AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

7th Pay Commission: നിലവിലെ ക്ഷാമബത്ത മുമ്പ് ലഭിച്ചതിന്റെ പകുതി മാത്രം; പഴയ ശമ്പള സ്‌കെയിലിൽ കിട്ടിയത് എത്ര?

7th Pay Commission vs 6th CPC: ഓരോ 10 വർഷത്തിലുമാണ് പുതിയ ശമ്പള കമ്മീഷൻ നിലവിൽ വരുന്നത്. അതായത്, എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ നടപ്പിലാക്കേണ്ടതായിരുന്നു.

7th Pay Commission: നിലവിലെ ക്ഷാമബത്ത മുമ്പ് ലഭിച്ചതിന്റെ പകുതി മാത്രം; പഴയ ശമ്പള സ്‌കെയിലിൽ കിട്ടിയത് എത്ര?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 26 Aug 2025 13:47 PM

കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനമായി ക്ഷാമബത്ത ലഭിക്കുമെന്നാണ് പ്രതീക്ഷ. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ (ഏഴാം സിപിസി) കാലാവധി 2025 ഡിസംബർ 31 ന് അവസാനിക്കുന്നതിനാൽ, ഇത് ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ അവസാനത്തെ വർദ്ധനവായിരിക്കും. മുമ്പത്തെ ശമ്പള സ്കെയിലുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ ക്ഷാമബത്ത പകുതി മാത്രമാണെന്നാണ് പറയപ്പെടുന്നത്. ഇത് സത്യമാണോ?

ആറാം ശമ്പള കമ്മീഷൻ vs ഏഴാം ശമ്പള കമ്മീഷൻ

ആറാം ശമ്പള കമ്മീഷന്റെ കാലയളവിൽ (1 ജനുവരി 2006 – 31 ഡിസംബർ 2015), അവസാനമായി ഡിഎ വർദ്ധിച്ചത് 2015 ജൂലൈയിലെ 6% കൂടിയത് ആയിരുന്നു. ഇതോടെ ഡിഎ 119% ൽ എത്തിയിരുന്നു.

2016 ജനുവരി മുതൽ നടപ്പിലാക്കിയ ഏഴാം ശമ്പള കമ്മീഷന്റെ ക്ഷാമബത്ത 58% ആയിരിക്കും. അതായത്, ആറാം കമ്മീഷനിൽ ജീവനക്കാർക്ക് ലഭിച്ച ക്ഷാമബത്തയുടെ പകുതിയോളം കുറവിൽ ഏഴാം കമ്മീഷന്റെ കാലാവധി അവസാനിക്കും. കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ, ആറാം കമ്മീഷനേക്കാൾ വളരെ കുറഞ്ഞ ഡിഎ നൽകി ഏഴാം ശമ്പള കമ്മീഷൻ ജീവനക്കാർക്ക് വിട നൽകുമെന്ന് വ്യക്തമാണ്.

അഞ്ചാം ശമ്പള കമ്മീഷൻ

അഞ്ചാം ശമ്പള കമ്മീഷന്റെ (1 ജനുവരി 1996 – 31 ഡിസംബർ 2005) ചട്ടം വ്യത്യസ്തമായിരുന്നു. അക്കാലത്ത് ഡിഎ 50% എത്തുമ്പോഴെല്ലാം അത് അടിസ്ഥാന ശമ്പളത്തിൽ ചേർത്തിരുന്നു. ഇക്കാരണത്താൽ, കമ്മീഷന്റെ അവസാനത്തോടെ ഡിഎ 41% മാത്രമായിരുന്നു.

എട്ടാം ശമ്പള കമ്മീഷന്റെ കാലതാമസം

ഓരോ 10 വർഷത്തിലുമാണ് പുതിയ ശമ്പള കമ്മീഷൻ നിലവിൽ വരുന്നത്. അതായത്, എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ നടപ്പിലാക്കേണ്ടതായിരുന്നു. എന്നാൽ ഇതുവരെ അതിനുള്ള ടേംസ് ഓഫ് റഫറൻസ് (ToR) തീരുമാനിച്ചിട്ടില്ല, ചെയർമാനെയും അംഗങ്ങളെയും നിയമിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഏതൊരു ശമ്പള കമ്മീഷന്റെയും ശുപാർശകൾ നടപ്പിലാക്കാൻ 18–24 മാസം എടുക്കാറുണ്ട്. ഈ സാഹചര്യത്തിൽ, എട്ടാം ശമ്പള കമ്മീഷൻ 2027 ലാകും നടപ്പിലാക്കുക എന്നാണ് സൂചന.