Baba Vanga On Syria’s Collapse : സിറിയയുടെ വീഴ്ച കിഴക്കും പടിഞ്ഞാറും തമ്മിലുള്ള മൂന്നാം ലോകമഹായുദ്ധത്തിലേക്കോ? ബാബ വാംഗയുടെ ആ പ്രവചനം ശ്രദ്ധേയമാകുന്നു

Baba Vanga's Prophecy On Syria's Collapse : കിഴക്കൻ മേഖലയിലെ ഏകാധിപത്യങ്ങൾ വീഴുമ്പോഴും പിടിച്ച് നിന്നത് സിറിയിലെ ആസദ് ഭരണകൂടം മാത്രമാണ്. അവസാനം ബാബ വംഗ പ്രവചിച്ചത് പോലെ സിറിയയുടെ പതനവും ഉണ്ടായി.

Baba Vanga On Syrias Collapse : സിറിയയുടെ വീഴ്ച കിഴക്കും പടിഞ്ഞാറും തമ്മിലുള്ള മൂന്നാം ലോകമഹായുദ്ധത്തിലേക്കോ? ബാബ വാംഗയുടെ ആ പ്രവചനം ശ്രദ്ധേയമാകുന്നു

ബാബ വാംഗ, സിറിയിലെ ആഭ്യന്തര കലാപം (Image Courtesy : PTI/Social Media)

Updated On: 

12 Dec 2024 15:03 PM

അരനൂറ്റാണ്ടിലേറ നീണ്ട് നിന്ന ആസദ് ഭരണകൂടത്തിൻ്റെ വീഴ്ച മറ്റൊരു ആശങ്കയാണ് ലോകരാഷ്ട്രങ്ങൾക്കിടെയിൽ സൃഷ്ടിക്കുന്നത്. കിഴക്കും പടിഞ്ഞാറും നേർക്കുനേരെയെത്തുന്ന മൂന്നാം ലോകമഹായുദ്ധം. അന്ധയായ ബർഗേറിയൻ സന്യാസിനി ബാബ വാംഗയുടെ ആ പ്രവചനമാണ് ആ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നത്. കാരണം ബാബ വാംഗ (Baba Vanga) പ്രവചനങ്ങളിൽ പലതും നടന്നിട്ടുണ്ട്. 24 വർഷത്തെ ബാഷാർ അൽ-ആസദ് ഭരണത്തിന് തിരശ്ശീല ഇട്ട് ഇസ്ലാമിക സംഘടന ഹയത് തഹ്റിറ് അൽ-ഷാം (എച്ച്ടിഎസ്) സിറിയ പിടിച്ചെടുത്തപ്പോൾ (Syria Civil War) ആശങ്ക സൃഷ്ടിച്ചിരിക്കുന്നത സമീപ രാജ്യങ്ങളായി ഇറാഖിലും മറ്റ് കിഴക്കൻ മേഖലയിലുമാണ്.

ഹിസ്ബുള്ള വിട്ടതോടെ സിറിയൻ വിഘടിത സംഘം ഇറാഖിനെ ലക്ഷ്യമിട്ട് നീങ്ങാൻ പദ്ധതിയിടുന്നുയെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അത് മറ്റ് കിഴക്കൻ മേഖലയിലും ഭീതി പരത്തിയിരിക്കുകയാണ്. സിറിയുടെ പതനം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള തർക്കത്തിലേക്കും ഇത് മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്നാണ് ബർഗേറിയൻ സന്യാസിനി പ്രവചിച്ചത്. ‘സിറിയ വിജയിയുടെ കാൽക്കഴ വീഴും. പക്ഷേ വിജയി ഒന്നാകില്ല’ എന്നായിരുന്ന ബാബ വാംഗ പ്രവചിച്ചത്. ഈ പ്രവചനത്തിലെ ആശങ്കയാണ് ഊഹാപോഹങ്ങളായി മൂന്നാം ലോകമഹായുദ്ധമായി പലരും വിലയിരുത്തുന്നത്. ഒരിക്കൽ തള്ളപ്പെട്ട ഈ പ്രവചനം നിർവത്തമായപ്പോൾ ഇനിയും വരാനിരിക്കുന്ന കാലം സംഘർഷത്തിൻ്റേതാകുമെന്നാണ് പലരുടെയും നിഗമനം.

ALSO READ : Syria Civil War: സിറിയയിൽ നിന്ന്‌ 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; എല്ലാവരും സുരക്ഷിതർ

സിറിയയുടെ പതനം

ദമസ്കസ് അടക്കം എച്ച്ടിഎസ് പിടിച്ചെടുത്തതോടെ ബാഷർ അൽ-ആസദ് റഷ്യയിലേക്ക് കടന്ന് അഭയം പ്രാപിച്ചു. ആസദിന് പകരം ഹയത് തഹ്റിറുമായി അടുത്ത ബന്ധമുള്ള മുഹമ്മദ് അൽ ബഷീറിനെ സിറിയയുടെ താൽക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചു. നവംബർ 27നാണ് വിമത സംഘം സിറിയ പിടിച്ചെടുക്കാനുള്ള ആഭ്യന്തര കലാപത്തിന് തുടക്കമിടുന്നത്. തുടർന്ന് 11-ാം ദിവസം തലസ്ഥാന നഗരിയായി ദമാസ്കസ് വിമതർ പിടിച്ചെടുത്തു.

50 വർഷത്തിലേറെയായി സിറിയയില്‍ തുടരുന്ന ആസദ് കുടുംബവാഴ്ചയ്ക്കാണ് വിമതർ അവസാനം കുറിച്ചത്. പട്ടാള ഭരണത്തിലൂടെ ഹാഫിസുൽ ആസദ് പിടിച്ചെടുത്ത ഭരണം 30 വർഷങ്ങൾക്ക് ശേഷം മകൻ ബാഷർ അൽ-അസാദിന് കൈമാറി. പിതാവിൻ്റെ മരണശേഷം 2000ത്തിലാണ് അസദ് സിറയയുടെ പ്രസിഡന്റുകുന്നത്. കിഴിക്കൻ മേഖലിയിൽ ഏകാധിപതികളായ ഗദ്ദാഫി, ആബിദീൻ അലി, ഹൊസ്നി മുബാറക് തുടങ്ങിവർ ഒന്നടങ്കം പതനത്തിലേക്ക് കൂപ്പ് കുത്തുമ്പോഴും പിടിച്ച് നിന്നത് ആസദ് മാത്രമായിരുന്നു.

ഇറാൻ്റെയും റഷ്യയുടെ പിന്തുണയിൽ ആസദ് ഭരണകൂടത്തിന് ഒരുവിധം വിമതരെ അടിച്ചൊതുക്കാൻ സാധിച്ചു. റഷ്- യുക്രൈൻ യുദ്ധം, ഇസ്രായേലിൽ നിന്നും ലഭിച്ച തിരിച്ചടിയിൽ പതറി നിൽക്കുന്ന ഇറാൻ, ഈ രണ്ട് സ്ഥിതിയാണ് ആസദിനെതിരെ നീങ്ങാനുള്ള പിടിവള്ളി വിമതർക്ക് ലഭിച്ചത്. അമേരിക്കയും വിമതർക്കൊപ്പം നിന്നു.

Related Stories
Sydney Shooting: സിഡ്‌നി വിറച്ചു; ജൂത ആഘോഷത്തിനിടെ നടന്ന കൂട്ട വെടിവയ്പില്‍ 11 മരണം; അക്രമികളില്‍ ഒരാള്‍ പാക് വംശജന്‍ ?
Donald Trump: ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ തീരുവ നീക്കണമെന്ന് ഡെമോക്രാറ്റുകള്‍; പ്രമേയം അവതരിപ്പിച്ചു
Shooting At Brown University: അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
Syria ISIS Attack: സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ട്രംപ്
UAE Holiday: ജനുവരി ഒന്നിന് ജോലിക്ക് പോവേണ്ട; അവധി ഇവര്‍ക്ക് മാത്രം
Trump Superclub Plan: ‘സി5’ എലൈറ്റ് ഗ്രൂപ്പിന് ട്രംപിന്റെ കരുനീക്കം? ഇന്ത്യയെയും ഒപ്പം കൂട്ടും; പിന്നില്‍ ആ ലക്ഷ്യം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം