8th Pay Commission: ടേംസ് ഓഫ് റഫറൻസിൽ അവ്യക്തത; ചർച്ചയായി ഏഴാം ശമ്പള കമ്മീഷൻ, നവംബർ 30 നിർണ്ണായകം
8th Pay Commission Updates: നവംബർ 30-ന് മുൻപായി ടേംസ് ഓഫ് റഫറൻസിൽ മാറ്റം വരുത്തണമെന്നും പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കുന്നതിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
കേന്ദ്ര സർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ നടക്കുകയാണ്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി ചെയർമാനായും പ്രൊഫസർ പുലക് ഘോഷ് പാർട്ട്-ടൈം അംഗമായും പങ്കജ് ജെയിൻ മെമ്പർ സെക്രട്ടറിയായും കമ്മീഷനിൽ നിയമിതരായിട്ടുണ്ട്.
ഇപ്പോഴിതാ, നടപടികളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. നവംബർ 30-ന് മുൻപായി ടേംസ് ഓഫ് റഫറൻസിൽ മാറ്റം വരുത്തണമെന്നും പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കുന്നതിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ജീവനക്കാരുടെ തീരുമാനം.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമോ?
നവംബർ 30 എന്ന അവസാന തീയതിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ, മിക്ക കേന്ദ്ര സർക്കാർ ജീവനക്കാരും ഇതുവരെ ഏകീകൃത പെൻഷൻ സ്കീം- (യുപിഎസ്)ലേക്ക് മാറിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എട്ടാം ശമ്പള കമ്മീഷനിലെ പെൻഷൻ പരിഷ്കരണങ്ങളെക്കുറിച്ച് ജീവനക്കാരിലും പെൻഷൻകാരിലും ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഇത് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിന് ആക്കം കൂട്ടുകയാണ്.
ALSO READ: ശമ്പളം കൂടും, 8 പ്രധാന ആവശ്യങ്ങൾ വേറെയും, കേന്ദ്ര ജീവനക്കാർക്ക് കോളടിക്കും?
എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ ടേംസ് ഓഫ് റഫറൻസ് ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതായി ജീവനക്കാരുടെ സംഘടനകൾ അഭിപ്രായപ്പെടുന്നു. ഒപിഎസിനെ ഒഴിവാക്കിയതും നിലവിലുള്ള പെൻഷൻകാർക്കുള്ള പെൻഷൻ പരിഷ്കരണത്തെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയുമാണ് ഇതിന് പ്രധാന കാരണം.
പുറത്തിറക്കിയ വിജ്ഞാപനത്തിൽ ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്ന തീയതി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഇത് ജീവനക്കാർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. അതുപോലെ, കമ്മീഷന്റെ നിബന്ധനകളിൽ പെൻഷൻ ബാധ്യതകളെക്കുറിച്ച് പരാമർശിക്കുമ്പോൾ കരുതൽ ധനമില്ലാത്ത ബാധ്യത എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു. പെൻഷൻ എന്നത് ജീവനക്കാരുടെ അവകാശമാണെന്നും അത് സർക്കാരിന് ഒരു ബാധ്യതയായി കാണരുതെന്നുമാണ് അവരുടെ വാദം.