Kerala Budget 2026 Live Stream : രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാന ബജറ്റ് നാളെ; എപ്പോൾ, എവിടെ കാണാം?
Kerala Budget 2026 Live Streaming, Date & Time Details : ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നാളെ ജനുവരി 29-ാം തീയതി തൻ്റെ ആറാമത്തെ ബജറ്റാണ് അവതരിപ്പിക്കുക. തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ

2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന സർക്കാരിൻ്റെ ബജറ്റ് നാളെ ജനുവരി 29-ാം തീയതി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാനത്തെ ബജറ്റാണ് നാളെ അവതരിപ്പിക്കുക (Image Courtesy KN Balagopal Facebook)

മൂന്ന് മാസങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഈ ബജറ്റ് എൽഡിഎഫ് സർക്കാരിന് നിർണായകമാണ്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റും കൂടിയാണിത്

സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കേരളം ടേക്ക് ഓഫ് ചെയ്തുയെന്നായിരുന്നു കഴിഞ്ഞ വർഷം നടത്തിയ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചത്. അതിൻ്റെ തുടർച്ചയാകും ഇത്തവണയെന്നാണ് ഇന്നലെ ചൊവ്വാഴ്ച മാധ്യമങ്ങളോട് കെ എൻ ബാലഗോപാൽ അറിയിച്ചത്.

ബജറ്റിന് മുന്നോടിയായി സമർപ്പിച്ച സാമ്പത്തിക സർവെയിലും കേരളത്തിൽ ജിഡിഎസ്പി നിരക്കിൽ വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിനാൽ വമ്പൻ പ്രഖ്യാപനങ്ങൾ ഇത്തവണ ബജറ്റിൽ സാധ്യതയേറെയാണ്.

നാളെ ജനുവരി 26-ാം തീയതി രാവിലെ ഒമ്പത് മണി മുതലാണ് ബജറ്റ് അവതരണം. ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസംഗം സഭ നിയമസഭയുടെ ഔദ്യോഗിക യുട്യൂബ് ചാനലായ സഭ ടിവിയിലൂടെ കാണാൻ സാധിക്കുന്നത്. കൂടാതെ ബജറ്റ് സംബന്ധിച്ചുള്ള തത്സമയ വിവരങ്ങളും വിശദാംശങ്ങളും ടിവി9 മലയാളത്തിൻ്റെ പ്രത്യേക ലൈവ് ബ്ലോഗിലൂടെ ലഭിക്കുന്നതാണ്.