Silver ETF: വെള്ളി ഇടിഎഫിന് തിളക്കം നഷ്ടപ്പെട്ടു; നിക്ഷേപകര്‍ എന്ത് ചെയ്യണം?
Silver Price Drops: ദീപാവലിയ്ക്ക് ശേഷം വ്യാപാരം ആരംഭിക്കുന്ന ഒക്ടോബര്‍ 23 വ്യാഴാഴ്ചയും വെള്ളി കനത്ത നഷ്ടം തന്നെയാണ് നേരിട്ടിരിക്കുന്നത്. കോമെക്‌സില്‍ ആഗോള വെള്ളി വില 0.94 ശതമാനം അഥവാ 0.42 ഡോളര്‍ ഇടിഞ്ഞ് ഔണ്‍സിന് 48.11 ഡോളറെത്തി.
ശക്തമായ വില വര്‍ധനവിന് ശേഷം വെള്ളിയും സ്വര്‍ണവും താഴേക്കിറങ്ങിയിരിക്കുകയാണ്. വില കുറഞ്ഞതോടെ വെള്ളി ഇടിഎഫിന്റെ തിളക്കവും നഷ്ടപ്പെട്ടു. ഒക്ടോബര്‍ 15 മുതല്‍ വെള്ളി ഇടിഎഫ് ഏകദേശം 19 ശതമാനം ഇടിവാണ് നേരിട്ടത്. ആഗോള വിപണിയിലും വെളളി വില 7.1 ശതമാനം കുറഞ്ഞു. യുഎസ് ഡോളര്‍ ശക്തിപ്പെട്ടത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് ഇതിന് വഴിവെച്ചത്. ഒക്ടോബര്‍ 20ന് വെള്ളി എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ 7 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.
ദീപാവലിയ്ക്ക് ശേഷം വ്യാപാരം ആരംഭിക്കുന്ന ഒക്ടോബര്‍ 23 വ്യാഴാഴ്ചയും വെള്ളി കനത്ത നഷ്ടം തന്നെയാണ് നേരിട്ടിരിക്കുന്നത്. കോമെക്‌സില്‍ ആഗോള വെള്ളി വില 0.94 ശതമാനം അഥവാ 0.42 ഡോളര്‍ ഇടിഞ്ഞ് ഔണ്‍സിന് 48.11 ഡോളറെത്തി. സ്‌പോട്ട് സില്‍വര്‍ 0.03 ശതമാനം അഥവാ 0.01 ഡോളര്‍ ഉയര്‍ന്ന് ഔണ്‍സിന് 48.50 ഡോളറിലുമെത്തി.
വെള്ളി നിക്ഷേപം
മോട്ടിലാല്‍ ഓസ്വാള്‍ കമ്മോഡിറ്റി റിസര്‍ച്ച് പറയുന്നതനുസരിച്ച് വെള്ളിവില സമീപഭാവിയില്‍ ഔണ്‍സിന് 50-55 ഡോളര്‍ തന്നെ തുടരാം. എന്നാല്‍ 2026 ആകുമ്പോഴേക്ക് ഇത് 75 ഡോളറിലും 2027ല്‍ 77 ഡോളറിലുമെത്താനുള്ള സാധ്യതയും വിലയിരുത്തപ്പെടുന്നുണ്ട്. യുഎസ് ഡോളറിന്റെയും ഇന്ത്യന്‍ രൂപയുടെയും വിനിമയ നിരക്ക് 90 രൂപയാണെങ്കില്‍, രാജ്യത്ത് 1 കിലോ വെള്ളിയ്ക്ക് ഏകദേശം 2.4 ലക്ഷം രൂപ വരെ ഉയരും.




Also Read: Silver ETF: വെള്ളി വീണ്ടും ട്രാക്കിലെത്തി; ഇടിഎഫൊക്കെ ഇപ്പോള്‍ ന്യായവിലയ്ക്ക്
ബാങ്ക് ഓഫ് അമേരിക്കയും വെള്ളിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഔണ്‍സിന് 65 ഡോളര്‍ വരെ ഉയരുമെന്നാണ് അവരുടെ വിലയിരുത്തല്‍. അടുത്ത വര്‍ഷം വെള്ളിയുടെ ആവശ്യം 11 ശതമാനം വരെ കുറഞ്ഞേക്കാം എന്നാലും ഇത് വിലയെ ബാധിക്കില്ല.
നിക്ഷേപകര്‍ എന്ത് ചെയ്യണം?
വെള്ളിയില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍, ഇടിഎഫുകള്‍ വാങ്ങാന്‍ അനുയോജ്യമായ സമയമാണ്. ഭാവിയില്‍ വെള്ളിവില ഉയരുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.