WMC GLOBAL CONFERENCE 2025 : ലോക മലയാളി കൗൺസിലിൻ്റെ 14-ാമത്തെ ആഗോള സമ്മേളനം ബാങ്കോക്കിൽ തുടക്കമായി
70 രാജ്യങ്ങളിൽ നിന്നുള്ള 565 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംസ്കാരം, അഭിമാനം, ആഗോള മനോഭാവം എന്നിവയുടെ ഒരു ആഘോഷമായിരിക്കും ഈ സമ്മേളനമെന്ന് ലോക മലയാളി കൗൺസിലിൻ്റെ സംഘാടകർ അറിയിച്ചു.
ബാങ്കോക്ക് : ലോക മലയാളി കൗൺസിൽ വർഷത്തിൽ രണ്ട് തവണ സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തിന് ബാങ്കോക്കിൽ തുടക്കമായി. ബാങ്കോക്കിലെ റോയൽ ഓർക്കിഡ് ഷെറാട്ടൺ ഹോട്ടലിൽ വെച്ച് ജൂലൈ 25-ാം തീയതി വെള്ളിയാഴ്ചയാണ ആഗോള സമ്മേളനത്തിന് തുടക്കമായത്. 70 രാജ്യങ്ങളിൽ നിന്നുള്ള 565 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംസ്കാരം, അഭിമാനം, ആഗോള മനോഭാവം എന്നിവയുടെ ഒരു ആഘോഷമായിരിക്കും ഈ സമ്മേളനമെന്ന് ലോക മലയാളി കൗൺസിലിൻ്റെ സംഘാടകർ അറിയിച്ചു.
സമ്മേളനത്തിനോട് അനുബന്ധിച്ച് ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിലിന്റെയും ഗ്ലോബൽ ജനറൽ കൗൺസിലിന്റെയും പ്രധാനപ്പെട്ട മീറ്റിംഗുകളും പുതിയ ഗ്ലോബൽ ഓഫീസ് ബെയറർമാരുടെ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങും സംഘടിപ്പിക്കും. WMCയുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ സമ്മേളനമെന്ന് ഗ്ലോബൽ സെക്രട്ടറി ജനറൽ ദിനേശ് നായർ പറഞ്ഞു.
ആഗോള മലയാളി സമൂഹത്തെ ഒരുമിപ്പിക്കാനും ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യം, സംസ്കാരം, ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കാനും WMC ഒരു ചാലകശക്തിയായി വർത്തിക്കുന്നുയെന്ന് ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ പറഞ്ഞു. മലയാളി സമൂഹത്തിന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും പ്രദർശിപ്പിക്കാനും പ്രതിനിധികൾക്ക് ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കാനുമുള്ള ഒരു വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബൽ ട്രഷറർ ഷാജി മാത്യു പറഞ്ഞു.