AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

World Bicycle Day 2025: രാഷ്ട്രീയത്തിൽ താരം, ആരോ​ഗ്യത്തിന് കേമൻ, സ്ത്രീധനത്തിലും ഭാ​ഗം; സൈക്കിൾ എന്നാ സുമ്മാവാ, ഇന്ന് ലോക സൈക്കിൾ ദിനം

World Bicycle Day 2025: ഇന്ത്യൻ രാഷ്ട്രീയത്തിൽ സൈക്കിളിന് വളരെയധികം പ്രാധാന്യമുണ്ട്. തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനായി സൈക്കിളിൽ മാസ് എൻട്രി നടത്തിയ സൂപ്പർതാരങ്ങൾ പോലും നമ്മുടെ രാജ്യത്തുണ്ട്.

World Bicycle Day 2025: രാഷ്ട്രീയത്തിൽ താരം, ആരോ​ഗ്യത്തിന് കേമൻ, സ്ത്രീധനത്തിലും ഭാ​ഗം; സൈക്കിൾ എന്നാ സുമ്മാവാ, ഇന്ന് ലോക സൈക്കിൾ ദിനം
nithya
Nithya Vinu | Published: 03 Jun 2025 09:42 AM

ഇന്ന് മേയ് മൂന്ന്, ലോക സൈക്കിൾ ദിനം. ലോകത്തെ ഏറ്റവും ലളിതവും ആരോഗ്യകരവുമായ യാത്രമാര്‍ഗങ്ങളില്‍ ഒന്നായ സൈക്കിളിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാനായി ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലാണ് ഈ ദിനം ആചരിക്കുന്നത്. ദൈനംദിനം ജീവിതത്തിൽ സൈക്കിളിന് വളരെയധികം പ്രാധാന്യമുണ്ട്.

സൈക്കിൾ രാഷ്ട്രീയത്തിൽ

ഇന്ത്യൻ രാഷ്ട്രീയത്തിൽ സൈക്കിൾ വളരെ ശ്രദ്ധേയമായ ഒരു ചിഹ്നമാണ്. തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനായി സൈക്കിളിൽ മാസ് എൻട്രി നടത്തിയ സൂപ്പർതാരങ്ങൾ പോലും നമ്മുടെ രാജ്യത്തുണ്ട്. ഉത്തർപ്രദേശിൽ ശക്തമായ സമാജ്‌വാദി പാർട്ടിയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമാണ് സൈക്കിൾ. കർഷകർ, തൊഴിലാളി തുടങ്ങിയ സാധാരണക്കാരുടെ പ്രതിനിധിയായി സൈക്കിളിനെ കരുതുന്നു.

കൂടാതെ, സൈക്കിൾ രാഷ്ട്രീയ പ്രചാരണത്തിനും ഉപയോഗിക്കുന്നു. ക്രാന്തി രത് യാത്ര എന്ന പേരിൽ അഖിലേഷ് യാദവ് നടത്തിയ സൈക്കിൾ റാലികളും ഇന്ധനവില വർദ്ധനവിനെതിരെ എം.കെ സ്റ്റാലിൻ സൈക്കിളിൽ നടത്തിയ പ്രതിഷേധ യാത്രയുമെല്ലാം ഇതിന് ഉദാ​ഹരണമാണ്.  സൈക്കിളുകൾ ഗ്രാമീണ രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. ഇന്ത്യയിലെ പല ഗ്രാമങ്ങളിലും, സൈക്കിൾ ഇപ്പോഴും പ്രധാന ഗതാഗതമാധ്യമമാണ്. സൈക്കിൾ ഉപയോഗിക്കുന്ന ആളുകൾ വോട്ടർമാരുടെ വലിയ വിഭാഗമാണെന്ന് രാഷ്ട്രീയപാർട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.  ഇന്ധന വില വർദ്ധനവിനെതിരെ, തൊഴിലില്ലായ്മയ്ക്കെതിരെ, പരിസ്ഥിതി നശീകരണത്തിനെതിരെ തുടങ്ങി വിവിധ സൈക്കിൾ ഉപയോഗിച്ച് പ്രതിഷേധ യാത്രകളും സംഘടിപ്പിക്കുന്നു.

സൈക്കിൾ സ്ത്രീധനത്തിൽ

1961 ഇന്ത്യയിൽ സ്ത്രീധനം നിരോധിച്ചു. എന്നാൽ അതിന് മുമ്പ് ചില സ്ഥലങ്ങളിൽ പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ, സൈക്കിൾ സ്ത്രീധനത്തിന്റെ ഭാ​ഗമായി കണക്കാക്കിയിരുന്നു. ഗ്രാമങ്ങളിലോ നഗരത്തിലോ ജോലിക്ക് പോകാൻ സൈക്കിൾ പ്രധാന ഗതാഗത മാർഗമായിരുന്നു. അതിനാൽ വരന് സഹായമാകുമെന്ന് കരുതിയാണ് ഇവ നൽകിയിരുന്നത്. അതുപോലെ സാമ്പത്തികശേഷി ഇല്ലാത്ത കുടുംബങ്ങളും സ്ത്രീധനമായി സൈക്കിൾ നൽകിയിരുന്നു.

സൈക്കിൾ ആരോഗ്യത്തിൽ

ശാരീരിക ക്ഷമതയ്ക്കും ആരോഗ്യത്തിനും വളരെ പ്രയോജനകരമായ ഒന്നാണ് സൈക്കിൾ സവാരി. ഇത് ശരീരത്തെ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ചൊരു വ്യായാമാണ് സെെക്ലിം​ഗ്.  പേശികളുടെ ആരോഗ്യം നിലനിർത്താനും സൈക്കിൾ ചവിട്ടുന്നത് സഹായിക്കുന്നു.

ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളെ സ്ഥിരമാക്കാനും സൈക്കിൾ ചവിട്ടുന്നത് സഹായിക്കുന്നു. സ്‌ട്രെസ്സ് ലെവൽ കുറയ്ക്കാനും, നല്ല ഉറക്കം ലഭിക്കാനും ഇവ സഹായിക്കുന്നു.