Kerala Gold Rate: 94,000 ത്തിന് മുകളിലേക്ക് കുതിച്ച് സ്വര്‍ണം, ഇനി താഴേക്കില്ല
November 28 Friday Gold and Silver Price in Kerala: ഏകദേശം 50 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം മാത്രം സ്വര്‍ണത്തില്‍ സംഭവിച്ചത്. 50 ശതമാനം എന്ന് പറയുന്നത് അത്ര ചെറിയ സംഖ്യയല്ല, കഴിഞ്ഞ ജനുവരിയോടെ കുതിപ്പ് ആരംഭിച്ച സ്വര്‍ണം നിലവില്‍ എത്തിനില്‍ക്കുന്നത് 1 ലക്ഷത്തിനരികിലാണ്.
സ്വര്‍ണവില കുറഞ്ഞു, ഇങ്ങനൊരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ഇന്ത്യക്കാര്‍ക്ക് ചെറുതല്ല. കാരണമുണ്ട്, സ്വര്‍ണവുമായി അത്രയേറെ ബന്ധമാണ് ഇന്ത്യന്‍ ജനതയ്ക്കുള്ളത്. അവരുടെ സന്തോഷത്തിലും സങ്കടത്തിലുമെല്ലാം സ്വര്‍ണം കൂട്ടാകുന്നു. സന്തോഷം വരുമ്പോള്‍ സ്വര്‍ണം സമ്മാനമായി നല്‍കിയും, സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്വര്‍ണം പണയം വെച്ച് ആവശ്യങ്ങള്‍ നടത്തിയുമെല്ലാം അവരങ്ങനെ മുന്നോട്ട് പോകുന്നു.
ഏകദേശം 50 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം മാത്രം സ്വര്‍ണത്തില്‍ സംഭവിച്ചത്. 50 ശതമാനം എന്ന് പറയുന്നത് അത്ര ചെറിയ സംഖ്യയല്ല, കഴിഞ്ഞ ജനുവരിയോടെ കുതിപ്പ് ആരംഭിച്ച സ്വര്‍ണം നിലവില്‍ എത്തിനില്‍ക്കുന്നത് 1 ലക്ഷത്തിനരികിലാണ്. വൈകാതെ സ്വര്‍ണം 1 ലക്ഷം കടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതുവരെ അങ്ങനൊരു സാഹസത്തിന് സ്വര്‍ണം മുതിര്‍ന്നിട്ടില്ല.
എന്നാല്‍ സ്വര്‍ണം തന്റെ എല്ലാ ശ്രമങ്ങളും അവസാനിപ്പിച്ചുവെന്ന് പറയാനാകില്ല. വീണ്ടും കുതിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുകയാണ് നിലവില്‍ സ്വര്‍ണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 2025 അവസാനിക്കുന്നതും ആശങ്കകള്‍ ഇരട്ടിയാക്കുന്നുണ്ട്, കാരണം 2026ല്‍ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വര്‍ണവില കേരളത്തില്‍ ചെറുതായൊന്ന് കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഒരു പവന് 93,680 രൂപയും ഗ്രാമിന് 11,710 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഒരു ഗ്രാം വെള്ളിയ്ക്ക് 180 രൂപയും ഒരു കിലോയ്ക്ക് 1,80,000 രൂപയും കഴിഞ്ഞ ദിവസം വിലയുണ്ടായിരുന്നു. ഇന്നത്തെ നിരക്ക് അറിയേണ്ടേ?
Also Read: Gold Rate: ഡിസംബറില്‍ സംഭവിക്കാന്‍ പോകുന്നത് മഹാത്ഭുതം; സ്വര്‍ണവില കുറയുമോ?
ഇന്നത്തെ സ്വര്‍ണവില
ഇന്ന് കേരളത്തില്‍ സ്വര്‍ണത്തിന് വില ഉയര്‍ന്നു, വീണ്ടും 94,000 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 94,200 രൂപയാണ് വില. ഒരു ഗ്രാമിന് 11,775 രൂപയാണ് വില.
വെള്ളി വില
വെള്ളി വിലയിലും ഇന്ന് കുതിപ്പാണുണ്ടായിരിക്കുന്നത്. 100 രൂപയാണ് ഒരു കിലോ വെള്ളിയില്‍ ഉയര്‍ന്നത്. ഇതോടെ 1,80,100 രൂപയിലേക്ക് വിലയെത്തി. 10 പൈസയാണ് ഗ്രാമിന് ഉയര്‍ന്നത്. 180.10 ആണ് ഇന്നത്തെ വില.