AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Copper Price Hike: ഷോക്കടിപ്പിച്ച് ഇലക്ട്രിക് വയറുകൾ, വില കൂടിയത് 8 തവണ! കാരണമിത്

Electric Wire Prices Hike in Kerala: നാല് മാസത്തിനിടയിൽ എട്ട് തവണയാണ് വില കൂടിയത്. ജനുവരിയിൽ മാത്രം പത്ത് ശതമാനം വരെ വില ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും വില റെക്കോർഡ് വേഗത്തിൽ കുതിച്ചുയരുകയാണ്.

Copper Price Hike: ഷോക്കടിപ്പിച്ച് ഇലക്ട്രിക് വയറുകൾ, വില കൂടിയത് 8 തവണ! കാരണമിത്
Electric WireImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 10 Jan 2026 | 09:19 AM

കേരളത്തിൽ വിലക്കയറ്റം രൂക്ഷമാവുകയാണ്. പച്ചക്കറി, ഇറച്ചി, മുട്ട, സ്വർണം തുടങ്ങി എന്ത് വാങ്ങിച്ചാലും വലിയ വില കൊടുക്കേണ്ടി വരും. ഇപ്പോഴിതാ, പട്ടികയിൽ പുതിയൊരാൾ കൂടി എത്തിയിരിക്കുകയാണ്. ഇലക്ട്രിക് വയറുകളുടെ വില വർദ്ധിക്കുകയാണ്. നാല്
മാസത്തിനിടയിൽ എട്ട് തവണയാണ് വില കൂടിയത്. ജനുവരിയിൽ മാത്രം പത്ത് ശതമാനം വരെ വില ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

ചെമ്പിന്റെ വില വർദ്ധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ വർഷം സെപ്റ്റംബർ അവസാനം മുതലാണ് ചെമ്പ് വില കുതിക്കാൻ തുടങ്ങിയത്. വില കുറയാതായതോടെയാണ് ഇലക്ട്രിക് വയറുകളുടെ വില കൂട്ടാൻ കമ്പനികൾ നിർബന്ധിതരായത്. വില വർദ്ധനവ് വീട് നിർമാണം നടത്തുന്ന ചെറുകിടക്കാരെയാണ് വലിയരീതിയിൽ ബാധിച്ചത്. കൂടിയ വിലയ്ക്ക് ചെമ്പ് വാങ്ങാൻ കഴിയാത്ത കമ്പനികൾ ഉൽപാദനം പരിമിതപ്പെടുത്തുകയോ നിർത്തുകയോ ചെയ്തു.

ALSO READ: വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, ആശ്വാസം വെളിച്ചെണ്ണ മാത്രം

ചെമ്പ് വില അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും റെക്കോർഡ് വേഗത്തിൽ കുതിച്ചുയരുകയാണ്. 2026 തുടക്കത്തിലെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഒരു കിലോ ചെമ്പിന്റെ വില 1,300 രൂപയ്ക്കും 1,400 രൂപയ്ക്കും ഇടയിലായി വില വർദ്ധിച്ചിട്ടുണ്ട്. ചെമ്പ് വില ഉയർന്നതോടെ ഇലക്ട്രിക് വയറുകളുടെ മാത്രമല്ല, കേബിളുകൾ, മോട്ടോറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഫാൻ, എയർ കണ്ടീഷനറുകൾ‌ എന്നിവയുടെ വിലയും വർദ്ധിക്കും.

2025-26 കാലയളവിൽ സ്വർണ്ണത്തേക്കാൾ വലിയ ശതമാനം ലാഭമാണ് ചെമ്പ് നിക്ഷേപകർക്ക് നൽകിയതെന്നാണ് വിവരം. ഏകദേശം 60% വരെ വർദ്ധനവാണ് ലോഹത്തിന്റെ വിലയിൽ ഉണ്ടായതായണ് റിപ്പോർട്ട്. ചിലി, ഇൻഡോനേഷ്യ തുടങ്ങിയ പ്രധാന ഉത്പാദന രാജ്യങ്ങളിലെ ഖനന തടസ്സങ്ങൾ വിപണിയിൽ ചെമ്പിന്റെ ലഭ്യത കുറച്ചതോടെയാണ് വില കൂടിയത്.