8th Pay Commission: ശമ്പള പാനൽ അടുത്ത ആഴ്ച, ഘടനയിലും മാറ്റം; വമ്പൻ അപ്ഡേറ്റ് പുറത്ത്

8th Pay Commission Updates: 1.18 കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും പുതുക്കി നിശ്ചയിക്കുന്നതിനുള്ള ശുപാർശകൾ നൽകുന്നതിനാണ് കമ്മീഷൻ രൂപീകരിക്കുന്നത്.

8th Pay Commission: ശമ്പള പാനൽ അടുത്ത ആഴ്ച, ഘടനയിലും മാറ്റം; വമ്പൻ അപ്ഡേറ്റ് പുറത്ത്

പ്രതീകാത്മക ചിത്രം

Published: 

28 Oct 2025 12:26 PM

2026 ജനുവരിയിൽ നരേന്ദ്ര മോദി മന്ത്രിസഭ എട്ടാം ശമ്പള കമ്മീഷന് അനുമതി നൽകിയിരുന്നു. ഏകദേശം 1.18 കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും പുതുക്കി നിശ്ചയിക്കുന്നതിനുള്ള ശുപാർശകൾ നൽകുന്നതിനാണ് കമ്മീഷൻ രൂപീകരിക്കുന്നത്. എന്നാൽ ഏഴാം ശമ്പള കമ്മീഷൻ കാലാവധി അവസാനിക്കാൻ വെറും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ കമ്മീഷനുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

പുതിയ റിപ്പോർട്ടുകൾ പ്രകാരം, കമ്മീഷൻ്റെ ചെയർമാനെയും അംഗങ്ങളെയും സംബന്ധിച്ച വിവരങ്ങളും, ടേംസ് ഓഫ് റഫറൻസും ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രസർക്കാർ അന്തിമമാക്കിയിട്ടുണ്ട്. അടുത്ത ആഴ്ച തന്നെ പാനൽ രൂപീകരിക്കുമെന്നാണ് സൂചന. ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാനൽ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ.

എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാനാണ് സാധ്യത. വിദ​ഗ്ധരുടെ അഭിപ്രായത്തിൽ ഏഴാം ശമ്പള കമ്മിഷൻ 14 ശതമാനം ശമ്പള വർദ്ധനവ് നടപ്പാക്കിയിരുന്നു. അതിനാൽ ജീവനക്കാർക്കും പെൻഷൻകാർക്കും 30 മുതൽ 34 ശതമാനം വരെ ശമ്പള വർദ്ധനവ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ശമ്പള വർദ്ധനവിന് ആധാരമാകുന്ന ഫിറ്റ്മെന്റ് ഫാക്ടർ 1.83 നും 2.46 നും ഇടയിലായിരിക്കും.

കുടിശ്ശിക എത്ര ലഭിക്കും?

സാധാരണയായി, കമ്മീഷൻ നടപ്പിലാക്കുമ്പോൾ, അതിന്റെ പ്രാബല്യം 2026 ജനുവരി 1 മുതൽ പരിഗണിക്കണം. ഈ സാഹചര്യത്തിൽ റിപ്പോർട്ട് 2027 ജൂലൈയിൽ നടപ്പിലാക്കുകയാണെങ്കിൽ, ജീവനക്കാർക്ക് 17 മാസത്തെ കുടിശ്ശിക ലഭിക്കും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2027 ജൂലൈ മുതൽ ശമ്പള വർദ്ധനവും 17 മാസത്തെ കുടിശ്ശികയും ലഭിക്കും.

ഏഴാം ശമ്പള കമ്മീഷനും അതിന്റെ കാലാവധിയും

2014 ഫെബ്രുവരി 28 ന് 18 മാസത്തെ സമയപരിധിയോടെയാണ് ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിച്ചത്. 2016 ജനുവരി 1 ന് ഇത് നടപ്പിലാക്കി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 23.55% ശമ്പളവും പെൻഷൻ വർദ്ധനവും നൽകി. ഡിസംബർ വരെയാണ് കാലാവധി.

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും