8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ്റെ കാലതാമസത്തിൻ്റെ കാരണമെന്ത്?

2025 ജനുവരിയിൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. എന്നാൽ നടപ്പാക്കാൻ ഇനിയും സമയം എടുക്കാം

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ്റെ കാലതാമസത്തിൻ്റെ കാരണമെന്ത്?

8thpay Commssion

Updated On: 

13 Aug 2025 22:36 PM

സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ, വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. കാലതാമസത്തിനുള്ള കാരണം എന്താണെന്നാണ് ജീവനക്കാർ ചോദിക്കുന്നത്. എന്നാൽ വിഷയം നീളുന്നതിന് പിന്നെല കാരണം സർക്കാർ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച് വിവിധ പങ്കാളികളിൽ നിന്ന് നിർദ്ദേശങ്ങൾ ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നതിനാൽ, വിജ്ഞാപനം കാത്തിരിക്കുകയാണെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

ഉചിതമായ സമയത്ത്

ഓഗസ്റ്റ് 12ചൊവ്വാഴ്ച രാജ്യസഭയിൽ ചോദിച്ച ചോദ്യത്തിന് മറുപടിയായി, ടേംസ് ഓഫ് റഫറൻസിൽ വിവരങ്ങൾ നൽകുന്നതിനായി പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് (ഡിഒപിടി), എല്ലാ സംസ്ഥാനങ്ങൾ എന്നിവയ്ക്കും 2025 ജനുവരി 17 നും ഫെബ്രുവരി 17 നും കത്തുകൾ അയച്ചതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ‘ഇപ്പോഴും വിവരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഔദ്യോഗിക അറിയിപ്പ് ഉചിതമായ സമയത്ത് പുറപ്പെടുവിക്കും’ എന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: 8th Pay Commission: എട്ടാം ശമ്പള കമ്മീഷനിൽ കുറഞ്ഞത് 51000, അന്നത്തെ ഫോർമുല ഇനിയും?

എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ രൂപീകരിക്കും?

എട്ടാം ശമ്പളക്കമീഷൻ്റെ രൂപീകരണവും കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്  വിജ്ഞാപനത്തിന് ശേഷം മാത്രമേ നടക്കൂ. കമ്മീഷൻ രൂപീകരണത്തിനുള്ള സമയപരിധിയെക്കുറിച്ചുള്ള ചോദ്യത്തിന്, ‘ഉചിതമായ സമയത്ത്’ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അതിനുശേഷം നിയമനങ്ങൾ നടത്തുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

രൂപീകരണം

2025 ജനുവരിയിൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷൻ ഘടനയും കമ്മീഷൻ അവലോകനം ചെയ്യും. ഇതോടൊപ്പം, വ്യത്യസ്ത അലവൻസുകളും സൗകര്യങ്ങളും വിലയിരുത്തും.

എപ്പോൾ നടപ്പിലാക്കും?

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം 2026 ജനുവരി 1 മുതൽ നടപ്പിലാക്കാൻ സാധ്യതയുണ്ട്. ഇതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം വരാൻ 1.5 മുതൽ 2 വർഷം വരെ എടുത്തേക്കാം. അത്തരമൊരു സാഹചര്യത്തിൽ, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശികയ്‌ക്കൊപ്പം വർദ്ധിച്ച ആനുകൂല്യങ്ങളും ലഭിക്കും.

എട്ടാം ശമ്പള കമ്മീഷനിലെ ഫിറ്റ്മെന്റ് ഘടകം 

ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം 2.57 ആയിരുന്നു. എട്ടാം ശമ്പള കമ്മീഷനിൽ ഇത് 1.92 നും 2.86 നും ഇടയിലാകാമെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു. ഫിറ്റ്മെന്റ് ഘടകം കൂടുന്തോറും ശമ്പള വർദ്ധനവ് കൂടുതലായിരിക്കും. ഉദാഹരണത്തിന്, ഒരു ജീവനക്കാരന്റെ നിലവിലെ അടിസ്ഥാന ശമ്പളം 30,000 രൂപയും ഫിറ്റ്മെന്റ് ഘടകം 2.57 ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, പുതിയ അടിസ്ഥാന ശമ്പളം 77,100 രൂപയായിരിക്കും.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും