷ് ക്യാമറ ഘടിപ്പിച്ചതും നന്നായി. എല്ലാവരും അവരവരുടെ കാറിൽ ഡാഷ് ക്യമാറ ഘടിപ്പിക്കുന്നത് നല്ലതാണ്, ഇത്തരത്തിലുള്ള അപകടങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് പുറംലോകത്തിന് അറിയാൻ സാധിക്കുമെന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു.