8th Pay Commission: പെന്‍ഷന്‍കാര്‍ക്ക് ഡിഎ വര്‍ധനവും വിരമിക്കല്‍ ആനുകൂല്യങ്ങളും ഇല്ലേ?

8th Pay Commission Benefits: പെന്‍ഷന്‍, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കണമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നു.

8th Pay Commission: പെന്‍ഷന്‍കാര്‍ക്ക് ഡിഎ വര്‍ധനവും വിരമിക്കല്‍ ആനുകൂല്യങ്ങളും ഇല്ലേ?

പ്രതീകാത്മക ചിത്രം

Updated On: 

22 Dec 2025 10:26 AM

എട്ടാം ശമ്പള കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് പുറത്തുവന്നതിന് പിന്നാലെ പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ ചില ആശങ്കകള്‍ ഉടലെടുത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍, ഡിഎ വര്‍ധനവ്, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളാണ് ഇതിന് കാരണം. 2025ലെ ധനകാര്യ നിയമപ്രകാരം, വിരമിച്ച ജീവനക്കാര്‍ക്കുള്ള ഡിഎ വര്‍ധനവ്, ശമ്പള കമ്മീഷന്‍ പരിഷ്‌കരണങ്ങള്‍ തുടങ്ങിയ പ്രധാന വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി എന്നാണ് പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്. എട്ടാം ശമ്പള കമ്മീഷന്റെ ആനുകൂല്യങ്ങള്‍ ഭാവിയില്‍ ഇക്കൂട്ടര്‍ക്ക് ലഭിക്കില്ലെന്നും സന്ദേശത്തിലുണ്ട്.

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക വസ്തുതാ പരിശോധന യൂണിറ്റായ പിഐബി ഫാക്ട് ചെക്ക് സ്ഥിരീകരിച്ചു. പെന്‍ഷന്‍കാരുടെ ഡിഎ, ഡിആര്‍, ശമ്പള കമ്മീഷന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു ആനുകൂല്യവും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടില്ലെന്ന് പിഐബി വ്യക്തമാക്കുന്നു. പെന്‍ഷന്‍, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കണമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നു.

ഏതെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കും?

നിലവിലുള്ള നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്ന് പിഐബി വ്യക്തമാക്കുന്നു. ഭാവിയില്‍ ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായ ശമ്പള പരിഷ്‌കരണം, ഡിയര്‍നെസ് റിലീഫ് (ഡിഎ) അതായത് പണപ്പെരുപ്പം നികത്തുന്നതിനായി എല്ലാ ജനുവരി, ജൂലൈ മാസങ്ങളിലും ഡിഎ വര്‍ധനവും ഉണ്ടാകും.

നിയമം മാറിയോ?

2021ലെ സിസിഎസ് (പെന്‍ഷന്‍) നിയമങ്ങളിലാണ് മാറ്റം വരുത്തിയത്. എന്നാല്‍, പൊതുമേഖലാ സ്ഥാപനത്തില്‍ ലയിച്ചതിന് ശേഷം ഗുരുതരമായ മോശം പെരുമാറ്റം കാരണം സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമേ ചട്ടം 37ലെ ഭേദഗതി ബാധകമാകൂവെന്ന് പിഐബി അറിയിച്ചു.

Also Read: 8th Pay Commission: ജനുവരി 1 മുതൽ ജീവനക്കാർക്ക് കുടിശ്ശിക ലഭിക്കുമോ? പുതിയ റിപ്പോർട്ടുകൾ പുറത്ത്

എട്ടാം ശമ്പള കമ്മീന്റെ പരിധിയില്‍ പെന്‍ഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രാലയവും വ്യക്തമാക്കി. ശമ്പളം, അലവന്‍സുകള്‍, പെന്‍ഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നല്‍കുമെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. അദ്ദേഹത്തിന്റെ ഈ പ്രസ്താവന പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ ഒഴിവാക്കില്ലെന്ന സൂചന നല്‍കുന്നു.

എന്നാല്‍, ഡിഎയും ഡിആറും അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2027 ഓടെ എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തിറങ്ങുകയുള്ളൂ. ഇതിന് ശേഷമായിരിക്കും വിഷയത്തില്‍ തീരുമാനമെടുക്കുന്നത്.

കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ആര്‍ത്തവ ദിനങ്ങളില്‍ ഇവ കഴിക്കണം
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?
ഒന്നല്ല അഞ്ച് കടുവകൾ, ചാമരാജ് നഗറിൽ
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു