Ayushman Card Download 2025: 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ, ഈ കാർഡിന് മൊബൈൽ നമ്പർ മാത്രം മതി
Ayushman Card Download 2025: ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപ മുതൽ പത്ത് ലക്ഷം രൂപ വരെ സൗജന്യ ചികിത്സയാണ് ഇതിലൂടെ ലഭിക്കുന്നത്. മൊബൈൽ നമ്പർ ഉപയോഗിച്ച് ആയുഷ്മാൻ കാർഡ് ഇത്തരത്തിൽ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കിയാലോ.....

പ്രതീകാത്മക ചിത്രം
കേന്ദ്ര സർക്കാരിന്റെ പ്രധാനപ്പെട്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (PMJAY). ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപ മുതൽ പത്ത് ലക്ഷം രൂപ വരെ സൗജന്യ ചികിത്സയാണ് ഇതിലൂടെ ലഭിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ചികിത്സ കിട്ടുന്നതിന് ആയുഷ്മാൻ കാർഡ് അത്യാവശ്യമാണ്.
കാർഡ് മൊബൈലിലോ കമ്പ്യൂട്ടറിലോ പി.ഡി.എഫ് ആയി ഡൗൺലോഡ് ചെയ്ത് വയ്ക്കുന്നതും പ്രയോജനകരമാണ്. മൊബൈൽ നമ്പർ ഉപയോഗിച്ച് ആയുഷ്മാൻ കാർഡ് ഇത്തരത്തിൽ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കിയാലോ…..
കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള പോർട്ടലുകളും ആപ്പുകളും
ദേശീയ ആരോഗ്യ അതോറിറ്റിയുടെ (NHA) ബെനിഫിഷ്യറി പോർട്ടൽ ( beneficiary.nha.gov.in)
ഔദ്യോഗിക ആയുഷ്മാൻ ആപ്പ്
ഡിജിലോക്കർ (നിങ്ങളുടെ PMJAY കാർഡ് ഡിജിലോക്കറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ)
മൊബൈൽ നമ്പർ വഴി ആയുഷ്മാൻ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന്, ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറും ഇ-കെവൈസിക്ക് വേണ്ടിയുള്ള ആധാർ നമ്പറും ആവശ്യമാണ്. കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് സാധാരണയായി ഫീസ് ഈടാക്കുന്നതല്ല.
NHA-യുടെ ബെനിഫിഷ്യറി പോർട്ടലായ beneficiary.nha.gov.in സന്ദർശിക്കുക അല്ലെങ്കിൽ ആയുഷ്മാൻ ആപ്പ് തുറക്കുക.
ലോഗിൻ ഓപ്ഷനായി ബെനിഫിഷ്യറി തിരഞ്ഞെടുക്കുക.
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക.
ALSO READ: ഐടിആർ റീഫണ്ട് വൈകുന്നുണ്ടോ? സ്റ്റാറ്റസ് പരിശോധിക്കേണ്ടത് ഇങ്ങനെ…
‘Generate OTP’ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഒടിപി നൽകി ലോഗിൻ പൂർത്തിയാക്കുക.
ലോഗിൻ ചെയ്ത ശേഷം, നിങ്ങളുടെ സംസ്ഥാനം, ജില്ല എന്നിവ തിരഞ്ഞെടുക്കുക.
സ്കീം എന്ന വിഭാഗത്തിൽ PMJAY തിരഞ്ഞെടുക്കുക.
ശേഷം, ‘Search Criterion’ തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങൾക്ക് മൊബൈൽ നമ്പർ, ആധാർ, ഫാമിലി ഐഡി അല്ലെങ്കിൽ PMJAY ഐഡി എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കാം.
തിരഞ്ഞെടുത്ത വിവരങ്ങൾ നൽകിയ ശേഷം ‘Search’ ബട്ടൺ ക്ലിക്ക് ചെയ്യുക.
കുടുംബാംഗങ്ങളുടെ വിവരങ്ങൾ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാൽ, ബന്ധപ്പെട്ട കുടുംബാംഗത്തെ തിരഞ്ഞെടുത്ത് കാർഡ് ഡൗൺലോഡ് ചെയ്യാം.
PMJAY ഐഡിയും ക്യൂആർ കോഡും ഉൾപ്പെടുന്ന ആയുഷ്മാൻ കാർഡിൻ്റെ പിഡിഎഫ് ഫയൽ ഡൗൺലോഡ് ആയി വരുന്നതാണ്.
മറ്റ് വഴികൾ
അടുത്തുള്ള കോമൺ സർവീസ് സെന്ററിലോ അല്ലെങ്കിൽ PMJAY പദ്ധതിയിൽ അംഗീകരിച്ച ആശുപത്രിയിലെ ‘ആയുഷ്മാൻ മിത്ര’ ഡെസ്കിലോ സന്ദർശിക്കുക. അവിടെ വെച്ച് ആധാർ പരിശോധന പൂർത്തിയാക്കി കാർഡ് പ്രിൻ്റ് ചെയ്ത് കൈപ്പറ്റാവുന്നതാണ്.
നിങ്ങളുടെ ആയുഷ്മാൻ കാർഡ് ഡിജിലോക്കറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, അവിടെ ലോഗിൻ ചെയ്ത് ‘Issued Documents’ എന്ന വിഭാഗത്തിൽ നിന്ന് കാർഡ് ഡൗൺലോഡ് ചെയ്യാം.