8th Pay Commission: ആറും ഏഴും പിന്നിട്ട് എട്ടിലേക്ക്; ശമ്പള വർദ്ധനവ് എത്രയാകും, കാര്യക്കാരനായി ഫിറ്റ്മെന്റ് ഘടകം!

Expected Salary Increase In 8th Pay Commission: എട്ടാം ശമ്പള കമ്മീഷന് നടപ്പിലാക്കുന്നതിൽ കാലതാമസം വരുന്നുണ്ടെങ്കിലും ഭാവിയിൽ നല്ലൊരു തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും പെൻഷൻകാരും. ശമ്പള പരിഷ്കരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഫിറ്റ്‌മെന്റ് ഫാക്ടർ ആണ്.

8th Pay Commission: ആറും ഏഴും പിന്നിട്ട് എട്ടിലേക്ക്; ശമ്പള വർദ്ധനവ് എത്രയാകും, കാര്യക്കാരനായി ഫിറ്റ്മെന്റ് ഘടകം!

പ്രതീകാത്മക ചിത്രം

Published: 

02 Jan 2026 | 05:34 PM

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ് ഓരോ പത്ത് വർഷം കൂടുമ്പോഴും വരുന്ന ശമ്പള കമ്മീഷനുകൾ. പുതിയ ശമ്പള കമ്മീഷനുകൾ രൂപീകരിക്കുമ്പോൾ പൊതുവായി വരുന്ന ചോദ്യമാണ് ശമ്പളവും പെൻഷനും എത്ര വർദ്ധിക്കുമെന്നത്. ഇത്തവണയും മാറ്റമില്ല. എട്ടാം ശമ്പള കമ്മീഷന് നടപ്പിലാക്കുന്നതിൽ കാലതാമസം വരുന്നുണ്ടെങ്കിലും ഭാവിയിൽ നല്ലൊരു തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും പെൻഷൻകാരും.

 

മുൻ കമ്മീഷനുകളിലെ ഫിറ്റ്മെന്റ് ഘടകം

 

ആറാം ശമ്പള കമ്മീഷൻ

 

ശമ്പള പരിഷ്കരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഫിറ്റ്‌മെന്റ് ഫാക്ടർ ആണ്. അടിസ്ഥാന ശമ്പളം കണക്കാക്കാൻ ഉപയോഗിക്കുന്ന ഗുണകമാണിത്. ആറാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയപ്പോൾ ശമ്പള ഘടനയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഫിറ്റ്‌മെന്റ് ഫാക്ടർ 1.86 ആയിരുന്നു. മൊത്തം ശമ്പളത്തിൽ ഏകദേശം 40% മുതൽ 54% വരെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ അടിസ്ഥാന ശമ്പളം 3,200 രൂപയിൽ നിന്ന് 7,000 രൂപയായി ഉയർന്നു.

 

ഏഴാം ശമ്പള കമ്മീഷൻ

2016-ൽ നടപ്പിലാക്കിയ ഏഴാം ശമ്പള കമ്മീഷൻ മുൻപത്തെക്കാൾ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്. 2.57 ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടർ. കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി വർദ്ധിച്ചു. അതായത് അടിസ്ഥാന ശമ്പളത്തിൽ മാത്രം ഏകദേശം 157% വർദ്ധനവ് ഉണ്ടായി. അലവൻസുകളും മറ്റും ഉൾപ്പെടെ ശമ്പളത്തിൽ ശരാശരി 23% വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ALSO READ: ജീവനക്കാർക്ക് കുടിശ്ശിക എന്ന് ലഭിക്കും? കിട്ടുന്നത് ഇത്രയും രൂപ….

 

എട്ടാം ശമ്പള കമ്മീഷൻ: പ്രതീക്ഷകൾ

എട്ടാം ശമ്പള കമ്മീഷനിൽ ജീവനക്കാർക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. ഫിറ്റ്‌മെന്റ് ഫാക്ടർ  1.92 മുതൽ 3.00 വരെയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2.86 എന്ന നിരക്കിലാണ് നിശ്ചയിക്കുന്നതെങ്കിൽ ശമ്പളത്തിൽ വലിയ വർദ്ധനവ് പ്രതീക്ഷിക്കാം. നിലവിലെ 18,000 രൂപയിൽ നിന്ന് കുറഞ്ഞ അടിസ്ഥാന ശമ്പളം 34,000 രൂപയ്ക്കും 51,000 രൂപയ്ക്കും ഇടയിൽ എത്തിയേക്കാം. മൊത്തം ശമ്പളത്തിൽ 20% മുതൽ 35% വരെ വർദ്ധനവ് ഉണ്ടാകാനാണ് സാധ്യത.

ഡെലൂലൂ, ബെഞ്ചിംഗ്...കുഴപ്പിക്കും ഈ ജെൻസി വാക്കുകൾ
യുനസ്കോ പട്ടികയിലുള്ള ഏഴ് വിഭവങ്ങൾ
കടുത്ത ചുമയും തടയാം, നാടൻ മാർഗങ്ങളുണ്ട്
തണുപ്പുകാലത്ത് നെല്ലിക്ക കഴിക്കാമോ?
ആനയിടയുന്നതിന് തൊട്ടു മുൻപ് സംഭവിച്ചത്
ആ ജീവികൾ ചത്തതല്ല, പക്ഷെ
ഒരുകാലത്ത് തമിഴ് സിനിമയെ ഇളക്കി മറിച്ച താരം
ആര്‍ ബിന്ദുവിന്റെ അടിപൊളി ഡാന്‍സ്; മന്ത്രി പൊളിച്ചടുക്കി