Alto K10 Pakistan Price: ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാറിന് പാകിസ്ഥാനിൽ ഞെട്ടിക്കുന്ന വില
Alto K10 Price Comparison of India and Pakistan: ഈ കാർ ഇന്ത്യയിൽ 5 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാണെങ്കിലും, അയൽ രാജ്യമായ പാകിസ്ഥാനിലെ വില എത്രയെന്ന് അറിയാമോ
നാനോ വരുന്നതിനും മുൻപ് മാരുതി 800 ആയിരുന്നു മിഡിൽ ക്ലാസ് കുടുംബങ്ങളുടെ ഇന്ത്യയിലെ വാഹനം. പിന്നീട് മാരുതി ആൾട്ടോയായി വാഹനം. ഇന്ത്യൻ വിപണിയിൽ, ഉപഭോക്താക്കളുടെ ബജറ്റും ആവശ്യങ്ങളും കണക്കിലെടുത്ത് കൂടിയാണ് വാഹന കമ്പനികൾക്ക് എല്ലാ സെഗ്മെന്റുകളിലും വാഹനങ്ങൾ
വിൽക്കുന്നത്. ബജറ്റ് സൗഹൃദ വാഹനം കൂടിയാണ് ആൾട്ടോ ഇപ്പോളത് K10 ആണ്. പാകിസ്ഥാനിൽ ഈ കാറിൻ്റെ വില എത്രയാണെന്ന് നിങ്ങൾക്കറിയാമോ? ഈ കാർ ഇന്ത്യയിൽ 5 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാണെങ്കിലും, അയൽ രാജ്യമായ പാകിസ്ഥാനിലെ വില എത്രയെന്ന് അറിയാമോ ആ കണക്ക് ചിലപ്പോൾ നിങ്ങളെ ഞെട്ടിക്കും.
ഇന്ത്യയിൽ ആൾട്ടോ കെ 10-ൻ്റെ വില എത്ര
മാരുതി സുസുക്കിയുടെ ഈ ഹാച്ച്ബാക്ക് മോഡൽ ഉപഭോക്താക്കളുടെയും പ്രിയ വാഹനമാണ്. ഈ കാറിൻ്റെ അടിസ്ഥാന വേരിയൻ്റിൻ്റെ വില 4,23,000 രൂപയാണ്. ഇതിൻ്റെ ടോപ്പ് വേരിയന്റ് വാങ്ങുകയാണെങ്കിൽ, 6,20,000 രൂപയായിരിക്കും എക്സ്-ഷോറൂം വില.
പാകിസ്താനിൽ
സുസുക്കി പാകിസ്ഥാൻ്റെ ഔദ്യോഗിക സൈറ്റിൽ നൽകിയ വിവരങ്ങൾ അനുസരിച്ച് ആൾട്ടോ കെ10-ൻ്റെ പാകിസ്ഥാനിലെ പ്രാരംഭ വില 2,707,000 റിയാൽ (ഏകദേശം 8,20,354 രൂപ) ആണ്. അതേസമയം, വാഹനത്തിന്റെ ടോപ്പ് മോഡലിനാകട്ടെ 3,140,000 റിയാൽ (ഏകദേശം 9,51,575 രൂപ) രൂപയുമാണ് വില. ഇന്ത്യക്കാർക്ക് ഈ വിലയ്ക്ക് ഒരു എസ് യുവി തന്നെ വേണമെങ്കിൽ വാങ്ങാം.
സുരക്ഷാ സവിശേഷതകൾ
ഇന്ത്യയിലും പാകിസ്ഥാനിലും വിൽക്കുന്ന ആൾട്ടോയുടെ സുരക്ഷാ സവിശേഷതകളിൽ വളരെയധികം വ്യത്യാസമുണ്ട്. സുരക്ഷയ്ക്കായി ഇരട്ട എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്കിംഗ് ഡിസ്ട്രിബ്യൂഷനുള്ള ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ചൈൽഡ് സീറ്റുകൾക്ക് ഐസോഫിക്സ് പിന്തുണ എന്നിവ പാകിസ്ഥാൻ ആൾട്ടോയ്ക്ക് ലഭിക്കുന്നു. ഇന്ത്യൻ വേരിയന്റുകൾക്ക് 2 അല്ല 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയുമാണുള്ളത്.