7th Pay Commission: കെഎസ്ഇബി ജീവനക്കാർക്ക് സന്തോഷവാർത്ത; ക്ഷാമബത്ത ഈ ദിവസം മുതൽ

7th Pay Commission KSEB DA and DR: ഡയറക്ടർമാരുടെയും സർക്കാർ പ്രതിനിധികളുടേയും ഫുൾബോർഡ് യോഗത്തിലാണ് തീരുമാനം. പത്ത് മാസത്തവണകളായാണ് വിതരണം.

7th Pay Commission: കെഎസ്ഇബി ജീവനക്കാർക്ക് സന്തോഷവാർത്ത; ക്ഷാമബത്ത ഈ ദിവസം മുതൽ

പ്രതീകാത്മക ചിത്രം

Published: 

14 Sep 2025 | 08:01 PM

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത, ക്ഷാമാശ്വാസ തുക ഒക്ടോബ‍ർ മുതൽ വിതരണം ചെയ്യും. ഡയറക്ടർമാരുടെയും സർക്കാർ പ്രതിനിധികളുടേയും ഫുൾബോർഡ് യോഗത്തിലാണ് തീരുമാനം. പത്ത് മാസത്തവണകളായാണ് വിതരണം. 2022 ജനുവരി മുതൽ 2024 ജൂലൈ വരെയുള്ള 31 മാസത്തെ ക്ഷാമബത്ത കുടിശികയാണ് നൽകുന്നത്. ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക പിഎഫിൽ ലയിപ്പിക്കും. പെൻഷൻകാർക്ക് പത്തുതുല്യഗഡുക്കളായി ഒക്ടോബർ മുതൽ നൽകും.

കെഎസ്ഇബി പെൻഷൻകാരുടെ സംഘടനയായ പെൻഷണേഴ്സ് കൂട്ടായ്മ ഹൈക്കോടതിയിൽ നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് തീരുമാനം. ഓഗസ്റ്റിൽ വിതരണം ചെയ്യണമെന്നായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാൽ ഒക്ടോബർ മുതൽ നൽകാനാണ് കെഎസ്ഇബി മാനേജ്മെന്റിന്റെ തീരുമാനം. കഴിഞ്ഞ മാസം 25 ന് കെഎസ്ഇബി ഒക്ടോബർ മുതൽ കുടിശിക നൽകുന്നതിൽ തീരുമാനമെടുക്കാൻ ഫുൾ ബോർഡിന് ശുപാർശ ചെയ്ത് ഉത്തരവ് ഇറക്കിയിരുന്നു.

പെൻഷണേഴ്സ് കൂട്ടായ്മ ഇതിനെതിരെ കോടതിയലക്ഷ്യഹർജി നൽകിയിട്ടുണ്ട്. ഹൈക്കോടതി ഈ കേസ് ഒക്ടോബർ 6 ന് വീണ്ടും പരിഗണിക്കും. 2022 ജൂലായ്, 2023 ജനുവരി, ജൂലായ് തുടങ്ങിയ സമയങ്ങളിൽ അനുവദിക്കേണ്ട ക്ഷാമാശ്വാസവും കുടിശിക സഹിതം നേടിയെടുക്കുന്നത് വരെ നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്ന് പെൻഷണേഴ്സ് കൂട്ടായ്മ പ്രസിഡന്റ് എം. മുഹമ്മദ് അലി റാവുത്തറും ജനറൽ സെക്രട്ടറി വി.പി രാധാക‍ൃഷ്ണനും അറിയിച്ചു.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു