7th Pay Commission Vs 8th Pay Commission : അന്ന് 7000 രൂപ 18000 ആയി, ഇത്തവണ ശമ്പളം 41000-ൽ മുട്ടുമോ?
7th Pay Vs 8th Pay Commission Comparison: എട്ടാം ശമ്പള കമ്മിഷൻ 2026 ജനുവരി മുതൽ നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ ശുപാർശകൾ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ശമ്പള പരിഷ്കരണങ്ങളിലൊന്നിലേക്കായിരിക്കും നയിക്കുന്നത്.

8th Pay Commission Vs 7th Pay Commission
എട്ടാം ശമ്പള കമ്മീഷൻ്റെ ടേംസ് ഓഫ് റഫറൻസിന് അംഗീകാരം ലഭിച്ചു കഴിഞ്ഞു, 49 ലക്ഷത്തിലധികം കേന്ദ്ര ജീവനക്കാരുടെയും 65 ലക്ഷം പെൻഷൻകാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷൻ ഘടന എന്നിവയിൽ വലിയ പരിഷ്കാരങ്ങൾ ഇതോടൊപ്പം നടപ്പാക്കുമെന്നാണ് കരുതുന്നത്. എട്ടാം ശമ്പളക്കമീഷൻ്റെ പ്രത്യേകത എന്താണ് ഏഴാം ശമ്പളക്കമീഷനിൽ നിന്നും ഇതെങ്ങനെ വ്യത്യസ്തമാകുന്നു? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.
ഏഴാം ശമ്പള കമ്മീഷൻ
2014 ൽ രൂപീകരിച്ച് 2016 ജനുവരി 1 മുതലാണ് ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയത്.മിനിമം അടിസ്ഥാന ശമ്പളം പ്രതിമാസം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം മുൻ ഘടനയിൽ നിന്ന് 2.5 മടങ്ങ് കുതിച്ചുചാട്ടമായിരുന്നു. അടിസ്ഥാന ശമ്പളം എങ്ങനെ കണക്കാക്കുന്നുവെന്ന് നിർണ്ണയിക്കുന്ന ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയി ഏഴാം ശമ്പള കമ്മീഷനിൽ സജ്ജീകരിച്ചു. ക്ഷാമബത്ത (ഡിഎ), വീട്ടുവാടക അലവൻസ് (എച്ച്ആർഎ), ട്രാൻസ്പോർട്ട് അലവൻസ് (ടിഎ) തുടങ്ങിയ പ്രധാന അലവൻസുകളും ഏഴാം ശമ്പളക്കമീഷനിൽ ആനുപാതികമായി പരിഷ്കരിച്ചു.
പെൻഷൻ
ഏഴാം ശമ്പള കമ്മീഷനിൽ മിനിമം പെൻഷൻ പ്രതിമാസം 3,500 രൂപയിൽ നിന്ന് 9,000 രൂപയായി ഉയർത്തി, ഇതുവഴി വിരമിച്ചവർക്ക് ആശ്വാസം ലഭിക്കും. ഏഴാം ശമ്പള കമ്മീഷനിൽ 19 ലെവൽ ശമ്പള മാട്രിക്സാണ് അവതരിപ്പിച്ചത്, ഒപ്പം ശമ്പള ഘടന ലളിതമാക്കുകയും സുതാര്യത മെച്ചപ്പെടുത്തുകയും ചെയ്തു.
എട്ടാം ശമ്പള കമ്മീഷൻ
എട്ടാം ശമ്പള കമ്മിഷൻ 2026 ജനുവരി മുതൽ നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ ശുപാർശകൾ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ശമ്പള പരിഷ്കരണങ്ങളിലൊന്നിലേക്കായിരിക്കും നയിക്കുന്നത്. എട്ടാം ശമ്പള കമ്മീഷനിൽ മിനിമം അടിസ്ഥാന ശമ്പളം പ്രതിമാസം 34,500 മുതൽ 41,000 രൂപ വരെ ഉയരുമെന്നാണ് സൂചന. ഫിറ്റ്മെന്റ് ഫാക്ടർ ഏകദേശം 2.86 ആയി ഉയർത്താൻ സാധ്യതയുണ്ട്, ഇത് ഏകീകൃത ശമ്പള വർദ്ധനവിലേക്ക് നയിച്ചേക്കാം.
പെൻഷൻ
65 ലക്ഷത്തോളം പെൻഷൻകാർക്ക് പെൻഷൻ വിതരണം കാര്യക്ഷമമാക്കാൻ എട്ടാം ശമ്പള കമ്മീഷൻ ലക്ഷ്യമിടുന്നു. പ്രകടനം അടിസ്ഥാനമാക്കിയുള്ള ഇൻസെൻ്റീവുകൾ, കാര്യക്ഷമത, അച്ചടക്കം, ഉത്പാദനം എന്നിവ അടിസ്ഥാനമാക്കി ജീവനക്കാർക്ക് പ്രതിഫലം നൽകുന്നു.