8th Pay Commission: ബജറ്റിന് മുമ്പോ, അടുത്ത വർഷമോ; എട്ടാം ശമ്പളകമ്മീഷൻ എവിടെ?
8th Pay Commission Update: ബജറ്റിന് മുമ്പ് പുതിയ ശമ്പളകമ്മീഷൻ പ്രാബല്യത്തിൽ വരുമോ എന്ന് ഉറ്റുനോക്കുകയാണ് ജീവനക്കാരും പെൻഷൻകാരും. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജനാ പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ സർക്കാർ എട്ടാം ശമ്പളകമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിനായി രൂപീകരിക്കുന്നതാണ് ശമ്പള കമ്മീഷനുകൾ. ഓരോ 10 വർഷം കൂടുമ്പോഴുമാണ് പുതിയ കമ്മീഷൻ വരുന്നത്. 2025 ഡിസംബർ 31ന് ഏഴാം ശമ്പളകമ്മീഷൻ കാലാവധി അവസാനിച്ചു. ഇതനുസരിച്ച് ജനുവരി മുതൽ എട്ടാം ശമ്പളകമ്മീഷൻ നടപ്പിലാക്കേണ്ടതാണ്. എന്നാൽ, ഇതുവരെയും അതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനങ്ങൾ വന്നിട്ടില്ല.
ബജറ്റിന് മുമ്പ് പുതിയ ശമ്പളകമ്മീഷൻ പ്രാബല്യത്തിൽ വരുമോ എന്ന് ഉറ്റുനോക്കുകയാണ് ജീവനക്കാരും പെൻഷൻകാരും. നിലവിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജനാ പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ സർക്കാർ എട്ടാം ശമ്പളകമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്. എന്നാൽ കമ്മീഷന്റെ റിപ്പോർട്ട് സമർപ്പിച്ച്, അംഗീകാരം ലഭിച്ച് അവ നടപ്പിലാക്കാൻ ഏകദേശം 15 മാസത്തെ കാലതാമസം എടുത്തേക്കുമെന്നാണ് വിവരം.
ശമ്പളകമ്മീഷൻ – ഘട്ടങ്ങൾ
കമ്മീഷൻ രൂപീകരണം
ഏറ്റവും ആദ്യത്തെ ഘട്ടം ഒരു ചെയർമാന്റെയും വിദഗ്ധ അംഗങ്ങളുടെയും നേതൃത്വത്തിൽ സർക്കാർ കമ്മീഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്നതാണ്. ജീവനക്കാരുടെ സംഘടനകളുമായും വിവിധ വകുപ്പുകളുമായും കമ്മീഷൻ ചർച്ചകൾ നടത്തും.
നയപരമായ അവലോകനം
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി, നാണയപ്പെരുപ്പം, മറ്റ് സംസ്ഥാനങ്ങളിലെ ശമ്പള രീതികൾ എന്നിവ പരിഗണിച്ച് കമ്മീഷൻ ഒരു സമഗ്രമായ പഠനം നടത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്ര ശതമാനം ശമ്പള വർദ്ധനവ് വേണമെന്ന് തീരുമാനിക്കുന്നു.
ALSO READ: ജനുവരിയിൽ 60 ശതമാനം ഡിഎ ? ഏഴാം ശമ്പളക്കമീഷൻ? എട്ടിൻ്റെയോ? ആകെ കൺഫ്യൂഷൻ
റിപ്പോർട്ട് സമർപ്പിക്കൽ
പഠനത്തിന് ശേഷം കമ്മീഷൻ തങ്ങളുടെ ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ഏഴാം ശമ്പള കമ്മീഷനിൽ നിന്ന് എട്ടാം കമ്മീഷനിലേക്ക് എത്തുമ്പോൾ ‘ഫിറ്റ്‌മെന്റ് ഫാക്ടറിൽ’ വലിയ വർദ്ധനവ് ജീവനക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
ക്യാബിനറ്റ് അംഗീകാരം
കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചാലും അത് നേരിട്ട് നടപ്പിലാകില്ല. കേന്ദ്ര മന്ത്രിസഭ (ഈ റിപ്പോർട്ട് വിശദമായി പരിശോധിക്കുകയും അതിൽ മാറ്റങ്ങൾ വരുത്തണോ എന്ന് തീരുമാനിക്കുകയും ചെയ്യും. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ ഇത് നിയമപരമായി നടപ്പിലാക്കാൻ സാധിക്കൂ. മന്ത്രിസഭാ അംഗീകാരത്തിന് ശേഷം വിജ്ഞാപനം പുറപ്പെടുവിക്കും.