8th Pay Commission: സർക്കാർ ജീവനക്കാരുടെ എച്ച്ആർഎ എത്ര കൂടും? എട്ടാം ശമ്പള കമ്മീഷൻ പണിപ്പുരയിൽ

8th Pay Commission 2025 Updates: എട്ടാം ശമ്പള കമ്മീഷനിൽ ഡിഎ അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകൾ അവകാശപ്പെടുന്നത്. ഡിഎ 50 ശതമാനം കടക്കുമ്പോള്‍ അത് അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

8th Pay Commission: സർക്കാർ ജീവനക്കാരുടെ എച്ച്ആർഎ എത്ര കൂടും? എട്ടാം ശമ്പള കമ്മീഷൻ പണിപ്പുരയിൽ

പ്രതീകാത്മക ചിത്രം

Published: 

23 Oct 2025 | 06:52 PM

സർക്കാർ ജീവനക്കാർക്കിടയിൽ എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള ചർച്ചകളാണ്. ഫിറ്റ്മെന്റ് ഘടകം എത്രയായിരിക്കും, അടിസ്ഥാന ശമ്പളവും അലവൻസുകളും എത്രത്തോളം വർദ്ധിക്കും എന്നിവ അറിയാൻ ഓരോ ജീവനക്കാരനും ആഗ്രഹിക്കുന്നുണ്ട്. ഫിറ്റ്മെന്റ് ഘടകം 1.92 – 2.86 ന് ഇടയിലായിരിക്കുമെന്നാണ് സൂചന. ഇവയെ ആശ്രയിച്ചാണ് അടിസ്ഥാന ശമ്പളം നിർണ്ണയിക്കുന്നത്.  അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് ഡിഎ, എച്ച്ആർഎ പോലുള്ള അലവൻസുകൾ തീരുമാനിക്കുക.

എച്ച്ആർഎ നിരക്കുകളുടെ നിലവിലെ സ്ഥിതി

പഴയ ഫോർമുല അനുസരിച്ചായിരിക്കും എച്ച്ആർഐ അല്ലെങ്കിൽ വീട്ടുവാടക അലവൻസ് നിശ്ചയിക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ക്ഷാമബത്ത 25% കവിയുമ്പോൾ, എച്ച്ആർഐ നിരക്കുകളും വർദ്ധിപ്പിക്കുമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. 2021 ജൂലൈയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമിതി ക്ഷാമബത്ത 28% ആയി ഉയർത്താൻ അംഗീകാരം നൽകുകയും, അതിനനുസരിച്ച് ധനകാര്യ മന്ത്രാലയവും എച്ച്ആർഎ നിരക്കുകൾ പരിഷ്കരിക്കുകയും ചെയ്തു. ഏഴാം ശമ്പള കമ്മീഷന് കീഴിൽ എച്ച്ആർഐ നിരക്കുകൾ 24%, 16%, 8% എന്നിവയിൽ നിന്ന് 27%, 18%, 9% ആയി വർദ്ധിപ്പിച്ചിരുന്നു.

ഫിറ്റ്മെന്റ് ഫാക്ടർ

എട്ടാം ശമ്പള കമ്മീഷൻ ഫിറ്റ്മെന്റ് ഘടകം 2.86 ആയി നിശ്ചയിച്ചാൽ, ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിലവിലുള്ള ശമ്പളത്തിന്റെ 2.86 മടങ്ങ് വർദ്ധിക്കും. കൂടാതെ, എച്ച്ആർഎയും മറ്റ് അലവൻസുകളും ആനുപാതികമായി കൂടും. ഉദാഹരണത്തിന്, ഒരു ജീവനക്കാരന്റെ നിലവിലെ അടിസ്ഥാന ശമ്പളം 20,000 രൂപ ആണെങ്കിൽ, പുതിയ അടിസ്ഥാന ശമ്പളം 57,200 രൂപ ആകാം. കൂടാതെ എച്ച്ആർഎ 15,444 രൂപയിലും എത്തും.

ALSO READ: ശമ്പളത്തിൽ 34000 രൂപയുടെ വർദ്ധനവ്! എട്ടാം ശമ്പള കമ്മീഷൻ, തീരുമാനം ഉടൻ

അടിസ്ഥാന ശമ്പളത്തോടൊപ്പം ഡിഎ ലയിപ്പിക്കുമോ?

എട്ടാം ശമ്പള കമ്മീഷനിൽ ഡിഎ അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകൾ അവകാശപ്പെടുന്നത്. ഡിഎ 50 ശതമാനം കടക്കുമ്പോള്‍ അത് അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കാന്‍ നിലവില്‍ ഒരു നിര്‍ദേശവുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ