5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Quad Summit: ക്വാഡ് ഉച്ചകോടിയിൽ ഇന്ത്യയുടെ പങ്ക് എന്ത്? പ്രാധാന്യം, രൂപീകരണം എന്നിവയെക്കുറിച്ചറിയാം

Quad Summit: ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തൽ, ആരോ​ഗ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളാണ് സാധാരണ ക്വാഡ് ഉച്ചകോടിയിൽ ചർച്ച ചെയ്യുക. അമേരിക്കയുടെ ആതിഥേയത്തിൽ നടന്ന 66ാമത് ക്വാഡ് ഉച്ചകോടിക്ക് വേദിയായത് പ്രസിഡന്റ് ജോ ബൈഡന്റെ ഹൈസ്‌ക്കൂൾ ആയ ആർച്ചർ അക്കാദമിയാണ്.

Quad Summit: ക്വാഡ് ഉച്ചകോടിയിൽ ഇന്ത്യയുടെ പങ്ക് എന്ത്? പ്രാധാന്യം, രൂപീകരണം എന്നിവയെക്കുറിച്ചറിയാം
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ (Image Credits: PTI)
Follow Us
neethu-vijayan
Neethu Vijayan | Published: 22 Sep 2024 14:04 PM

ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ പൂർണരൂപം ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് എന്നാണ്. അമേരിക്കയുടെ ആതിഥേയത്തിൽ നടന്ന 66ാമത് ക്വാഡ് ഉച്ചകോടിക്ക് വേദിയായത് പ്രസിഡന്റ് ജോ ബൈഡന്റെ ഹൈസ്‌ക്കൂൾ ആയ ആർച്ചർ അക്കാദമിയാണ്. ഇന്തോ-പസഫിക് മേഖലകളിലെ ആരോഗ്യ സുരക്ഷ, നിർണായകമായ സാങ്കേതികവിദ്യകൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇത്തവണത്തെ ക്വാഡ് ഉച്ചകോടി അരങ്ങേറുന്നത്.

2007-ൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ജോൺ ഹോവാർഡ്, ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, യുഎസ് വൈസ് പ്രസിഡൻ്റ് ഡിക്ക് ചെനി എന്നിവരുടെ പിന്തുണയോടെ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയാണ് ക്വാഡ് ഉച്ചകോടിക്ക് തുടക്കമിട്ടത്. ചൈനയുടെ അധിനിവേശത്തിനെതിരെയാണ് ഈ സഖ്യം രൂപീകരിച്ചത്. എന്നാൽ ക്വാഡ് ഉച്ചകോടി ഇത്തവണ ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചെങ്കിലും യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യർഥന പ്രകാരം അദ്ദേഹത്തിന്റെ നാടായ വിൽ‌മിങ്ടനിലേക്ക് മാറ്റുകയായിരുന്നു.

ALSO READ: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി യുഎസിലേക്ക് തിരിച്ചു, യു.എൻ ജനറൽ അസംബ്ലിയെയും അഭിസംബോധന ചെയ്യും

ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തൽ, ആരോ​ഗ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളാണ് സാധാരണ ക്വാഡ് ഉച്ചകോടിയിൽ ചർച്ച ചെയ്യുക. ‘ലോകം സംഘർഷങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴാണ് ക്വാഡ് ഉച്ചകോടി നടക്കുന്നതെന്നും. ഈ സാഹചര്യത്തിൽ ജനാധിപത്യമൂല്യങ്ങൾ പങ്കിട്ട് ക്വാഡ് ഒരുമിച്ച് പ്രവർത്തിക്കുന്നത് മുഴുവൻ മനുഷ്യരാശിക്കും വളരെ പ്രധാനമാണ്. ക്വാഡ് ആർക്കും എതിരല്ല. നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം, പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും ഉള്ള ബഹുമാനം, എല്ലാ പ്രശ്‌നങ്ങളുടെയും സമാധാനപരമായ പരിഹാരം എന്നിവയെ എല്ലാവരും പിന്തുണയ്ക്കുന്നു’, പ്രധാനമന്ത്രി മോദി പറഞ്ഞു.

ക്വാഡ് ഉച്ചകോടിക്ക് മുമ്പായി മോദിയും യുഎസ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുമായുള്ള യുഎസിന്റെ പങ്കാളിത്തം ചരിത്രത്തിലെ ഏത് സമയത്തേക്കാളും ശക്തമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റ് ജോ ബൈഡൻ എക്‌സിൽ വ്യക്തമാക്കിയിരുന്നു. ‘പ്രധാനമന്ത്രി മോദി, നമ്മൾ ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോഴെല്ലാം, പുതിയ സഹകരണ മേഖലകൾ കണ്ടെത്താനുള്ള നമ്മുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഇന്നും അത് വ്യത്യസ്തമായിരുന്നില്ല’, ബൈഡൻ കൂട്ടിച്ചേർത്തു.

 

Latest News