Mutual Funds: ലക്ഷ്യം പലത് റിസ്‌കും പലത്; നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയ്ക്ക് ഈ ഫണ്ടുകള്‍ യോജിക്കുമോ?
Top Performing Mutual Funds: നിക്ഷേപത്തിന്റെ തുടക്കത്തില്‍ പണം അള്‍ട്രാ-ഹ്രസ്വകാല അല്ലെങ്കില്‍ ലിക്വിഡ് ഫണ്ടുകളിലേക്ക് പോകുന്നു. പിന്നീട് അത് കാലക്രമേണ ഇക്വിറ്റി ഫണ്ടുകളിലേക്ക് മാറുന്നതാണ് എസ്ടിപിയുടെ പ്രവര്‍ത്തനം.

മ്യൂച്വല്‍ ഫണ്ടുകള്‍
മറ്റ് പല ഓപ്ഷനുകളുമായി താരത്യമം ചെയ്യുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നു. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍, റിസ്‌ക്കെടുക്കാനുള്ള താത്പര്യം, നിക്ഷേപ കാലയളവ് എന്നിവ നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുപ്പുകളെയും ബാധിക്കുമെന്നാണ് റൈറ്റ് ഹൊറൈസണ്‍സിന്റെ സ്ഥാപനകനും സിഇഒയുമായ അനില്‍ റെഗോ പറയുന്നത്.
മുഴുവന്‍ തുകയും ഒറ്റയടിക്ക് നിക്ഷേപിക്കുന്നതിന് പകരം സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനുകള്‍ (എസ്ടിപി) ഉപയോഗിക്കാനും അദ്ദേഹം നിര്‍ദേശിക്കുന്നു. നിക്ഷേപത്തിന്റെ തുടക്കത്തില്‍ പണം അള്‍ട്രാ-ഹ്രസ്വകാല അല്ലെങ്കില്‍ ലിക്വിഡ് ഫണ്ടുകളിലേക്ക് പോകുന്നു. പിന്നീട് അത് കാലക്രമേണ ഇക്വിറ്റി ഫണ്ടുകളിലേക്ക് മാറുന്നതാണ് എസ്ടിപിയുടെ പ്രവര്‍ത്തനം.
പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാം
- ഗോള്‍ഡ് ഇടിഎഫ്- നിക്ഷേപം ആരംഭിച്ച് ആറ് മാസത്തിനുള്ളില്‍ എസ്‌ഐപി വഴി 10 ലക്ഷം രൂപ ഇടാം.
- ബാലന്‍സ്ഡ് ഫണ്ട്- എച്ച്ഡിഎഫ്‌സിയുടെ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടില്‍ 20 ലക്ഷം രൂപ ഒരുമിച്ച് നിക്ഷേപിക്കാം.
- ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട്- 30 ലക്ഷം ആറ് മാസം കൊണ്ട് അള്‍ട്രാ ഷോര്‍ട്ട് ടേം ഫണ്ടുകളില്‍ നിന്ന് എസ്ടിപിയിലേക്ക്.
- ലിക്വിഡിറ്റി ആവശ്യങ്ങള്‍- ഫ്‌ളോട്ടിങ് റേറ്റ് അല്ലെങ്കില്‍ ഹ്രസ്വകാല വരുമാന ഫണ്ടുകളും പരിഗണിക്കാം.
വിദഗ്ധരുടെ നിര്‍ദേശം
നിക്ഷേപത്തിനായി പരിഗണിക്കാവുന്ന ഫണ്ടുകളായി അനില്‍ റെഗോ നിര്‍ദേശിക്കുന്നവ ചുവടെ നല്‍കിയിരിക്കുന്നു.
- എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്
- ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്
- കൊട്ടക് ഇക്വിറ്റി ആന്‍ഡ് ഹൈബ്രിഡ് ഫണ്ട്
- നിപ്പോള്‍ ഇന്ത്യ മള്‍ട്ടിക്യാപ് ഫണ്ട്
Also Read: SIP: പ്രതിദിനം 100 രൂപ നിക്ഷേപിച്ചാല്‍ എത്ര വര്‍ഷം കൊണ്ട് 1 കോടിയുണ്ടാക്കാം?
17 വര്‍ഷം വരെയുള്ള നിക്ഷേപത്തിനായി ഇവ പരിഗണിക്കാം
- ഐസിഐസിഐ ലാര്‍ജ് ക്യാപ്
- മോത്തിലാല്‍ ഓസ്വാള്‍ മിഡ് ക്യാപ്
- നിപ്പോള്‍ ഇന്ത്യ സ്‌മോള്‍ ക്യാപ്
- പരാഗ് പരീഖ് ഫ്‌ളെക്‌സി ക്യാപ്
- ഐസിഐസിഐ വാല്യു ഫണ്ട്