Silver ETF: വെള്ളി വീണ്ടും ട്രാക്കിലെത്തി; ഇടിഎഫൊക്കെ ഇപ്പോള്‍ ന്യായവിലയ്ക്ക്
Silver ETF Entry Point: രാജ്യാന്തര തലത്തിലെ വ്യാപാര സംഘര്‍ഷങ്ങള്‍ അവസാനിച്ചതോടെ ഇതെല്ലാം മാറിമറിഞ്ഞു. ഒക്ടോബര്‍ 17ന് യുഎസില്‍ വെള്ളിവില 6 ശതമാനത്തിലധികം കുറഞ്ഞു. അതേസമയം, 7 ശതമാനം കുറവാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. കിലോയ്ക്ക് 1,71,275 രൂപയില്‍ നിന്ന് 1,60,000 രൂപയായി.
ആവേശകരമായ വാങ്ങലുകള്‍ക്ക് ശേഷം വെള്ളി എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) താഴോട്ടിറങ്ങിയിരിക്കുകയാണ്. പ്രീമിയത്തില്‍ വ്യാപാരം നടത്തിയ ഒരാഴ്ചയാണ് കഴിഞ്ഞുപോയത്. ആഗോള വെള്ളിവില കുറഞ്ഞതാണ് പുതിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചത്. ഒക്ടോബര്‍ 9നും 14നുമിടയില്‍ വെള്ളി ഇടിഎഫുകള്‍ 5-10 ശതമാനം പ്രീമിയത്തില്‍ വ്യാപാരം നടത്തി. അന്ന് ആഗോള വെള്ളിവില ഔണ്‍സിന് 40 ഡോളര്‍ കവിഞ്ഞു.
ഒക്ടോബര്‍ പകുതിയോടെ ഔണ്‍സിന് 50 ഡോളറായിരുന്നു വില. എന്‍എവികളില്‍ നിന്നുള്ള വ്യത്യാസം ആഗോളതലത്തില്‍ ഭൗതിക വെള്ളിയുടെ ക്ഷാമം പ്രതിഫലിപ്പിച്ചു. കൊട്ടക്, എസ്ബിഐ, യുടിഐ, ഗ്രോ, ടാറ്റ, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ആദിത്യ ബിര്‍ള സണ്‍ ലൈഫ്, എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് എന്നിവയുള്‍പ്പെടെ നിരവധി അസറ്റ് മാനേജര്‍മാര്‍ അവരുടെ സില്‍വര്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടുകളിലേക്ക് പുതിയ നിക്ഷേപം താത്കാലികമായി മാറ്റാന്‍ നിര്‍ബന്ധിതരായി.
എന്നാല്‍ രാജ്യാന്തര തലത്തിലെ വ്യാപാര സംഘര്‍ഷങ്ങള്‍ അവസാനിച്ചതോടെ ഇതെല്ലാം മാറിമറിഞ്ഞു. ഒക്ടോബര്‍ 17ന് യുഎസില്‍ വെള്ളിവില 6 ശതമാനത്തിലധികം കുറഞ്ഞു. അതേസമയം, 7 ശതമാനം കുറവാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. കിലോയ്ക്ക് 1,71,275 രൂപയില്‍ നിന്ന് 1,60,000 രൂപയായി. എന്നാല്‍ ഒക്ടോബര്‍ 20 ആയപ്പോഴേക്കും വിപണി സാധാരണ നിലയിലായി. നിപ്പോണ്‍ ഇന്ത്യ സില്‍വര്‍ ഇടിഎഫ് 160.6 രൂപയില്‍ ക്ലോസ് ചെയ്തു. എന്‍എവി ഏകദേശം 0.7 ശതമാനം താഴെയായിരുന്നു. മിക്ക സ്‌കീമുകളും 3 ശതമാനം വരെ കിഴിവിലാണ് വ്യാപാരം നടത്തിയത്. ഒക്ടോബര്‍ 14ന് ശേഷമുള്ള ആഴ്ചയില്‍ 10 ശതമാനമാണ് സില്‍വര്‍ ഇടിഎഫ് വില കുറഞ്ഞത്. സ്‌പോട്ട് സില്‍വര്‍ റെക്കോര്‍ഡ് ലെവലില്‍ 2 ശതമാനം താഴെയാണ്.




ലണ്ടനില്‍ ഒക്ടോബര്‍ 17നും ഒക്ടോബര്‍ 18നും ഇടയില്‍ വെള്ളിയുടെ വില ഔണ്‍സിന് 54.45 ഡോളറിനും 50.89 ഡോളറിനും ഇടയിലായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 20ന് വില 52 ഡോളറായി. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ വെള്ളിയുടെ വില കിലോഗ്രാമിന് 1,70,695 രൂപയില്‍ നിന്ന് 1,59,615 രൂപയായി കുറഞ്ഞു. അതായത് 6.5 ശതമാനം ഇടിവാണ് സംഭവിച്ചത്.
രാജ്യത്തെ വിപണി ഇടിവ് പ്രീമിയം വാങ്ങലുകള്‍ കുറച്ചു. ഇത് പുതിയ ഇടിഎഫ് യൂണിറ്റുകള്‍ സൃഷ്ടിക്കുന്നതിന് കാരണമായി. ലിക്വിഡിറ്റി പുനഃസ്ഥാപിക്കുകയും വില മാറ്റങ്ങള്‍ പരിഹരിക്കുകയും ചെയ്താണ് പുതിയ വ്യാപാരം. എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ഇടിഎഫ് എഫ്ഒഎഫിലേക്കുള്ള പൂര്‍ണ സബ്‌സ്‌ക്രിപ്ഷന്‍ ആക്‌സ് പുനഃരാരംഭിച്ചു.
Also Read: Silver Rate: കേരളത്തില്‍ വെള്ളിക്ക് മിന്നും വില; ലാഭം നേടാന്‍ എവിടെ നിന്ന് വാങ്ങിച്ച് വില്‍ക്കണം
സില്‍വര്‍ 2030 അത്യുഗ്രന്‍ വളര്‍ച്ച എന്ന തലക്കെട്ടോടെ മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നു. സ്ഥിരമായ വളര്‍ച്ചയാണ് ഇവിടെ വെള്ളിയ്ക്ക് പ്രവചിക്കുന്നത്. വെള്ളി വില ഔണ്‍സിന് 50-55നും ഇടയില്‍ നിലനില്‍ക്കുമെന്നും കൊമെക്‌സില്‍ 2026ല്‍ 75 ഡോളറിനും 2027ല്‍ 77 ഡോളറിനും ഇടയിലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.