AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tsunami: യുഎസ് തീരം തൊട്ട് സുനാമി തിരകള്‍; കനത്ത ജാഗ്രതാ നിര്‍ദേശം

Tsunami Warning: ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഹവായിലില്‍ നിന്നും ജപ്പാനില്‍ നിന്നും ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിരുന്നു. മാത്രമല്ല ഹവായിയിലെ തുറമുഖങ്ങളിലുള്ള വാണിജ്യ കപ്പലുകള്‍ക്കും തീരം വിട്ടുപോകാന്‍ യുഎസ് കോസ്റ്റ് ഗാര്‍ഡ് നിര്‍ദേശം നല്‍കി.

Tsunami: യുഎസ് തീരം തൊട്ട് സുനാമി തിരകള്‍; കനത്ത ജാഗ്രതാ നിര്‍ദേശം
സുനാമി മുന്നറിയിപ്പ് Image Credit source: PTI
Shiji M K
Shiji M K | Published: 30 Jul 2025 | 02:30 PM

വാഷിങ്ടണ്‍: റഷ്യയുടെ കിഴക്കന്‍ കാംചത്ക ഉപദ്വീപില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെ വിവിധ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ്. പത്തോളം രാജ്യങ്ങള്‍ക്കാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജപ്പാനിലും ഹവായ്, അലാസ്‌ക, കാലിഫോര്‍ണിയ എന്നിവയുള്‍പ്പെടെ പടിഞ്ഞാറന്‍ അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഹവായിലില്‍ നിന്നും ജപ്പാനില്‍ നിന്നും ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിരുന്നു. മാത്രമല്ല ഹവായിയിലെ തുറമുഖങ്ങളിലുള്ള വാണിജ്യ കപ്പലുകള്‍ക്കും തീരം വിട്ടുപോകാന്‍ യുഎസ് കോസ്റ്റ് ഗാര്‍ഡ് നിര്‍ദേശം നല്‍കി.

ജപ്പാന്‍, യുഎസ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സുനാമി തിരകള്‍ എത്തിയതായും വിവരമുണ്ട്. റഷ്യന്‍ തീരങ്ങളില്‍ ശക്തമായ സുനാമി തിരയുണ്ടായി. യുഎസിലെ ഹവായി തീരങ്ങളിലാണ് സുനാമി തിരകളെത്തിയത്.

ഹവായിയില്‍ അപകടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നത് ഞങ്ങള്‍ക്ക് വലിയ ആശ്വാസമാണെന്ന് ഹവായിയന്‍ ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ പറഞ്ഞു. മിഡ്വേ അറ്റോളിലൂടെ ഹവായിയില്‍ രണ്ട് തിരമാലകള്‍ രേഖപ്പെടുത്തി. ഒന്ന് 30 സെന്റീമീറ്ററും ഒന്നും 3 അടിയും നീളമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കാനഡയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ ഒട്ടുമിക്ക തീരപ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലില്‍ പോകുന്നത് ഒഴിവാക്കാനും ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കാനും താമസക്കാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.

Also Read: Tsunami: അതിതീവ്ര ഭൂചലനം; ഹവായ്, കാലിഫോർണിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ്

പപ്പുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപുകള്‍, വാനുവാട്ടു എന്നിവയുള്‍പ്പെടെ ദക്ഷിണ പസഫിക്കിന്റെ ചില ഭാഗങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. യുഎസിന്റെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്.