Fixed Deposit: 555 ദിവസം കൊണ്ട് പണം ഇരട്ടിയാക്കാം; എഫ്ഡിക്ക് ഇവരാണ് ബെസ്റ്റ്‌

Best 555-Day FD Plans: Returns on a 5 Lakh Investment Across 5 Banks: ഓരോ ധനകാര്യ സ്ഥാപനവും വ്യത്യസ്ത പലിശ നിരക്കാണ് എഫ്ഡി നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപ കാലയളവ് മാറുന്നതിന് അനുസരിച്ച് പലിശയ്ക്ക് മാറ്റം സംഭവിക്കുന്നു. 555 ദിവസം കാലാവധിയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റിനാണ് ഇപ്പോള്‍ കൂടുതല്‍ പ്രചാരമുള്ളത്.

Fixed Deposit: 555 ദിവസം കൊണ്ട് പണം ഇരട്ടിയാക്കാം; എഫ്ഡിക്ക് ഇവരാണ് ബെസ്റ്റ്‌

പ്രതീകാത്മക ചിത്രം

Updated On: 

17 Jun 2026 | 12:21 PM

പണം വളര്‍ത്തിയെടുക്കാനായി ധാരാളം നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ കൂടുതല്‍ റിസ്‌ക്കുള്ള നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ ആളുകള്‍ക്ക് താത്പര്യം, പരമ്പരാഗത വഴികളോടാണ്. കൂടുതലാളുകളും തങ്ങള്‍ക്ക് സുരക്ഷിതമായി പണം വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന മാര്‍ഗമായി പരിഗണിക്കുന്നത് ഫിക്‌സഡ് ഡെപ്പോസിറ്റുകളെയാണ് (എഫ്ഡികള്‍). പണം നഷ്ടപ്പെടാതെ സുരക്ഷിതമായി ഇരട്ടിയാക്കാന്‍ എഫ്ഡികള്‍ നിക്ഷേപകരെ അനുവദിക്കുന്നു.

ഓരോ ധനകാര്യ സ്ഥാപനവും വ്യത്യസ്ത പലിശ നിരക്കാണ് എഫ്ഡി നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപ കാലയളവ് മാറുന്നതിന് അനുസരിച്ച് പലിശയ്ക്ക് മാറ്റം സംഭവിക്കുന്നു. 555 ദിവസം കാലാവധിയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റിനാണ് ഇപ്പോള്‍ കൂടുതല്‍ പ്രചാരമുള്ളത്. സാധാരണ പൗരന്മാരേക്കാള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഈ നിക്ഷേപം കൂടുതല്‍ പ്രയോജനപ്പെടുക. ഏതെല്ലാം ബാങ്കുകള്‍ ഈ നിക്ഷേപ പദ്ധതി ലഭ്യമാണെന്നും എത്ര ശതമാനം പലിശ ലഭിക്കുമെന്നും വിശദമായി നോക്കാം.

സിറ്റി യൂണിയന്‍ ബാങ്ക്

സിറ്റി യൂണിയന്‍ ബാങ്കില്‍ നിക്ഷേപം നടത്തുന്നത് വഴി ഈ നേട്ടം നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. 555 ദിവസത്തെ കാലാവധിയുള്ള പ്രത്യേക സ്ഥിര നിക്ഷേപത്തിന് .25 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശയും ലഭിക്കും. 5 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയാല്‍ സാധാരണ നിക്ഷേപകര്‍ക്ക് 5,55,000 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 5,57,000 രൂപയും തിരികെ ലഭിക്കും.

യൂണിയന്‍ ബാങ്ക്

യൂണിയന്‍ ബാങ്കും 555 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ നിക്ഷേപത്തിന് സാധാരണ പൗരന്മാര്‍ക്ക് 6.65 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്കും 7.15 ശതമാനം പലിശയും ബാങ്ക് നല്‍കുന്നു. 5 ലക്ഷം രൂപയിട്ടാല്‍ 6.65 ശതമാനം പലിശയില്‍ 5,50,550 രൂപയായും, 7.15 ശതമാനം പലിശയില്‍ 5,54,350 രൂപയായും പണം വളരും.

കാനറ ബാങ്ക്

കാനറ ബാങ്കിന്റെ 555 ദിവസത്തെ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിങ്ങള്‍ പണമിട്ടാല്‍, പലിശ നിരക്ക് 6.60 ശതമാനം-7.10 ശതമാനം എന്നിങ്ങനെയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 5,53,900 രൂപയും സാധാരണ നിക്ഷേപകര്‍ക്ക് 5,50,150 രൂപയും നിക്ഷേപ കാലാധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും.

Also Read: Post Office RD Scheme: 300 രൂപ കൊടുത്ത് 17 ലക്ഷം നേടുന്ന മാജിക്ക്; ഇനിയും തുടങ്ങിയില്ലേ…

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡയില്‍ 555 ദിവസത്തെ ബോബ് ഗോള്‍ഡന്‍ ഗോള്‍ ഡെപ്പോസിറ്റ് സ്‌കീം ഉണ്ട്. 3 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ ഈ പദ്ധതി വഴി നടത്താം. സാധാരണ നിക്ഷേപകര്‍ക്ക് 6.75 ശതമാനം പലിശയും, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.35 ശതമാനം പലിശയും പദ്ധതി വാഗ്ദാനം ചെയ്യുന്നു. സാധാരണ പൗരന്മാര്‍ക്ക് 5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 5,51,300 രൂപയും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 5,55,800 രൂപയും 555 ദിവസത്തിന് ശേഷം തിരികെ ലഭിക്കും.

ഇന്ത്യന്‍ ബാങ്ക്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കുകളിലൊന്നായ ഇന്ത്യന്‍ ബാങ്കും 555 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണക്കാര്‍ക്ക് 6.80 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.30 ശതമാനം പലിശയുമാണ് ഇതുവഴി ലഭിക്കുക. സാധാരണക്കാര്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 5,51,700 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 5,55,500 രൂപയും തിരികെ ലഭിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary

Several banks are offering special 555-day fixed deposit schemes with attractive interest rates. Here’s a comparison of five popular banks and an estimate of how much a ₹5 lakh investment could grow by maturity.

Follow Us
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?