Gold-Silver: സ്വര്‍ണത്തിനും വെള്ളിയ്ക്കുമിത് കഷ്ടകാലം; പെട്ടെന്നൊരു തകര്‍ച്ച, എന്നാലും ഇതെങ്ങനെ?
Gold and Silver Price Crash: റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷമുള്ള ലാഭമെടുക്കലും ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റവുമാണ് വിലയിടിവിന് കാരണമെന്ന് എസ്എസ് വെല്‍ത്ത്‌സ്ട്രീറ്റിന്റെ ഫൗണ്ടര്‍ സുഗന്ധ സച്ച്‌ദേവ പറയുന്നു.
സുരക്ഷിത നിക്ഷേപമായി സര്‍വ്വകാല കുതിപ്പ് നടത്തിയ വെള്ളിയും സ്വര്‍ണവും പത്തിമടക്കിയൊതുങ്ങി. രണ്ട് ലോഹങ്ങളുടെയും വില കുത്തനെ ഇടിഞ്ഞു. ഈ ആഴ്ചയുടെ തുടക്കത്തില്‍ സ്വര്‍ണം ഔണ്‍സിന് 4,381 ഡോളറും വെള്ളി ഔണ്‍സിന് 54.5 ഡോളറുമെത്തിയിരുന്നു. എന്നാല്‍ ഇവിടെ നിന്നും ഏകദേശം 10 ശതമാനം വിലയിടിവാണ് സംഭവിച്ചത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതും, ഡോളര്‍ ശക്തിപ്പെടുന്നതും, ആഗോള വ്യാപാര അനിശ്ചിതത്വം പരിഹരിക്കുന്നതുമെല്ലാം വിലയിടിവിന് കാരണമായെന്ന് നിഗമനം.
പ്രതീക്ഷ കൈവിടേണ്ട
റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷമുള്ള ലാഭമെടുക്കലും ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റവുമാണ് വിലയിടിവിന് കാരണമെന്ന് എസ്എസ് വെല്‍ത്ത്‌സ്ട്രീറ്റിന്റെ ഫൗണ്ടര്‍ സുഗന്ധ സച്ച്‌ദേവ പറയുന്നു. വിലകള്‍ ഉയര്‍ന്നതോടെ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്നും വെള്ളിയില്‍ നിന്നും ലാഭമെടുക്കുന്നതും ഉയര്‍ന്നു. ചൈനയുമായുള്ള യുഎസിന്റെ വ്യാപാര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന സൂചനകള്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നവരുടെ എണ്ണം കുറച്ചു. ഡോളര്‍ ശക്തിപ്രാപിച്ചതും വിലയേറിയ ലോഹങ്ങള്‍ക്കും ആവശ്യകത കുറച്ചെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണവില ഔണ്‍സിന് 43.80 ഡോളര്‍ വളര്‍ച്ച കൈവരിച്ച ശേഷം 10 ശതമാനം ഇടിവാണ് നേരിട്ടത്. വെള്ളിവില ഓണ്‍സിന് 54.5 ഡോളറില്‍ നിന്ന് സ്വര്‍ണത്തിന് സമാനമായ ഇടിവ് നേരിടേണ്ടി വന്നുവെന്നും സുഗന്ധ പറഞ്ഞു.




സ്വര്‍ണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ ഔണ്‍സിന് 39.50-40.00 ഡോളര്‍ വരെയുള്ള ശക്തമായ പിന്തുണയാണ് കാണുന്നത്. അതായത്, 10 ഗ്രാമിന് ഏകദേശം 2,10,000 രൂപ വരെയുണ്ടാകാം. വെള്ളി 1,45,000 രൂപയ്ക്ക് അടുത്തെത്തുമെന്നും അവര്‍ പറയുന്നു. ഏകദേശം 1,67,000 രൂപയില്‍ വെള്ളി പരിമിതപ്പെടുത്താനും സാധ്യതയുണ്ട്.
എന്നാലും പെട്ടെന്ന് എങ്ങനെ?
സ്വര്‍ണവിലയില്‍ സംഭവിച്ച ഈ ഇടിവ് ഒരു പ്രശ്‌നമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുത്തനെയുള്ള ഉയര്‍ച്ചയ്ക്ക് ശേഷമുള്ള ഒരു ഇടവേളയായി മാത്രം അതിനെ കണ്ടാല്‍ മതി. യുദ്ധഭീതി, സാമ്പത്തിക മാന്ദ്യം, ശക്തമായ കേന്ദ്രബാങ്ക് വാങ്ങലുകള്‍ എന്നിവ കാരണം ഈ വര്‍ഷം മാത്രം സ്വര്‍ണവില 65 ശതമാനത്തിലധികം ഉയര്‍ന്നു.
Also Read: Silver ETF: വെള്ളി ഇടിഎഫിന് തിളക്കം നഷ്ടപ്പെട്ടു; നിക്ഷേപകര്‍ എന്ത് ചെയ്യണം?
എന്നാല്‍ നിലവില്‍ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കുറയുകയും നിക്ഷേപകര്‍ ഇക്വിറ്റികളിലേക്ക് മടങ്ങുകയും ചെയ്തതോടെ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ഡിമാന്‍ഡ് കുറഞ്ഞു. എന്നിരുന്നാലും ദീര്‍ഘകാലത്തേക്കുള്ള സ്വര്‍ണത്തിന്റെ പ്രകടനം പോസിറ്റീവായി തുടരും. യുഎസ് ഫെഡറല്‍ റിസര്‍വ് ഈ മാസം അവസാനം വീണ്ടും പലിശ നിരക്ക് കുറച്ചാല്‍ അത് സ്വര്‍ണത്തിന് ഗുണം ചെയ്യും.
ആഗോള നിക്ഷേപകര്‍ പണപ്പെരുപ്പ ഡാറ്റയിലും കേന്ദ്ര ബാങ്ക് തീരുമാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സ്വര്‍ണത്തിനും വെള്ളിയ്ക്കും സ്ഥിരത കൈവരിക്കാന്‍ സാധിക്കുമോ എന്ന കാര്യം ആശങ്കയിലാണ്.