Rachel Gupta: 20കാരിയിലൂടെ ഇന്ത്യയ്ക്ക് ചരിത്രനിമിഷം; മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ചൂടിയ റേച്ചല്‍ ഗുപ്ത ആരാണ് ?
Rachel Gupta: മിസ് വേള്‍ഡ്, മിസ് യൂണിവേഴ്സ് സൗന്ദര്യപട്ടങ്ങള്‍ പലവട്ടം നേടിയിട്ടുണ്ടെങ്കിലും മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ഇന്ത്യയിലേക്കെത്തുന്നത് ഇതാദ്യമായാണ്.

2024 മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ചൂടി ഇന്ത്യയുടെ റേച്ചല്‍ ഗുപ്ത. 68 രാജ്യങ്ങളിൽ നിന്നുള്ള സൗന്ദര്യറാണിമാരെ പിന്തള്ളിയാണ് റേച്ചല്‍ ഗുപ്ത കിരീടം ചൂടിയത്. ഇതോടെ ഇന്ത്യയ്ക്ക് ചരിത്ര നിമിഷമാണ് ഉണ്ടായിരിക്കുന്നത്. മിസ് വേള്‍ഡ്, മിസ് യൂണിവേഴ്സ് സൗന്ദര്യപട്ടങ്ങള്‍ പലവട്ടം നേടിയിട്ടുണ്ടെങ്കിലും മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ഇന്ത്യയിലേക്കെത്തുന്നത് ഇതാദ്യമായാണ്. തായ്ലന്റിലെ ബാങ്കോക്കില്‍ വച്ചായിരുന്നു മത്സരം. പെറുവില്‍ നിന്നുള്ള മുന്‍ മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ ലൂസിയാന ഫൂസ്റ്ററാണ് റേച്ചല്‍ ഗുപ്തയെ കിരീടമണിയിച്ചത്.
പഞ്ചാബിലെ ജലന്തര്‍ സ്വദേശിനിയാണ് ഇരുപത് കാരിയായി റേച്ചൽ ഗുപ്ത. മോഡലും നടിയും സംരംഭകയുമായ റേച്ചല്‍ മല്‍സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത്. ഉടലഴകില്‍ മാത്രമല്ല, ചടുലമായ അവതരണം കൊണ്ടും, വ്യക്തവും സുദൃഢവുമായ ഉത്തരങ്ങള്‍ കൊണ്ടും റേച്ചല്‍ ഗുപ്ത വിധികര്‍ത്താക്കളെയും കാണികളെയും അമ്പരപ്പിച്ചു. രാജ്യത്തിന്‍റെ പൈതൃകവും പ്രത്യേകതയും വിളിച്ചോതുന്ന നാഷണല്‍ കോസ്റ്റ്യൂം റൗണ്ടില്‍ ഗംഗാ നദിയെ സൂചിപ്പിക്കുന്ന വസ്ത്രമണിഞ്ഞാണ് റേച്ചല്‍ വേദിയിലെത്തിയത്. പിന്നീട് നടന്ന ചോദ്യോത്തരവേളയിയില്‍ റേച്ചലിന്‍റെ ഉത്തരങ്ങള്‍ വിധകര്‍ത്താക്കളുടെ മനം നിറച്ചു.
അവസാന റൗണ്ടിൽ അഞ്ച് മല്‍സരാര്‍ഥികളായിരുന്നു ഉണ്ടായിരുന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി നിങ്ങള്‍ കരുതുന്നതെന്ത്? അതിനുളള പരിഹാരമെന്ത്?എന്ന ചോദ്യ ഉത്തര വേളയിൽ . ദാരിദ്രവും പട്ടിണിയും ജനസംഖ്യാവര്‍ധനയും ഒപ്പം വിഭവങ്ങളുടെ അപര്യാപ്തതയും എന്നായിരുന്നു റേച്ചല്‍ ഗുപ്തയുടെ ഉത്തരം. ഭക്ഷണം, വെളളം, വിദ്യാഭ്യാസം എന്നിവയുടെ കുറവും ലോകം ഒറ്റക്കെട്ടായി നിന്ന് വിഭവങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും റേച്ചല്‍ ചൂണ്ടിക്കാട്ടി. ജനസംഖ്യാവര്‍ധന പരിഹരിക്കണമെന്നും ലോകനേതാക്കള്‍ ഒറ്റക്കെട്ടായി നിന്ന് യുദ്ധമടക്കമുളള സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണണമെന്നുമായിരുന്നു റേച്ചലിന്‍റെ ഉത്തരം.