8th Pay Commission: സർക്കാർ ജീവനക്കാർക്ക് ശമ്പളം കൂടും, എട്ടാം ശമ്പള കമ്മീഷൻ എന്ന് മുതൽ? കേന്ദ്രമന്ത്രി പാർലമെന്റിൽ പറഞ്ഞത്…..
8th Pay Commission Updates: നവംബർ ആദ്യം കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുകയും അതിന്റെ ടേംസ് ഓഫ് റഫറൻസിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. എന്നാൽ പുതിയ ശമ്പള കമ്മീഷൻ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു.

Representational Image
50.14 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാരും ഏകദേശം 69 ലക്ഷത്തോളം പെൻഷൻകാരും എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ പ്പോൾ നടപ്പാക്കുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നവംബർ ആദ്യം കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുകയും അതിന്റെ ടേംസ് ഓഫ് റഫറൻസിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. എന്നാൽ പുതിയ ശമ്പള കമ്മീഷൻ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു.
കഴിഞ്ഞ ദിവസത്തെ പാർലമെന്റിൽ എട്ടാം ശമ്പള കമ്മീഷനും ചർച്ചയായി. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയോട് നാല് എംപിമാർ എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പിലാക്കുമെന്നും 2026-2027 ബജറ്റിൽ എട്ടാം ശമ്പള കമ്മീഷന് വേണ്ടി സർക്കാർ ഫണ്ട് നീക്കിവയ്ക്കുമോ എന്നും ചോദിച്ചിരുന്നു.
മന്ത്രി പങ്കജ് ചൗധരിയുടെ മറുപടി
എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചുവെന്നും നവംബർ മൂന്നിന് ടേംസ് ഓഫ് റഫറൻസ് ധനകാര്യ മന്ത്രാലയം അംഗീകരിച്ചെന്നും മന്ത്രി മറുപടി നൽകി. റിപ്പോർട്ട് പതിനെട്ട് മാസത്തിനുള്ളിൽ സമർപ്പിക്കും. 2026 ജനുവരി 1 മുതൽ 8-ാം ശമ്പള കമ്മീഷൻ നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, മന്ത്രി കൃത്യമായ തീയതി നൽകിയില്ല. നടപ്പിലാക്കുന്ന തീയതി സർക്കാർ പിന്നീട് തീരുമാനിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്.
എട്ടാം ശമ്പള കമ്മീഷന്റെ അംഗീകൃത ശുപാർശകൾ നടപ്പിലാക്കുന്നതിന് സർക്കാർ ഉചിതമായ ഫണ്ട് നീക്കിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആകെ 50.14 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69 ലക്ഷം പെൻഷൻകാർക്കുമാണ് പ്രയോജനം ലഭിക്കുന്നത്.