Areca nut Price: കവുങ്ങ് കർഷകർക്ക് ആശ്വാസം, കുതിച്ചുയർന്ന് അടയ്ക്ക വില, വിറ്റാൽ കിട്ടും…

Areca nut Price Hike in Kerala: ഇറക്കുമതി കുറഞ്ഞതും പ്രാദേശിക ഡിമാൻഡ് വർദ്ധിച്ചതുമെല്ലാം അടയ്ക്ക വിലയ്ക്ക് നേട്ടമുണ്ടാക്കി. പുതിയ അടയ്ക്കയ്ക്കൊപ്പം തന്നെ പഴയ അടയ്ക്കയുടെ വിലയിലും ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Areca nut Price: കവുങ്ങ് കർഷകർക്ക് ആശ്വാസം, കുതിച്ചുയർന്ന് അടയ്ക്ക വില, വിറ്റാൽ കിട്ടും...

Areca Nut

Published: 

14 Jan 2026 | 03:08 PM

കേരളത്തിൽ അടയ്ക്ക വില കുതിച്ചുയരുന്നു. പുതിയ അടക്കയുടെ വിലയിലാണ് വലിയ മുന്നേറ്റം. ജനുവരി ആദ്യം കിലോയക്ക് 380-400 രൂപയായിരുന്നു വില. എന്നാൽ മാസം പതുതിയെത്തും മുമ്പ് പുത്തൻ അടയ്ക്കയുടെ വില നാനൂറ് കടന്നിരിക്കുകയാണ്. ഗുണനിലവാരമുള്ള മേൽത്തരം പുത്തൻ അടയ്ക്കയുടെ വില 450 രൂപ വരെ ഉയർന്നിട്ടുണ്ട്.

പുതിയ അടയ്ക്കയ്ക്കൊപ്പം തന്നെ പഴയ അടയ്ക്കയുടെ വിലയിലും ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ അടയ്ക്ക് കിലോയ്ക്ക് 545 രൂപ വരെ ലഭിക്കുന്നുണ്ട്. അതേസമയം, വിപണിയിൽ വില കൂടുമ്പോഴും അടയ്ക്കയുടെ വരവ് ​ഗണ്യമായി കുറഞ്ഞതായി അധികൃതർ പറയുന്നു. കൂടാതെ, വിളനഷ്ടവും കവുങ്ങിൻതോപ്പുകളിലെ രോ​ഗബാധയും അടയ്ക്ക കർഷകർക്ക് തിരിച്ചടിയാവുന്നുണ്ട്.

ഇറക്കുമതി കുറഞ്ഞതും പ്രാദേശിക ഡിമാൻഡ് വർദ്ധിച്ചതുമെല്ലാം അടയ്ക്ക വിലയ്ക്ക് നേട്ടമുണ്ടാക്കി. വിദേശത്തുനിന്നുള്ള ഇറക്കുമതി നിയന്ത്രണങ്ങളും മഹാളി രോഗം കാരണം വിളവ് കുറഞ്ഞതും വില വർദ്ധിക്കാൻ കാരണമായി. പാന്മസാല നിർമ്മാണ യൂണിറ്റുകളിൽ നിന്നും ഉത്തരേന്ത്യൻ വിപണികളിൽ നിന്നും അടയ്ക്കയ്ക്ക് വൻ ഡിമാൻഡ് ആണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

ALSO READ: വെളിച്ചെണ്ണ വില ഉയരും, വില്ലനാകുന്നത് തമിഴ്നാടിന്റെ ആ നീക്കം

പുതിയ അടയ്ക്കയും പഴയതും തമ്മിലുള്ള വിപണിവിലയിലെ അന്തരം കുറഞ്ഞ് വരുന്നതായും കർഷകർ ചൂണ്ടിക്കാട്ടുന്നു. വിളവെടുത്ത് തന്‍വര്‍ഷം തന്നെ ഉണക്കി കൊട്ടടയ്ക്കയായി വില്‍ക്കുന്ന ഇനമാണ് പുതിയ അടയ്ക്ക. തന്‍വര്‍ഷത്തെ കൊട്ടടയ്ക്ക കേടുകൂടാതെ ഒരുവര്‍ഷത്തിലേറെ സൂക്ഷിച്ചശേഷം വില്‍പ്പന നടത്തുന്നതാണ് പഴയ അടക്കയായി കണക്കാക്കുന്നത്.

ഈർപ്പമേൽക്കാതെ, സുരക്ഷിതമായി ഒരു വർഷത്തിലേറെ സൂക്ഷിക്കുന്നത് ചെലവേറുന്ന പ്രവൃത്തിയാണെങ്കിലും ഇവയ്ക്ക് ഉയർന്ന വിലയാണ് കിട്ടുന്നത്. അതിനാൽ മിക്ക കർഷകരും ഈ രീതിയാണ് പിന്തുടരുന്നത്. കൊട്ടടയ്ക്ക, കരിങ്കോട്ട, ഉള്ളി, ഫട്ടോറ് എന്നിങ്ങനെ പല ഇനങ്ങൾക്ക് വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്.

കൊഴുപ്പ് കുറയ്ക്കാം ഈ സിമ്പിള്‍ ട്രെഡ്മില്‍ വ്യായാമത്തിലൂടെ
പ്രിയപ്പെട്ടവർക്ക് പൊങ്കൽ ആശംസകൾ കൈമാറാം
മകരവിളക്ക് ദർശിക്കാൻ ഈ സ്ഥലങ്ങളിൽ പോകാം
മകരവിളക്കും നായാട്ടുവിളിയും, ഐതിഹ്യം അറിയാമോ?
രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ല കോടതിയിൽ പുറത്തേക്ക് കൊണ്ടുവരുന്നു
വയനാട്ടിൽ കൂട്ടിൽ കുടുങ്ങിയ കടുവ
മകരവിളക്കിന് മുന്നോടിയായി സന്നിധാന തിരക്ക് വർധിച്ചു
മുൻ CPM MLA ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു