AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kera Coconut Oil Price: കേര വെളിച്ചെണ്ണ വിലയിൽ വൻ കുറവ് പ്രഖ്യാപിച്ചു…

Kera Coconut Oil Price Slashed in Kerala: കൊപ്രയുടെ വില കൂടിയ സാഹചര്യത്തിലും ഗുണനിലവാരത്തിലോ അളവിലോ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെയാണ് കേരാഫെഡ് ഈ തീരുമാനം എടുത്തത്.

Kera Coconut Oil Price: കേര വെളിച്ചെണ്ണ വിലയിൽ വൻ കുറവ് പ്രഖ്യാപിച്ചു…
Kera Coconut Oil PriceImage Credit source: kerafed.com
aswathy-balachandran
Aswathy Balachandran | Published: 13 Aug 2025 20:59 PM

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബ്രാൻഡായ ‘കേര’ വെളിച്ചെണ്ണ വിലയിൽ വൻ കുറവ് പ്രഖ്യാപിച്ച് അധികൃതർ. പുതിയ വില ഇങ്ങനെയാണ്. ഒരു ലിറ്റർ പാക്കറ്റിന്റെ വില നിലവിൽ 529 രൂപയാണ്. ഇത് 479 ലേക്കും അര ലിറ്റർ പാക്കറ്റിന്റെ വില 265 രൂപയിൽനിന്ന് 240 രൂപയിലേക്കും കുറവ് വരുത്തിയിട്ടുണ്ട്. രാജ്യത്താകെ വെളിച്ചെണ്ണയുടെ വില ചരിത്രത്തിലെ ഉയർന്ന നിരക്കിലാണ് ഇപ്പോൾ നിൽക്കുന്നത്.

പൊതുവിപണിയിൽ വെളിച്ചെണ്ണ വില ഉയരുന്ന വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്തുന്നതിനു സിവിൽ സപ്ലൈസ് മന്ത്രിയുടേയും കൃഷിവകുപ്പ് മന്ത്രിയുടേയും അധ്യക്ഷതയിൽ ഉന്നതതലയോഗം കൂടുകയുണ്ടായി. ഈ യോഗത്തിൽ പൊതുവിപണിയിൽ വെളിച്ചെണ്ണയുടെ വില കുറയ്ക്കുവാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് സിവിൽ സപ്ലൈസ് മന്ത്രി കേരഫെഡിനോട് നിർദ്ദേശിച്ചതിനു പിന്നാലെയാണ് നടപടി.

തുടർന്ന് കേരഫെഡ് ചെയർമാൻ, വൈസ് ചെയർമാൻ, മാനേജിങ് ഡയറക്ടർ എന്നിവരുടെ സാനിധ്യത്തിൽ ഭരണസമിതി യോഗം വിളിച്ചു ചേർത്ത് വെളിച്ചെണ്ണയുടെ വില കുറയ്ക്കുന്നതിന് തീരുമാനമെടുത്തത് എന്നാണ് വിവരം. നാളികേരത്തിന്റെയും കൊപ്രയുടെയും വില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയപ്പോഴാണ് കേരാഫെഡിന് വെളിച്ചെണ്ണയുടെ വില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായത് എന്ന് അധികൃതർ വ്യക്തമാക്കുന്നു.

കൊപ്രയുടെ വില കൂടിയ സാഹചര്യത്തിലും ഗുണനിലവാരത്തിലോ അളവിലോ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെയാണ് കേരാഫെഡ് ഈ തീരുമാനം എടുത്തത്. വെളിച്ചെണ്ണയുടെ വിലയിൽ ഇപ്പോൾ ഉണ്ടായ ഈ വലിയ കുറവ് ഓണവിപണിയിൽ കേര വെളിച്ചെണ്ണയുടെ വിൽപനയിൽ വലിയ വർധനയും ഉപഭോക്താക്കൾക്ക് വിലകുറവ് മൂലം ആശ്വാസവും ഉണ്ടാകുമെന്നാണ് കരുതുന്നത്.