8th Pay Commission: ശമ്പളത്തിൽ 34000 രൂപയുടെ വർദ്ധനവ്! എട്ടാം ശമ്പള കമ്മീഷൻ, തീരുമാനം ഉടൻ

8th Pay Commission Updates: ഏതൊരു ശമ്പള കമ്മീഷൻ്റെയും പ്രവർത്തനം ആരംഭിക്കുന്നതിന് ടേംസ് ഓഫ് റഫറൻസ് (ToR) ആവശ്യമാണ്. ശമ്പളം, അലവൻസുകൾ, പെൻഷൻ ആനുകൂല്യങ്ങൾ തുടങ്ങിയവ തീരുമാനിക്കുന്നതിന് ഇതിന്റെ അടിസ്ഥാനത്തിലാണ്.

8th Pay Commission: ശമ്പളത്തിൽ 34000 രൂപയുടെ വർദ്ധനവ്! എട്ടാം ശമ്പള കമ്മീഷൻ, തീരുമാനം ഉടൻ

പ്രതീകാത്മക ചിത്രം

Published: 

22 Oct 2025 13:31 PM

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിനായി കേന്ദ്ര ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഏഴാം ശമ്പള കമ്മീഷൻ അവസാനിക്കാൻ മാസങ്ങൾ മാത്രമാണ് ഉള്ളതെങ്കിലും പുതിയ ശമ്പള കമ്മീഷൻ ഇതുവരെ രൂപീകരിച്ചിട്ടില്ല.  പുതിയ ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ ഒരു തീരുമാനം എടുക്കുമെന്നാണ് വിവരം.

നവംബറിൽ, പുതിയ ശമ്പള കമ്മീഷനുള്ള കമ്മിറ്റി രൂപീകരിക്കുമെന്നാണ് പ്രതീക്ഷ. ഇത് സംഭവിച്ചാൽ, കേന്ദ്ര ജീവനക്കാർക്ക് ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കാൻ സാധ്യതയുള്ള തുക എത്രയെന്ന് അറിഞ്ഞാലോ?

ഫിറ്റ്മെന്റ് ഘടകം

കേന്ദ്ര ജീവനക്കാരുടെ വർദ്ധിച്ച ശമ്പളം കണക്കാക്കുന്നതിനുള്ള അടിസ്ഥാനം ഫിറ്റ്മെന്റ് ഘടകം ആണ്. ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 20,000 രൂപയും ഫിറ്റ്മെന്റ് ഘടകം 2.57 ഉം ആണെങ്കിൽ, 20,000 x 2.5 = 50,000 രൂപ. ഇതിന്റെ അടിസ്ഥാനത്തിൽ, 30,000 രൂപ വരെ അടിസ്ഥാന ശമ്പള വർദ്ധനവ് ഉണ്ടായേക്കാം.

എട്ടാം ശമ്പള കമ്മീഷന്റെ ഫിറ്റ്മെന്റ് ഘടകം 2.86 ആണെങ്കിൽ അതിനനുസരിച്ച് ശമ്പളവും വർദ്ധിക്കും. അതായത് 18,000 ശമ്പളമുള്ള ഒരു ജീവനക്കാരന്റെ ശമ്പളം മൂന്ന് മടങ്ങ് വരെ കൂടും. ലെവൽ-1 കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപ വരെയാണ്. 2.86 ഫിറ്റ്മെന്റ് ഘടകം ഉപയോഗിച്ച്, ശമ്പളം 51,000 രൂപ വരെയാകാം. ഇത് 34,000 രൂപ വരെ ശമ്പള വർദ്ധനവിന് കാരണമാകും.

പുതിയ ശമ്പള കമ്മീഷൻ എപ്പോൾ?

എട്ടാം ശമ്പള കമ്മീഷൻ 2025 ജനുവരിയിൽ അംഗീകരിച്ചെങ്കിലും ഇതുവരെ രൂപീകരിച്ചിട്ടില്ല. ഏതൊരു ശമ്പള കമ്മീഷൻ്റെയും പ്രവർത്തനം ആരംഭിക്കുന്നതിന് ടേംസ് ഓഫ് റഫറൻസ് (ToR) ആവശ്യമാണ്. ശമ്പളം, അലവൻസുകൾ, പെൻഷൻ ആനുകൂല്യങ്ങൾ തുടങ്ങിയവ തീരുമാനിക്കുന്നതിന് ഇതിന്റെ അടിസ്ഥാനത്തിലാണ്. ടിഒആർ അന്തിമമാക്കിയ ശേഷം മാത്രമേ കമ്മീഷൻ്റെ ചെയർപേഴ്സണെയും മറ്റ് അംഗങ്ങളെയും നിയമിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കാൻ സമയമെടുത്തേക്കാം.

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ