Diwali 2025: ദീപാവലി വെടിക്കെട്ട് അങ്ങ് ദുബായില്‍ അല്ലേ; എവിടെ എപ്പോള്‍ കാണാം?
Where to Watch Diwali Fireworks Dubai: ദുബായില്‍ ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് അതിമനോഹരമായ വെടിക്കെട്ട് കാണാനുള്ള അവസരം ലഭിക്കുന്നു. ഒക്ടോബര്‍ 17 മുതല്‍ 25 വരെ നടക്കുന്ന ആഘോഷങ്ങള്‍ അല്‍ സീഫ്, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ പ്രശസ്തമായ നഗരങ്ങളെ പ്രകാശപൂരിതമാക്കും.
ദുബായ്: ലോകത്തിന്റെ എല്ലാകോണിലുമുണ്ട് ഇന്ത്യക്കാര്‍, അതിനാല്‍ തന്നെ രാജ്യത്ത് നടക്കുന്ന എല്ലാ ആഘോഷങ്ങളും വിദേശത്തും അതിഗംഭീരമായി കൊണ്ടാടുന്നു. ദീപാവലി ഇതാ വന്നെത്തിക്കഴിഞ്ഞു, ഇന്ത്യയില്‍ എങ്ങനെയാണോ ആഘോഷങ്ങള്‍ നടക്കുന്നത് അതുപോലെ തന്നെ വിദേശ രാജ്യങ്ങളിലും നടക്കുന്നു. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ജോലി തേടിയെത്തുന്ന ദുബായിലും വര്‍ണാഭമായ ആഘോഷ പരിപാടികളാണ് നടത്താന്‍ പോകുന്നത്.
ദുബായില്‍ ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് അതിമനോഹരമായ വെടിക്കെട്ട് കാണാനുള്ള അവസരം ലഭിക്കുന്നു. ഒക്ടോബര്‍ 17 മുതല്‍ 25 വരെ നടക്കുന്ന ആഘോഷങ്ങള്‍ അല്‍ സീഫ്, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ പ്രശസ്തമായ നഗരങ്ങളെ പ്രകാശപൂരിതമാക്കും. എവിടെയെല്ലാം എപ്പോള്‍ വെടിക്കെട്ട് കാണാനാകും എന്നത് പരിശോധിക്കാം.
എവിടെ എപ്പോള്‍ കാണാം?
ഒക്ടോബര്‍ 17- അല്‍ സീഫ് രാത്രി 9 മണിക്ക്
ഒക്ടോബര്‍ 18- ഗ്ലോബല്‍ വില്ലേജ് രാത്രി 9 മണിക്ക്
ഒക്ടോബര്‍ 19- ഗ്ലോബല്‍ വില്ലേജ് രാത്രി 9 മണിക്ക്
ഒക്ടോബര്‍ 24- ഗ്ലോബല്‍ വില്ലേജ് രാത്രി 9 മണിക്ക്
ഒക്ടോബര്‍ 25- ഗ്ലോബല്‍ വില്ലേജ് രാത്രി 9 മണിക്ക്
ഒക്ടോബര്‍ 17ന് അല്‍ സീഫില്‍ നടക്കുന്ന ഉദ്ഘാടന പരിപാടികളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. മികവാര്‍ന്ന പ്രദര്‍ശനവും ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടക്കുന്നുണ്ട്. പ്രവേശനം സൗജന്യമായിരിക്കും.
Also Read: Diwali 2025: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണോ ദീപാവലി ഷോപ്പിംഗ്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…
ഒക്ടോബര്‍ 17 മുതല്‍ 19 വരെ ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസത്തിന്റെ കീഴിലുള്ള ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ്, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ടീം വര്‍ക്ക് ആര്‍ട്‌സുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രദര്‍ശനമായ നൂര്‍ ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്‌സ് അല്‍ സീഫില്‍ വെച്ച് നടക്കും.